Admin Booked | പഴയ വീഡിയോ പുതിയതെന്ന് തോന്നിപ്പിക്കുന്ന വിധത്തിൽ പ്രചരിപ്പിച്ച് ലഹളയുണ്ടാക്കാൻ ശ്രമമെന്ന് പരാതി; വാട്സ് ആപ് ഗ്രൂപ് അഡ്മിൻ അടക്കമുള്ളവർക്കെതിരെ കേസെടുത്തു
Feb 11, 2024, 12:00 IST
കുമ്പള: (KasaragodVartha) പഴയ വീഡിയോ പുതിയതെന്ന് തോന്നിപ്പിക്കുന്ന വിധത്തിൽ പ്രചരിപ്പിച്ച് ലഹളയുണ്ടാക്കാൻ ശ്രമിച്ചെന്ന പരാതിയിൽ വാട്സ് ആപ് ഗ്രൂപ് അഡ്മിൻ അടക്കമുള്ളവർക്കെതിരെ കുമ്പള പൊലീസ് സ്വമേധയാ കേസെടുത്തു. ഫോർ യുവർ ഗ്രൂപ് എന്ന വാട്‌സ് ആപ് ഗ്രൂപിന്റെ അഡ്‌മിനെതിരെയും മറ്റ് അഞ്ച് പേർക്കെതിരെയുമാണ് കുമ്പള പൊലീസ് ഇൻസ്പെക്ടർ എംഎൻ ബിജോയ് സ്വമേധയാ കേസെടുത്തത്.
2022ൽ ഒരു ഓൺലൈൻ മാധ്യമത്തിൽ വന്ന 2.58 മിനുറ്റ് ദൈർഘ്യമുള്ള വീഡിയോ, മദ്രസ വിദ്യാർഥികൾക്ക് നേരെ ആക്രമണമെന്നും മറ്റുമുള്ള തലക്കെട്ടിൽ ഗ്രൂപിൽ പോസ്റ്റ് ചെയ്യുകയും മറ്റ് ഗ്രൂപുകളിലേക്ക് പ്രചരിപ്പിക്കുകയും ചെയ്തുവെന്നാണ് പൊലീസ് കേസ്. പഴയ വീഡിയോ പുതിയ തീയതി വെച്ച് പ്രചരിപ്പിക്കുകയായിരുന്നു.
ഐപിസി 153 വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പ്രതികളെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയതായി കുമ്പള ഇൻസ്പെക്ടർ അറിയിച്ചു.