city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Govt Scheme | 'വികസിത് ഭാരത് സങ്കല്‍പ് യാത്ര' കാസര്‍കോട്ട് പ്രയാണം തുടരുന്നു; കേന്ദ്ര സര്‍കാരിന്റെ സാമൂഹിക സുരക്ഷ ക്ഷേമ പദ്ധതികളെ കുറിച്ച് നേരിട്ടറിയാന്‍ അവസരം

കാസര്‍കോട്: (KasargodVartha) കേന്ദ്ര സര്‍കാരിന്റെ സാമൂഹിക സുരക്ഷ ക്ഷേമ പദ്ധതികളെ കുറിച്ചുള്ള പ്രചാരണ പരിപാടി 'വികസിത് ഭാരത് സങ്കല്‍പ് യാത്ര' ജില്ലയില്‍ പ്രയാണം തുടരുന്നു. ചൊവ്വാഴ്ച മടിക്കൈ ജി വി എച് സ്‌കൂള്‍ മൈതാനത്ത് സംഘടിപ്പിച്ച പ്രചാരണ പരിപാടി മടിക്കൈ ഗ്രാമപഞ്ചായത് പ്രസിഡണ്ട് പ്രീത ഉദ്ഘാടനം ചെയ്തു. എഫ്എസിടി പ്രതിനിധി ആദിത്യ വിവിധ കൃഷി-വള പ്രയോഗത്തെ പറ്റി ക്ലാസെടുത്തു. ജന ഔഷധി പദ്ധതിയെ കുറിച്ചും ചടങ്ങില്‍ വിശദീകരിച്ചു.
        
Govt Scheme | 'വികസിത് ഭാരത് സങ്കല്‍പ് യാത്ര' കാസര്‍കോട്ട് പ്രയാണം തുടരുന്നു; കേന്ദ്ര സര്‍കാരിന്റെ സാമൂഹിക സുരക്ഷ ക്ഷേമ പദ്ധതികളെ കുറിച്ച് നേരിട്ടറിയാന്‍ അവസരം

പ്രധാനമന്ത്രി ഉജ്വല യോജന ഗുണഭോക്താക്കള്‍ക്ക് പുതിയ ഗ്യാസ് കണക്ഷന്‍ നല്‍കി. ഡ്രോണ്‍ പ്രദര്‍ശനവും ഉണ്ടായിരുന്നു. ശ്രീജിത്ത് കൊട്ടാരത്തില്‍, കണ്ണന്‍, ഡോ. ബെഞ്ചമിന്‍ മാത്യു, പ്രമോദ് കുമാര്‍, ബിമല്‍ എന്‍ വി, ഷാറോണ്‍ മാത്യു എന്നിവര്‍ സംസാരിച്ചു. ഉച്ചക്ക് ശേഷം കോടോം ബേളൂര്‍ ഗ്രാമ പഞ്ചായതിലും പ്രചാരണ പരിപാടികള്‍ നടന്നു.

കഴിഞ്ഞ ദിവസം പെരിയയിലാണ് വികസിത് ഭാരത് സങ്കല്‍പ് യാത്രക്ക് കാസര്‍കോട്ട് തുടക്കമായത്. സബ് കലക്ടര്‍ സൂഫിയാന്‍ അഹ്മദ് ആണ് ഉദ്ഘാടനം ചെയ്തത്. പ്രധാനമന്ത്രി ഉജ്വല യോജനയില്‍ പെടുത്തി ഗുണഭോക്താക്കള്‍ക്ക് പുതിയ ഗ്യാസ് കണക്ഷന്‍ ചടങ്ങില്‍ വിതരണം ചെയ്തു. കാര്‍ഷിക മേഖലയില്‍ നവീന സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി കര്‍ഷകര്‍ക്കായി എഫ്എസിടിയുടെ നേതൃത്വത്തില്‍ ഡ്രോണ്‍ പ്രദര്‍ശനവും നടത്തി. മുന്‍ സുബേദാര്‍ മേജര്‍ ഗംഗാധരന്‍, കര്‍ഷകശ്രീ പുരസ്‌കാരo നേടിയ ഹരിദാസ് പെരിയക്കാരന്‍, മാതൃകാ കര്‍ഷകന്‍ ബാലകൃഷ്ണന്‍ ആയമ്പാറ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

പഞ്ചായത് വൈസ് പ്രസിഡന്റ് കാര്‍ത്യായിനി, വാര്‍ഡ് മെമ്പര്‍മാരായ രാമകൃഷ്ണന്‍ നായര്‍, സുമ കുഞ്ഞികൃഷ്ണന്‍, ബ്ലോക് പഞ്ചായത് മെമ്പര്‍ അഡ്വ ബാബുരാജ്, ലീഡ് ഡിസ്ട്രിക്ട് മാനജര്‍ ബിമല്‍ എന്‍ വി, ഡോ. ബെഞ്ചമിന്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. ഡോ മുരളീധരന്‍, ആദിത്യ, കൃഷ്ണ വര്‍മ, അഖില്‍, ലിന്‍സി കെ പി എന്നിവര്‍ വിവിധ വിഷയങ്ങളെ പറ്റി ക്ലാസ് എടുത്തു. 2047 ഓടെ രാജ്യത്തെ വികസിതവും സ്വയം പര്യാപ്തവുമാക്കുക എന്ന വികസിത് ഭാരത് പ്രതിജ്ഞ കേരള ബാങ്ക് മാനജര്‍ ബിനിമോള്‍ എംഎം ചൊല്ലി കൊടുത്തു. ബുധനാഴ്ച (29-11-2023) പള്ളിക്കര, ഉദുമ ഗ്രാമ പഞ്ചായതുകളില്‍ പ്രചാരണ പരിപാടികള്‍ തുടരും.

Keywords: Viksit Bharat Sankalp Yatra, Malayalam News, Kerala News, Kasaragod News, Viksit Bharat Sankalp Yatra continues in Kasaragod.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia