city-gold-ad-for-blogger
Aster MIMS 10/10/2023

Vitla Theft | കര്‍ണാടക ബാങ്കിന്റെ അഡ്യനടുക്ക ശാഖയില്‍നിന്നും 2 കിലോ സ്വര്‍ണവും 16 ലക്ഷം രൂപയും കൊള്ളയടിച്ച കേസില്‍ കാസര്‍കോട് സ്വദേശിയായ വെല്‍ഡര്‍ പിടിയില്‍; വീട്ടുപറമ്പില്‍നിന്നും കുഴിച്ചിട്ട പണവും സ്വര്‍ണവും കണ്ടെടുത്തു; അറസ്റ്റിലായത് മലയാളികളായ 4 പ്രതികള്‍

ഉപ്പള: (KasargodVartha) കര്‍ണാടക ബാങ്കിന്റെ അഡ്യനടുക്ക ശാഖയില്‍നിന്നും ലോകര്‍ കുത്തിത്തുറന്ന് 2 കിലോ സ്വര്‍ണവും 16 ലക്ഷം രൂപയും കവര്‍ന്ന കേസുമായി ബന്ധപ്പെട്ട് സുപ്രധാന വിവരം പുറത്തുവന്നു. ബാങ്ക് കവര്‍ചയുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മോഷ്ടാക്കള്‍ കവർന്ന പണം കാസര്‍കോട് ഉപ്പള ബായാറിലെ ഒരു വയലില്‍ കുഴിച്ചിട്ടതായും കണ്ടെത്തി. ഇത് പൊലീസ് കണ്ടെടുത്തു.

പൊലീസ് പറയുന്നത്: കുറ്റകൃത്യത്തിനിടെ ലോകര്‍ മുറിക്കാന്‍ വെല്‍ഡിങ്ങില്‍ വൈദഗ്ധ്യമുള്ള ദയാനന്ദന്‍ എന്ന യുവാവിനെയാണ് ഉപയോഗിച്ചതെന്ന് കഴിഞ്ഞ ദിവസം പിടിയിലായ പ്രതികള്‍ പൊലീസിന് മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. ഇയാളുടെ വീട്ടില്‍നിന്നും സ്വര്‍ണവും പണവും കണ്ടെടുത്തു.

തനിക്ക് ലഭിച്ച വിഹിതത്തില്‍ നിന്നുള്ളതാണ് വീട്ടിലുണ്ടായിരുന്ന പണവും സ്വര്‍ണവുമെന്നും ബാക്കിയുള്ളവ കുഴിച്ചിട്ട സ്ഥലവും വെല്‍ഡര്‍ കാണിച്ച് തന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കുഴിച്ചിട്ട സ്വര്‍ണം പിന്നീട് സഞ്ജന്‍കിലയ്ക്ക് സമീപമുള്ള ആളൊഴിഞ്ഞ പ്രദേശത്തെ കളിസ്ഥലത്തുനിന്നും കണ്ടെടുത്തത്. ബാങ്കില്‍നിന്ന് 2 കിലോ സ്വര്‍ണമാണ് നഷ്ടപ്പെട്ടത്. ഇവയില്‍ കുറച്ചുഭാഗമാണ് ഇപ്പോള്‍ കണ്ടെടുത്തതെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.

യുവാവ് പെട്ടെന്ന് ആഡംബര ജീവിതം നയിച്ചുവന്നതാണ് മറ്റുള്ളവരില്‍ സംശയം ഉളവാക്കിയത്. വില കൂടിയ വീട്ടുസാധനങ്ങള്‍ വാങ്ങിയതും, സുഹൃത്തുക്കളോടൊപ്പമുള്ളപ്പോള്‍ അമിതമായി പണം ചെലവഴിക്കുകയും, വോളിബോള്‍ കളിക്കുമ്പോള്‍ ആയിരക്കണക്കിന് രൂപ വാതുവെപ്പ് നടത്തുകയും ചെയ്തതോടെ ഇതെല്ലാം കണ്ട് സംശയം തോന്നിയ ചിലര്‍ വെല്‍ഡറെ ചോദ്യം ചെയ്തപ്പോള്‍ ലോടറി അടിച്ചതാണെന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറുകയായിരുന്നു.

Vitla Theft | കര്‍ണാടക ബാങ്കിന്റെ അഡ്യനടുക്ക ശാഖയില്‍നിന്നും 2 കിലോ സ്വര്‍ണവും 16 ലക്ഷം രൂപയും കൊള്ളയടിച്ച കേസില്‍ കാസര്‍കോട് സ്വദേശിയായ വെല്‍ഡര്‍ പിടിയില്‍; വീട്ടുപറമ്പില്‍നിന്നും കുഴിച്ചിട്ട പണവും സ്വര്‍ണവും കണ്ടെടുത്തു; അറസ്റ്റിലായത് മലയാളികളായ 4 പ്രതികള്‍

ഇതില്‍ സംശയം തോന്നിയ ഏതാനും പേര്‍ ബാറില്‍ കൂട്ടിക്കൊണ്ടുപോയി ശ്വാസം മുട്ടിച്ച് സത്യം പറയാന്‍ ആവശ്യപ്പെട്ടുവെന്നും മദ്യലഹരിയിലായിരുന്ന ഇയാള്‍ പിന്നീട് ബാങ്ക് കവര്‍ചയുടെ വിവരം വെളിപ്പെടുത്തുകയായിരുന്നുവെന്നുമാണ് പുറത്തുവരുന്ന വിവരം. ഇതോടെയാണ് പ്രദേശവാസികള്‍ പൊലീസില്‍ വിവരമറിയിച്ചത്.

പ്രതി ഇപ്പോള്‍ പൊലീസിന്റെ കസ്റ്റഡിയിലാണ്. ഇയാള്‍ മുമ്പ് ഒരു ക്രിമിനല്‍ പ്രവര്‍ത്തനത്തിലും ഉള്‍പെട്ടിട്ടില്ലെന്നാണ് റിപോര്‍ട്. അതേസമയം, അന്വഷണത്തെ ബാധിക്കുന്നതിനാല്‍ അറസ്റ്റിലായ പ്രതികളെ കുറിച്ചോ, കേസിന്റെ കൂടുതല്‍ വിവരങ്ങളോ വിട്‌ല പൊലീസ് പുറത്തുവിടാന്‍ തയ്യാറായില്ല. അതേസമയം, കവര്‍ച്ചാക്കേസില്‍ ഏഴുപേര്‍ ഉള്‍പെട്ടതായാണ് വിവരം. ഇതില്‍ നാലുപേരാണ് പിടിയിലായത്. രണ്ടുപേര്‍ മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പെട്ടവരും ഒരാള്‍ ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലും പെട്ടയാളാണെന്നാണ് വിവരം.

Vitla Theft | കര്‍ണാടക ബാങ്കിന്റെ അഡ്യനടുക്ക ശാഖയില്‍നിന്നും 2 കിലോ സ്വര്‍ണവും 16 ലക്ഷം രൂപയും കൊള്ളയടിച്ച കേസില്‍ കാസര്‍കോട് സ്വദേശിയായ വെല്‍ഡര്‍ പിടിയില്‍; വീട്ടുപറമ്പില്‍നിന്നും കുഴിച്ചിട്ട പണവും സ്വര്‍ണവും കണ്ടെടുത്തു; അറസ്റ്റിലായത് മലയാളികളായ 4 പ്രതികള്‍

Keywords: News, National, National-News, Mangalore-News, Top-Headlines, Adyanadka News, Vitla News, Karnataka News, Karnataka Bank Robbery, Investigation, Accused, Arrested, Police Custody, Extended, Kasargod, Probe, Police, Karnataka: Important information revealed in Vitla bank theft case.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL