city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Waqf Board | പൊസോട്ട് മുഹ്‌യുദ്ദീൻ ജുമാ മസ്ജിദ് ഭരണ സമിതിക്കെതിരെയുള്ള പരാതിയിൽ വഖഫ് ബോർഡിന്റെ പരിശോധന; ചീഫ് എക്സിക്യൂടീവ് ഓഫീസർ എത്തി

മഞ്ചേശ്വരം: (KasargodVartha) പൊസോട്ട് മുഹ്‌യുദ്ദീൻ ജുമാ മസ്ജിദ് ഭരണ സമിതിക്കെതിരെയുള്ള പരാതിയിൽ വഖഫ് ബോർഡ് അന്വേഷണ സമിതിയെ വെച്ചു. ചീഫ് എക്സിക്യൂടീവ് ഓഫീസറുടെ (CEO) നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. കഴിഞ്ഞ ദിവസമാണ് സി ഇ ഒയെ അന്വേഷണത്തിനായി ചുമതലപ്പെടുത്തിയത്.

Waqf Board | പൊസോട്ട് മുഹ്‌യുദ്ദീൻ ജുമാ മസ്ജിദ് ഭരണ സമിതിക്കെതിരെയുള്ള പരാതിയിൽ വഖഫ് ബോർഡിന്റെ പരിശോധന; ചീഫ് എക്സിക്യൂടീവ് ഓഫീസർ എത്തി

പള്ളി പുതുക്കി പണിതതുമായി ബന്ധപ്പെട്ട കണക്കുകൾ, ഫ്‌ലാറ്റ്‌, മദ്രസ നിർമാണ കണക്കുകൾ, 2015 മുതൽ 2023 വരെയുള്ള വരവ് ചിലവ് കണക്കുകൾ എന്നിവയാണ് പരിശോധിക്കുക. വഖഫ് ബോർഡ് മുമ്പാകെ മഹല്ല് നിവാസികളായ അബ്ദുർ റഊഫ്, മൊയ്തീൻ കുഞ്ഞി തുടങ്ങിയവരാണ് പരാതി നൽകിയത്. ജമാഅത് സെക്രടറി ഉസ്മാൻ ഹാജി, പ്രസിഡന്റ് എം എ അബ്ദുല്ല എന്ന ആർ കെ ബാവ ഹാജി, ട്രഷറർ കെ ടി അബ്ദുല്ല ഹാജി എന്നിവർക്കെതിരെയാണ് സംസ്ഥാന വഖഫ് ബോർഡിൽ പരാതി ഉന്നയിക്കപ്പെട്ടത്.

പരാതിയിൽ വഖഫ് സ്വത്തുകൾ പരിശോധിക്കാൻ വഖഫ് ഇൻസ്‌പെക്ടറെയും കണക്കുകൾ പരിശോധിക്കാൻ ഓഡിറ്ററെയും നിയമിക്കാൻ വഖഫ് ബോർഡ് കഴിഞ്ഞ ജൂണിൽ തന്നെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥർ സമർപിച്ച റിപോർടിൽ വഖഫ് ബോർഡിന്റെ മുൻ‌കൂർ അനുമതി ഇല്ലാതെ വഖഫ് സ്വത്തുക്കൾ വിൽപന നടത്തിയതായും പരിശോധനയിൽ വൻ സാമ്പത്തിക ക്രമക്കേടും കണ്ടെത്തിയതിനെ തുടർന്നാണ് കൂടുതൽ പരിശോധനക്കായി ചീഫ് എക്സിക്യൂടീവ് ഓഫീസറെ കഴിഞ്ഞ ദിവസം ചുമതലപ്പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ സി ഇ ഒ കഴിഞ്ഞ ദിവസം പള്ളിയിലെത്തി പരിശോധന തുടങ്ങിയിട്ടുണ്ട്.

900 ഓളം മഹല്ല് നിവാസികൾ ഉൾപെടുന്നതാണ് പൊസോട്ട് മുഹ്‌യുദ്ദീൻ ജുമാ മസ്ജിദ്. ആറ് വർഷമായി ഇവിടെ ജെനറൽ ബോഡി യോഗം വിളിച്ചിട്ടില്ലെന്നും ഒരു വിഭാഗം ആരോപിക്കുന്നു. കഴിഞ്ഞ ദിവസം ഭാരവാഹികൾ ജെനറൽ ബോഡി യോഗം വിളിച്ചിരുന്നെങ്കിലും നിലവിലുള്ള കമിറ്റിക്ക് താത്പര്യമുള്ളവരെ മാത്രമാണ് യോഗ വിവരം അറിയിച്ചതെന്നും ആക്ഷേപമുണ്ട്. 27 പേരടങ്ങുന്ന കമിറ്റിയെയാണ് പുതുതായി നിയമിച്ചിരിക്കുന്നത്.

അതേസമയം, രേഖകളെല്ലാം സുതാര്യമാണെന്നും ക്രമക്കേട് നടന്നെന്ന ആരോപണം ശരിയല്ലെന്നും ജമാഅത് ജെനറൽ സെക്രടറി ഉസ്മാൻ ഹാജി കാസർകോട് വാർത്തയോട് പ്രതികരിച്ചു. സ്ഥലം വിൽപന നടത്തിയെന്നതടക്കമുള്ള ആരോപണങ്ങൾ കെട്ടിച്ചമച്ചതാണ്. മദ്രസയുടെ സ്ഥലം വഖഫ് ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന കാര്യം ശരിയാണ്. അറിവില്ലായ്മ കൊണ്ട് സംഭവിച്ച പിഴവുകൾ മാത്രമാണ് ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

കന്നഡയിലുള്ള ആധാര പത്രം മലയാളത്തിൽ തർജിമയാക്കി നൽകാൻ കഴിയാത്തത് കൊണ്ടാണ് വഖഫ് ബോർഡിൽ രജിസ്റ്റർ ചെയ്യാൻ കഴിയാത്തത്. പള്ളി പുതുക്കി പണിയുമ്പോൾ വഖഫ് ബോർഡിനെ അറിയിച്ചില്ലെന്നതും പോരായ്മയാണ്. ഇത് അറിവ് കേട് കൊണ്ട് സംഭവിച്ചതാണ്. 2.06 കോടി രൂപയാണ് ചിലവ് വന്നത്. മൂന്ന് കോടിയോളം രൂപ പിരിച്ചുവെന്നാണ് ആക്ഷേപം. അത് ശരിയല്ല. ജമാഅതിന്റെ കൈവശം ഇപ്പോൾ 1,05,020 രൂപ മാത്രമാണ് ഉള്ളത്. രസീത് ബുകും എക്സ്പെൻഡിചറും നാട്ടിൽ നിന്നും വിദേശത്തു നിന്നും വന്ന പണത്തിന്റെ കണക്കും എല്ലാം സി ഇ ഒയെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Waqf Board | പൊസോട്ട് മുഹ്‌യുദ്ദീൻ ജുമാ മസ്ജിദ് ഭരണ സമിതിക്കെതിരെയുള്ള പരാതിയിൽ വഖഫ് ബോർഡിന്റെ പരിശോധന; ചീഫ് എക്സിക്യൂടീവ് ഓഫീസർ എത്തി

കോവിഡ് കാരണമാണ് ജെനറൽ ബോഡി യോഗം വിളിക്കാൻ അഞ്ച് വർഷം കഴിഞ്ഞത്. 2018 ലാണ് യോഗം വിളിക്കേണ്ടിയിരുന്നത്. രണ്ട് വർഷത്തെ കാലാവധിയാണ് കമിറ്റിക്ക് ഉണ്ടായിരുന്നത്. കോവിഡും പിന്നീട് ഉറൂസും വന്നതിനാൽ ജെനറൽ ബോഡി യോഗം വിളിക്കുന്നത് നീണ്ട് പോവുകയായിരുന്നു. ഏഴ് മഹല്ലാണ് പൊസോട്ട് ജമാഅതിന് കീഴിലുള്ളത്. എല്ലാ മഹല്ലുകളിലുമാണ് ജെനറൽ ബോഡി യോഗം ചേരുന്ന കാര്യം അറിയിച്ചത്. കൃത്യമായ രീതിയിലാണ് യോഗം ചേർന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Keywords: News, Kasaragod, Kerala, Manjeshwaram, Waqf Board, Complaint, Masjid, Committee, President, Inspector, Chief, Posot, Waqf Board probe on complaint against Masjid Committee. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia