Electoral bonds | എന്താണ് സുപ്രീംകോടതി റദ്ദാക്കിയ ഇലക്ടറൽ ബോണ്ട്? മോഡി സർക്കാർ കൊണ്ടുവന്ന പദ്ധതിയെ കൂടുതൽ അറിയാം
Feb 15, 2024, 12:27 IST
ന്യൂഡെൽഹി: (KasargodVartha) ഇലക്ടറൽ ബോണ്ടുകളുടെ കാര്യത്തിൽ സുപ്രധാന വിധി പുറപ്പെടുവിച്ചിരിക്കുകയാണ് സുപ്രീം കോടതി. ഇലക്ടറൽ ബോണ്ടുകൾ ഭരണഘടനാ വിരുദ്ധമാണെന്ന് വ്യക്തമാക്കിയ കോടതി അത് റദ്ദാക്കുകയും ചെയ്തു. ചീഫ് ജസ്റ്റിസിൻ്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സുപ്രീം കോടതി ജഡ്ജിമാരടങ്ങുന്ന ഭരണഘടനാ ബെഞ്ചാണ് ഇതു സംബന്ധിച്ച വിധി പ്രസ്താവിച്ചത്.
2019 മുതൽ ഇതുവരെയുള്ള ഇലക്ടറൽ ബോണ്ടുകളുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നൽകണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്. മാർച്ച് ആറിനകം അവ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറണം. മാർച്ച് 13-നകം കമ്മീഷൻ ഇത് ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുകയും വേണം. ഇലക്ടറല്‍ ബോണ്ട് കള്ളപ്പണം തടയുമെന്ന കേന്ദ്രസര്‍ക്കാരിന്‍റെ വാദം തള്ളിയാണ് കോടതിയുടെ നിർണായക വിധി.
< !- START disable copy paste -->

എന്താണ് ഇലക്ടറൽ ബോണ്ട്?
പേര് വെളിപ്പെടുത്താതെ രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവനകൾ നൽകാനുള്ള സംവിധാനമാണ് ഇലക്ടറൽ ബോണ്ട്. എൻഡിഎ സർക്കാർ 2017ലെ കേന്ദ്ര ബജറ്റിലാണ് ഈ ആശയം കൊണ്ടുവന്നത്. പാർട്ടികൾക്ക് സംഭാവന നൽകാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) യുടെ പ്രത്യേക ശാഖകളിൽ നിന്നും നിശ്ചിതതുകയ്ക്കുള്ള ഇലക്ടറൽ ബോണ്ടുകൾ വാങ്ങാം. ആയിരം, പതിനായിരം, ഒരു ലക്ഷം, 10 ലക്ഷം, ഒരു കോടി എന്നിവയുടെ ഗുണിതങ്ങളാണ് ബോണ്ടുകളുടെ മൂല്യം. എത്ര രൂപ വേണമെങ്കിലും ആർക്കും സംഭാവന ചെയ്യാം.
1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 29 എ പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ളതും ലോക്‌സഭയിലേക്കോ ഒരു സംസ്ഥാന നിയമസഭയിലേക്കോ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പോൾ ചെയ്ത വോട്ടിൻ്റെ ഒരു ശതമാനത്തിൽ കുറയാത്ത വോട്ട് നേടിയ രാഷ്ട്രീയ പാർട്ടികൾക്ക് മാത്രമേ ഇലക്ടറൽ ബോണ്ട് സ്വീകരിക്കാൻ അർഹതയുള്ളൂ. വിജ്ഞാപനമനുസരിച്ച്, ഇലക്ടറൽ ബോണ്ടുകൾ ഒരു അംഗീകൃത ബാങ്കിലെ അക്കൗണ്ട് വഴി മാത്രമേ യോഗ്യതയുള്ള രാഷ്ട്രീയ പാർട്ടിക്ക് പണമാക്കി മാറ്റാൻ കഴിയുകയുള്ളൂ.
15 ദിവസത്തിനുള്ളിൽ ഈ ബോണ്ട് പണമാക്കി രാഷ്ട്രീയ പാർട്ടികൾക്ക് ഉപയോഗിക്കാനാവും. 15 ദിവസത്തിനുള്ളിൽ ബോണ്ടുകൾ രാഷ്ട്രീയ പാർട്ടികൾ മാറിയിട്ടില്ലെങ്കിൽ ആ തുക പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാറ്റുമെന്നാണ് വ്യവസ്ഥ. ഇലക്ടറൽ ബോണ്ടിന്റെ രേഖയിൽ പണം നൽകിയ ആളുടെയോ സ്വീകരിക്കുന്ന ആളുടെയോ പേരു വിവരങ്ങൾ ഉണ്ടായിരിക്കില്ലെന്നതാണ് പ്രത്യേകത. ഈ രഹസ്യാത്മകതയാണ് ഇലക്ടറൽ ബോണ്ടുകളെ എതിർത്ത് ഹർജി നൽകിയവർ ചൂണ്ടിക്കാട്ടിയത്.
ഇലക്ടറൽ ബോണ്ട് പദ്ധതിയുടെ ഭരണഘടനാ സാധുതയ്‌ക്കെതിരെ സിപിഎം, കോൺഗ്രസ്, ചില എൻജിഒകൾ എന്നിവ ഉൾപ്പെടെ നിരവധി ഹർജികൾ സുപ്രീം കോടതിയിൽ സമർപ്പിച്ചിരുന്നു. കഴിഞ്ഞ വർഷം ഒക്‌ടോബർ 31-നാണ് കേസിൽ വാദം കേൾക്കൽ ആരംഭിച്ചത്. ഈ പദ്ധതിയുടെ നിയമസാധുതയും രാജ്യത്തിന് അത് സൃഷ്ടിച്ചേക്കാവുന്ന ഭീഷണിയും ഉൾപ്പെടെ നിരവധി വാദങ്ങളാണ് ഹർജിക്കാർ ഉന്നയിച്ചത്.

Keywords: SC Verdict, Electoral bonds, Lok Sabha polls, Politics, New Delhi, Supreme Court, Constitution, Chief Justice, SBI, Commission, Website, Election, What are electoral bonds?