city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Vigilance Raid | 'ഫയലുകൾ കെട്ടികിടക്കുന്നു'; കാസർകോട്ടെ മൂന്ന് വിലേജ് ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന

കാസർകോട്: (KasargodVartha) ജില്ലയിലെ മൂന്ന് വിലേജ് ഓഫീസുകളിൽ (Village Office) വിജിലൻസ് മിന്നൽ പരിശോധന നടത്തി. പാടി നെക്രാജെ, ഉപ്പള, മുളിയാർ വിലേജ് ഓഫീസുകളിലാണ് കാസർകോട് വിജിലൻസ് റെയിഡ് നടത്തിയത്. സംസ്ഥാന വ്യാപകമായി നടന്ന റെയിഡിൻ്റെ ഭാഗമായാണ് പരിശോധന.

Vigilance Raid | 'ഫയലുകൾ കെട്ടികിടക്കുന്നു'; കാസർകോട്ടെ മൂന്ന് വിലേജ് ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന

വിലേജ് ഓഫീസുകളിൽ ഫയലുകൾ കെട്ടികിടക്കുന്നതായി ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് നടപടി. 'ഓപറേഷൻ സുതാര്യത’ എന്ന പേരിൽ തെരഞ്ഞെടുത്ത 88 വിലേജ് ഓഫീസുകളിലാണ് സംസ്ഥാനത്തെമ്പാടും പരിശോധന നടന്നത്. ഇ-ഡിസ്ട്രിക്റ്റ് പോർടൽ സംവിധാനം ആട്ടിമറിക്കുന്നുവെന്നും ആരോപണമുയർന്ന പശ്ചാത്തലത്തിലാണ് പരിശോധന നടന്നത്.

സർടിഫികറ്റുകൾ ഓൺലൈനായി നൽകുന്നതിനായാണ് റവന്യൂവകുപ്പ് ഇ-ഡിസ്ട്രിക്ട് എന്ന ഓൺലൈൻ പോർടൽ സജ്ജമാക്കിയിരുന്നത്. വിലേജ് ഓഫീസുകളിൽ പൊതുജനങ്ങൾക്ക് ഓൺലൈൻ സേവനങ്ങൾ നൽകുന്നില്ലെന്ന് വിജിലൻസ് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.

Keywords: News, Kerala, Kasaragod, Vigilance Raid, Malayalam News, Village Office, File, Certificate, Vigilance raid at village offices.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia