city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Train Delay | ട്രെയിനുകൾ മണിക്കൂറുകളോളം പിടിച്ചിടുന്നത് തുടരുന്നു; പൊറുതിമുട്ടി യാത്രക്കാർ!

കാസർകോട്: (KasargodVartha) ദീർഘദൂര ട്രെയിനുകൾ ക്രോസിംഗിനായി വിവിധ സ്റ്റേഷനുകളിൽ മണിക്കൂറുകളോളം പിടിച്ചിടുന്നത് തുടരുന്നത് മൂലം ദീർഘ ദൂര യാത്രക്കാർക്ക് നഷ്പ്പെടുന്നത് വിലപ്പെട്ട സമയവും, ഒപ്പം യാത്രാ ദുരിതവും.

Train Delay | ട്രെയിനുകൾ മണിക്കൂറുകളോളം പിടിച്ചിടുന്നത് തുടരുന്നു; പൊറുതിമുട്ടി യാത്രക്കാർ!

വിവിധ സ്ഥലങ്ങളിലേക്ക് വന്ദേ ഭാരത് ട്രെയിൻ ആരംഭിച്ചതിന് ശേഷമാണ് ഇത്തരത്തിൽ ദീർഘദൂര ട്രെയിൻ യാത്രക്കാർക്ക് ദുരിതം വർധിച്ചത്. നേരത്തെ ഡൽഹിലേക്കുള്ള രാജധാനി എക്സ്പ്രസിനായിരുന്നു ഇത്തരത്തിൽ ക്രോസിംഗിനായി വണ്ടികൾ പിടിച്ചിട്ടിരുന്നത്. എന്നാലിപ്പോൾ ടികറ്റ്‌ നിരക്ക് കൂടുതലുള്ള ട്രെയിനുകൾക്കൊക്കെ മറ്റു ദീർഘദൂര വണ്ടികൾ പിടിച്ചിടുന്നതാണ് യാത്രക്കാർക്ക് ദുരിതമാവുന്നത്. ഇത് മൂലം ട്രെയിനുകൾ രണ്ട് മണിക്കൂർ മുതൽ അഞ് മണിക്കൂർ വരെ വൈകിയാണ് ഓടുന്നതും, സ്റ്റേഷനുകളിൽ എത്തുന്നതും.

പലവിധത്തിലുള്ള എമർജൻസി ആവശ്യങ്ങൾക്ക് യാത്ര ചെയ്യുന്നവരാണ് ഇത് വഴി കൂടുതൽ പ്രയാസപ്പെടുന്നത്. ടികറ്റിൽ കാണിച്ചത് പ്രകാരം ഈ അടുത്ത കാലത്തൊന്നും ട്രെയിനുകൾ കൃത്യ സമയത്തിന് സ്റ്റേഷനുകളിൽ എത്താറില്ല. ഇത് വഴി വിമാനത്താവളത്തിൽ എത്തേണ്ടവർ, ആശുപത്രികളിൽ സമയത്തിന് എത്തിപ്പെടേണ്ട രോഗികൾ, വീടുകളിൽ മംഗള കർമത്തിനെത്തിപ്പെടേണ്ടവർ, മരണ വീടുകളിലേക്ക് എത്തേണ്ടവർ, വിദ്യാർത്ഥികൾ, വ്യാപാര-വ്യവസായികാവശ്യങ്ങൾക്ക് പോകുന്നവർ ഇങ്ങിനെ നീളുന്നു ദുരിത യാത്രക്കാരുടെ പട്ടിക.

വൈകി ഓടുന്നത് മൂലം സഹികെട്ട യാത്രക്കാർ പലപ്പോഴും പിടിച്ചിടുന്ന സ്റ്റേഷൻ മാസ്റ്ററോട് തട്ടികയറി രോഷം തീർക്കാറാണ് പതിവ്. റെയിൽവേ വികസത്തിലും, വരുമാന വർദ്ധനവിലും ഊറ്റം കൊള്ളുന്ന റെയിൽവേ മന്ത്രാലയം യാത്രക്കാരുടെ ദുരിതം കാണാതെ പോകുന്നുവെന്ന ആക്ഷപമാണുള്ളത്.

എന്നാൽ റെയിൽവേ മന്ത്രാലയവും, ഉദ്യോഗസ്ഥരും ഇതൊന്നും കണ്ടില്ലെന്ന് നടിച്ചു നിരക്ക് കൂടുതലുള്ള 'വിഐപി' ട്രെയിനുകൾ അനുവദിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഫലത്തിൽ ഭാവിയിൽ രാജ്യത്ത് സാധാരക്കാർക്ക് ചെറിയ നിരക്കിലുള്ള ദീർഘദൂര തീവണ്ടി യാത്ര അന്യമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Train Delay | ട്രെയിനുകൾ മണിക്കൂറുകളോളം പിടിച്ചിടുന്നത് തുടരുന്നു; പൊറുതിമുട്ടി യാത്രക്കാർ!

Keywords: News, Kerala, Kasaragod, Train, Railway, Malayalam News, Vande Bharat, Students, Ticket, Vande Bharat and other long distance trains causing delay in train services.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia