city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Bribe | 'പട്ടയം ലഭിക്കാൻ ആവശ്യപ്പെട്ടത് 20,000 രൂപ കൈക്കൂലി'; കാസർകോട് താലൂക് ഓഫീസിൽ വെച്ച് പണം കൈമാറുന്നതിനിടെ വിലേജ് അസിസ്റ്റന്റ് വിജിലന്‍സ് പിടിയില്‍!

കാസര്‍കോട്: (KasargodVartha) കൈവശ ഭൂമിക്ക് പട്ടയം ലഭിക്കാൻ 20,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിലേജ് ഫീല്‍ഡ് അസിസ്റ്റന്റിനെ (Village Field Assistant) കാസര്‍കോട് വിജിലന്‍സ് ഡിവൈഎസ്പി വി ഉണ്ണികൃഷ്ണനും സംഘവും കയ്യോടെ പൊക്കി. മുളിയാർ അഡൂര്‍ വിലേജ് ഫീല്‍ഡ് അസിസ്റ്റന്റ് ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ കെ നാരായണ (47) യെയാണ് കാസര്‍കോട് താലൂക് ഓഫീസിന് മുന്നില്‍ വെച്ച് അറസ്റ്റ് ചെയ്തത്. ആദൂര്‍ ആലന്തടുക്കയിലെ പി മേശനിൽ നിന്ന് കൈക്കൂലി ആവശ്യപ്പെട്ടുവെന്നാണ് പരാതി.
  
Bribe | 'പട്ടയം ലഭിക്കാൻ ആവശ്യപ്പെട്ടത് 20,000 രൂപ കൈക്കൂലി'; കാസർകോട് താലൂക് ഓഫീസിൽ വെച്ച് പണം കൈമാറുന്നതിനിടെ വിലേജ് അസിസ്റ്റന്റ് വിജിലന്‍സ് പിടിയില്‍!

ശനിയാഴ്ച ഉച്ചയോടെയാണ് ഉദ്യോഗസ്ഥനെ വിജിലൻസ് കുടുക്കിയത്. പരാതിക്കാരന്റെ അമ്മയുടെ ഇളയമ്മയുടെ മകള്‍ ജാനകിക്ക് ജന്മി കുടിയാൻ ബന്ധത്തിൽ 100 വര്‍ഷം മുമ്പ് കിട്ടിയ 54 സെന്റ് ഭൂമിക്ക് പട്ടയത്തിനായി കാസർകോട് ലാന്‍ഡ് ട്രിബൂണില്‍ അപേക്ഷ നൽകിയിരുന്നു. അപേക്ഷ പരിശോധന നടത്തി അംഗീകാരം നല്‍കുന്നതിന് അഡൂര്‍ വിലേജ് ഓഫീസിലേക്ക് അപേക്ഷ അയച്ചുകൊടുത്തിരുന്നു. അപേക്ഷ പരിശോധിച്ച് ശുപാർശ നല്‍കുന്നതിനാണ് നാരായണന്‍ കൈക്കൂലി ആവശ്യപ്പെട്ടതെന്നാണ് ആരോപണം. അതേസമയം തന്നെ വിലേജ് ഓഫീസര്‍ താലൂക് തിരഞ്ഞെടുപ്പ് സെലിലേക്ക് സ്ഥലംമാറ്റം ലഭിച്ച് പോവുകയും ചെയ്തു.
 
Bribe | 'പട്ടയം ലഭിക്കാൻ ആവശ്യപ്പെട്ടത് 20,000 രൂപ കൈക്കൂലി'; കാസർകോട് താലൂക് ഓഫീസിൽ വെച്ച് പണം കൈമാറുന്നതിനിടെ വിലേജ് അസിസ്റ്റന്റ് വിജിലന്‍സ് പിടിയില്‍!

'20,000 രൂപ നൽകിയാൽ താലൂക് ഓഫീസില്‍ വെച്ച് സ്ഥലം മാറിപ്പോയ വിലേജ് ഓഫീസറെ കണ്ട് ശനിയാഴ്ച ഫയല്‍ കയ്യോടെ ശരിയാക്കിത്തരാമെന്നു പറഞ്ഞതിൻ്റെ അടിസ്ഥാനത്തിൽ പരാതിക്കാരന്‍ വിജിലന്‍സിനെ സമീപിക്കുകയായിരുന്നു. വിജിലന്‍സ് അധികൃതര്‍ നല്‍കിയ പണം രമേശനില്‍ നിന്നും വാങ്ങിയശേഷം കെ എല്‍ 14 എന്‍ 6753 നമ്പര്‍ മാരുതി 800 കാറില്‍ താലൂക് ഓഫീസിലേക്ക് വരുന്നതിനിടയിലാണ് വിജിലന്‍സ് സംഘം വാഹനം തടഞ്ഞി നിര്‍ത്തി കൈക്കൂലി പണം പിടികൂടിയത്', അധികൃതർ പറഞ്ഞു.
  
Bribe | 'പട്ടയം ലഭിക്കാൻ ആവശ്യപ്പെട്ടത് 20,000 രൂപ കൈക്കൂലി'; കാസർകോട് താലൂക് ഓഫീസിൽ വെച്ച് പണം കൈമാറുന്നതിനിടെ വിലേജ് അസിസ്റ്റന്റ് വിജിലന്‍സ് പിടിയില്‍!

ഇന്‍സ്‌പെക്ടര്‍ പി നാരായണന്‍, പൈവളികെ കൃഷി ഓഫീസര്‍ അജിത് ലാല്‍, ചെര്‍ക്കള ഗവ. ഹയര്‍ സെകന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപല്‍ ടി വി വിനോദ് കുമാര്‍, വിജിലന്‍സ് സബ് ഇന്‍സ്‌പെക്ടര്‍മാരായ ഈശ്വരന്‍ നമ്പൂതിരി, കെ രാധാകൃഷ്ണന്‍, പി വി സതീശന്‍, വി മധുസൂദനന്‍, അസി. സബ് ഇന്‍സ്‌പെക്ടര്‍ വിടി സുഭാഷ് ചന്ദ്രന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ വി രാജീവന്‍, പി വി സന്തോഷ്, കെ വി ജയന്‍, കെ ബി ബിജു, വി എം പ്രദീപ്, കെ വി ഷീബ, കെ പ്രമോദ് കുമാര്‍, ടി കൃഷ്ണന്‍, എ വി രതീഷ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.
 
Bribe | 'പട്ടയം ലഭിക്കാൻ ആവശ്യപ്പെട്ടത് 20,000 രൂപ കൈക്കൂലി'; കാസർകോട് താലൂക് ഓഫീസിൽ വെച്ച് പണം കൈമാറുന്നതിനിടെ വിലേജ് അസിസ്റ്റന്റ് വിജിലന്‍സ് പിടിയില്‍!

Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Village field assistant arrested for taking bribe.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia