Lathmar Holi | നിറങ്ങള്‍ക്കൊപ്പം വടിയും അടിയും ആഘോഷങ്ങളും ഒത്തുചേരുന്ന ലാത്മാര്‍ ഹോളിയെ കുറിച്ച് അറിയാതിരിക്കരുത്; വ്യത്യസ്തവും രസകരവുമായ ഈ ഉത്സവത്തെ കുറിച്ച് കൂടുതല്‍ അറിയാം
Mar 4, 2024, 13:06 IST
കൊച്ചി: (KasargodVartha) പലതരത്തിലുള്ള ഹോളി ആഘോഷങ്ങളാണ് ഉത്തരേന്‍ഡ്യയില്‍ സംഘടിപ്പിക്കാറുള്ളത്. ഹോളി ആഷോഷങ്ങളില്‍ പങ്കെടുക്കാന്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ഉത്തരേന്‍ഡ്യയില്‍ എത്തുക പതിവാണ്. ഇതിന് ജാതിയോ മതമോ ഒന്നും തന്നെയില്ല. എല്ലാവരും ആഘോഷങ്ങളില്‍ പങ്കെടുക്കുന്നു.
നിറങ്ങള്‍ വാരിയെറിഞ്ഞുളള ഹോളി ആഘോഷമാണ് പലര്‍ക്കും പരിചയമുള്ളത്. എന്നാല്‍ ഇതു മാചത്രമല്ല, മറ്റൊരു വ്യത്യസ്തമായ ഹോളി ആഘോഷം കൂടിയുണ്ട്. നിറങ്ങള്‍ക്കൊപ്പം അല്പം വടിയും അടിയും ആഘോഷങ്ങളും ചേരുന്ന രസകരമായ ലാത്മാര്‍ ഹോളിയാണ് അത്. ഇന്‍ഡ്യയില്‍ ഏറ്റവും വര്‍ണാഭമായി ഹോളി കൊണ്ടാടുന്ന ഉത്തര്‍ പ്രദേശില്‍ തന്നെയാണ് ഈ ലാത്മാര്‍ ഹോളിയും ആഘോഷിക്കാറുള്ളത്. ഹോളി ആഘോഷളില്‍ താല്പര്യമുള്ളവര്‍ ഒരിക്കലും ഈ ആഘോഷത്തെ കാണാതിരിക്കരുത്. ലാത്മാര്‍ ഹോളിയെക്കുറിച്ച് വിശദമായി അറിയാം.
നിറങ്ങള്‍ വാരിയെറിഞ്ഞുളള ഹോളി ആഘോഷമാണ് പലര്‍ക്കും പരിചയമുള്ളത്. എന്നാല്‍ ഇതു മാചത്രമല്ല, മറ്റൊരു വ്യത്യസ്തമായ ഹോളി ആഘോഷം കൂടിയുണ്ട്. നിറങ്ങള്‍ക്കൊപ്പം അല്പം വടിയും അടിയും ആഘോഷങ്ങളും ചേരുന്ന രസകരമായ ലാത്മാര്‍ ഹോളിയാണ് അത്. ഇന്‍ഡ്യയില്‍ ഏറ്റവും വര്‍ണാഭമായി ഹോളി കൊണ്ടാടുന്ന ഉത്തര്‍ പ്രദേശില്‍ തന്നെയാണ് ഈ ലാത്മാര്‍ ഹോളിയും ആഘോഷിക്കാറുള്ളത്. ഹോളി ആഘോഷളില്‍ താല്പര്യമുള്ളവര്‍ ഒരിക്കലും ഈ ആഘോഷത്തെ കാണാതിരിക്കരുത്. ലാത്മാര്‍ ഹോളിയെക്കുറിച്ച് വിശദമായി അറിയാം.
ലാത്മാര്‍ ഹോളി
കഥകളില്‍ നിന്നും പുസ്തകങ്ങളില്‍ നിന്നുമൊക്കെ വായിച്ചും കേട്ടും പരിചയിച്ച ഹോളി ആഘോഷങ്ങളില്‍ നിന്നും ഏറ്റവും വ്യത്യസ്തമാണ് ലാത്മാര്‍ ഹോളി. നിറങ്ങളില്‍ ആറാടുന്നതിനൊപ്പം പ്രത്യേക തരത്തിലുള്ള വടി ഉപയോഗിച്ച് തല്ലുന്നതാണ് ഈ ആഘോഷത്തിന്റെ പ്രത്യേകത.
ലാത്മാര്‍ ഹോളിയുടെ പിന്നില്‍
ലാത്മാര്‍ ഹോളിയെക്കുറിച്ചു പറയുന്നതിനു മുന്‍പ് ഇതിന്റെ ഐതിഹ്യത്തെ കുറിച്ച് അറിയുകയാണ് ആദ്യം വേണ്ടത്. ഹോളി ഐതിഹ്യങ്ങളിലൊന്നില്‍ വിശദീകരിക്കുന്ന കൃഷ്ണന്റെയും രാധയുടെയും കഥയാണ് ലാത്മാര്‍ ഹോളിക്കുള്ളത്.
ഒരിക്കല്‍ രാധയുടെ ഗ്രാമത്തിലെത്തിയ കൃഷ്ണനും കൂട്ടരും രാധയെയും കൂട്ടുകാരികളെയും കളിയാക്കുകയുണ്ടായി. ഇതിനു പകരമായി ബര്‍സാനയിലെ സ്ത്രീകള്‍ കൃഷ്ണനെയും കൂട്ടരെയും വടിയെടുത്ത് അടിച്ച് ഓടിച്ചെന്നാണ് കഥ. ലാതി വടിയാണ് ഇവിടെ അടിക്കുവാന്‍ ഉപയോഗിക്കുന്നത്. അതുകൊണ്ടാണ് ഇതിനെ ലാത്മാര്‍ ഹോളി ആഘോഷങ്ങള്‍ എന്നുപറയുന്നത്.
ആഘോഷം ഇങ്ങനെ
ഹോളി ഐതിഹ്യങ്ങളുടെ ചുവടുപിടിച്ച് നന്ദ്ഗാവോണില്‍ നിന്നുമെത്തുന്ന പുരുഷന്മാര്‍ ബര്‍സാനയിലെ സ്ത്രീകളെ പരമാവധി കളിപ്പിക്കും. ഇവര്‍ കളിയാക്കുന്നത് കേള്‍ക്കുമ്പോള്‍ സ്ത്രീകള്‍ തങ്ങളുടെ കയ്യിലെ ലാതി വടി ഉപയോഗിച്ച് ഇവരെ തല്ലും. തല്ല് കൊള്ളാതെയിരിക്കുന്നതിലാണ് ഈ ആഘോഷത്തിലെ രസം അടങ്ങിയിരിക്കുന്നത്. ഇനി തല്ലു കൊണ്ടുകഴിഞ്ഞാല്‍ അയാള്‍ സ്ത്രീ വേഷം ധരിച്ച് ആള്‍ക്കൂട്ടത്തിനു നടുവില്‍ നൃത്തം ചെയ്യണമെന്നാണ് നിയമം.
രാധാറാണി ക്ഷേത്രത്തില്‍
ബര്‍സാനയിലെ രാധാ ലക്ഷ്മി ക്ഷേത്രത്തില്‍ വെച്ചാണ് ലാത്മാര്‍ ഹോളി ആഘോഷങ്ങള്‍ നടക്കുന്നത്. ഈ ക്ഷേത്രത്തിന് വേറെയും പ്രത്യേകതകളുണ്ട്. ഇന്‍ഡ്യയില്‍ രാധയ്ക്കായി സമര്‍പ്പിച്ചിരിക്കുന്ന ഏക ക്ഷേത്രമാണിത്. ഓരോ വര്‍ഷവും ഇവിടുത്തെ ഹോളി ആഘോഷങ്ങള്‍ കാണുവാനെത്തുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്.
മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങള്‍
മൂന്നു ദിവസം നീണ്ടു നില്‍ക്കുന്നതാണ് ആഘോഷം. ക്ഷേത്രത്തിലെ പ്രത്യേക ചടങ്ങുകളോടു കൂടിയാണ് ആഘോഷം ആംഭിക്കുന്നത്. നന്ദാഗാവോണില്‍ നിന്നുള്ള ഗോപകുമാരന്മാര്‍ ബര്‍സാനയിലെത്തുന്നതോടു കൂടി ആഘോഷങ്ങള്‍ക്കു ഔദ്യോഗിക തുടക്കമാവും. ബര്‍സാനയില്‍ നിന്നും എല്ലാവരും കൂടി രംഗ് രംഗീലി ഗലിയിലെ ക്ഷേത്രത്തിലേക്ക് പോകും. അവിടെ നിന്നാണ് ഹോളി ആഘോഷങ്ങള്‍ തുടങ്ങുന്നത്.
അടുത്ത ദിവസം ആകുമ്പോഴേയ്ക്കും ബര്‍സാനയില്‍ നിന്നും എല്ലാ ഗോപകുമാരന്മാരും നന്ദ് ഗാവോണിലേക്ക് പോകും. അവിടെ നിന്നും ഗോപികമാരൊത്ത് ഹോളി ആഘോഷിക്കും. തൊട്ടടുത്ത ദിവസം ബര്‍സാനക്കാരുടെ സമയമാണ്. നന്ദ് ഗാവോണില്‍ നിന്നെത്തിയ ഗോപകുമാരന്മാരില്‍ ഗോപികമാരെ ശല്യപ്പെടുത്തുന്നവരെ നിറത്തില്‍ മുക്കികുളിപ്പിച്ച് വിടുന്ന ആഘോഷം.
അതേ സമയം തന്നെ നന്ദ് ഗാവോണില്‍ നിന്നുള്ള സ്ത്രീകള്‍ ബര്‍സാനയില്‍ നിന്നെത്തിയ ഗോപകുമാരന്മാരില്‍ തങ്ങളെ കളിയാക്കുന്നവരെ കണ്ടെത്തി അവരെ ഓടിച്ച് പിടിച്ച് വടികൊണ്ട് തല്ലും. ഇങ്ങനെയാണ് ലത്മാര്‍ ഹോളി ആഘോഷം നടക്കുന്നത്. ഇത് കാണേണ്ട കാഴ്ച തന്നെയാണ്. കണ്ണിന് കുളിര്‍മയേകുമെന്ന കാര്യത്തില്‍ സംശയമില്ല.
Keywords: What is Lathmar Holi? Why is it celebrated?, Kochi, News, Lathmar Holi, Celebration, Festival, Religion, Temple, Attack, Kerala News.