VD Satheesan | എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ സമരം പൊതുസമൂഹത്തിന് അപമാനകരമെന്ന് വി ഡി സതീശന്‍
Feb 10, 2024, 13:54 IST
കാസര്‍കോട്: (KasargodVartha) എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ തെരുവിലിറങ്ങി സമരം ചെയ്യേണ്ടി വരുന്നത് പൊതു സമൂഹത്തിന് അപമാനകരമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. തന്നെപ്പോലെയുള്ള രാഷ്ട്രീയ നേതാക്കള്‍ക്കും അതില്‍നിന്ന് ഒഴിഞ്ഞ് മാറാനാവില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തികച്ചും ന്യായവും നീതിയുക്തവുമായ ആവശ്യങ്ങളാണ് അമ്മമ്മാര്‍ മുന്നോട്ടുവെക്കുന്നതെന്നും നടപ്പാക്കി കിട്ടുന്നതിന് നിയമസഭയില്‍ ഉന്നയിക്കുമെന്നും പ്രതിപക്ഷ നേതാവ് ഉറപ്പ് നല്‍കി. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ സമരത്തെ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ താല്പര്യമില്ലെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.
ഹമീദ് ഹാജി, ഇക്ബാല്‍ വലിയവീട്ടില്‍, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, ഫറീന കോട്ടപ്പുറം, ജയിന്‍ പി വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു. സി എച് ബാലകൃഷ്ണന്‍ സ്വാഗതവും പി ഷൈനി നന്ദിയും പറഞ്ഞു.