city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Railway | വന്ദേ ഭാരത് കൂടി മംഗ്ളൂറിൽ നിന്ന് കാസർകോട് വഴി ഓടിത്തുടങ്ങുമ്പോൾ ഈ പ്രദേശങ്ങൾ നെഞ്ചിടിപ്പിൽ; കാരണമുണ്ട്!

കാസർകോട്: (KasargodVartha) പുതുതായി കാസർകോട് - മംഗ്ളുറു റെയിൽ പാതയിൽ വേഗത കൂടിയ ട്രെയിനുകൾ ഓടിത്തുടങ്ങുമ്പോൾ മൊഗ്രാൽ പടിഞ്ഞാറിലെയും തായലങ്ങാടിയിലെയും പ്രദേശവാസികളുടെ നെഞ്ചിടിപ്പ് കൂടും. കാരണം ജനവാസ മേഖലയാണ് ഈ പ്രദേശങ്ങൾ. ഇവിടുത്തുകാർക്ക് ടൗണിൽ എത്താനാണെങ്കിലും, സ്കൂളിലേക്ക് പോകാനാണെങ്കിലും, ബസ് കയറാൻ ദേശീയപാതയിലേക്കാണെങ്കിലും ഇരട്ട റെയിൽപാളം കടക്കേണ്ടതുണ്ട്.

Railway | വന്ദേ ഭാരത് കൂടി മംഗ്ളൂറിൽ നിന്ന് കാസർകോട് വഴി ഓടിത്തുടങ്ങുമ്പോൾ ഈ പ്രദേശങ്ങൾ നെഞ്ചിടിപ്പിൽ; കാരണമുണ്ട്!

നിലവിൽ കൊപ്പളം, മൊഗ്രാൽ മീലാദ് നഗർ, തായലങ്ങാടി പ്രദേശങ്ങളിൽ റെയിൽപാളം മുറിച്ചുകടക്കുന്ന വഴികൾ കൊട്ടിയടച്ചിരിക്കുകയാണ്. ബദൽ സംവിധാനം ഒരുക്കിയിട്ടുമില്ല. കൂടുതൽ വേഗതയുള്ള വന്ദേ ഭാരത് പോലുള്ള ട്രെയിനുകൾ കാസർകോട് - മംഗ്ളുറു പാതയിൽ ഓടി തുടങ്ങുമ്പോൾ സുരക്ഷാ സംവിധാനവും, പ്രദേശവാസികൾക്ക് റെയിൽപാളം മുറിച്ചുകടക്കുന്നതിന്, പകരം ബദൽ സംവിധാനം ഒരുക്കേണ്ടതും റെയിൽവേയുടെ ഉത്തരവാദിത്തമാണെന്ന് പ്രദേശവാസികൾ പറയുന്നു.

നാട്ടുകാർ ബദൽ സംവിധാനം ആവശ്യപ്പെട്ട് മുട്ടാത്ത വാതിലുകളില്ല. എല്ലാവരും കൈമലർത്തുന്നുവെന്ന ആക്ഷേപവും ഉണ്ട്. അതേസമയം കോഴിക്കോട് ഭാഗങ്ങളിൽ ഇത്തരത്തിലുള്ള റെയിൽവേ നടപടി ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് തടഞ്ഞിരുന്നു. ബദൽ സംവിധാനം ഏർപ്പെടുത്തിയതിന് ശേഷം മതി കെട്ടിയടക്കൽ എന്നതായിരുന്നു അവരുടെ നിലപാട്. ഇതുമൂലം റെയിൽവേ നടപടികളിൽ നിന്ന് പിന്നാക്കം പോയിരുന്നു.

ആലപ്പുഴ വഴി സർവീസ് നടത്തുന്ന 20631/32 വന്ദേ ഭാരത് ട്രെയിനാണ് മാർച് 12 മുതൽ മംഗ്ളൂറിലേക്ക് നീട്ടുന്നത്. ബുധനാഴ്ച ഒഴികെ എല്ലാ ദിവസവും തിരുവനന്തപുരത്ത് നിന്ന് വൈകീട്ട് 4.05ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 12:40ന് മംഗ്ളുറു സെൻട്രലിൽ എത്തിച്ചേരും. തിരിച്ച് 6.15ന് മംഗ്ളൂറിൽ നിന്ന് പുറപ്പെട്ട് പകൽ 3.05ന് തിരുവനന്തപുരത്ത് എത്തുന്ന തരത്തിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. അതിനിടെ നഷ്ടത്തിലോടുന്ന ഗോവ - മംഗ്ളുറു വന്ദേ ഭാരത് കണ്ണൂരിലേക്കോ, കോഴിക്കോട്ടേക്കോ നീട്ടാനുള്ള സാധ്യതയും റെയിൽവേ പരിഗണിച്ച് വരുന്നുണ്ട്.

കാസർകോട് - മംഗ്ളുറു റെയിൽപാത കടന്നുപോകുന്ന ജനവാസ മേഖലകളിൽ കൂടുതൽ ട്രെയിനുകൾ കടന്നുപോകുമ്പോൾ വിദ്യാർഥികൾക്കും മറ്റും ഉണ്ടാക്കുന്ന യാത്ര ദുരിതത്തിന് പരിഹാരം കാണാൻ റെയിൽപാളത്തിനടിയിലൂടെ നടന്നുപോകാനുള്ള കലുങ്ക് പോലുള്ള സൗകര്യം ഒരുക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
  
Railway | വന്ദേ ഭാരത് കൂടി മംഗ്ളൂറിൽ നിന്ന് കാസർകോട് വഴി ഓടിത്തുടങ്ങുമ്പോൾ ഈ പ്രദേശങ്ങൾ നെഞ്ചിടിപ്പിൽ; കാരണമുണ്ട്!

Keywords: Vande Bharat, Kasaragod, Malayalam News, Railway, Mangalore, Train, Mogral, Thalayagadi, Residential Area, Alappuzha, Service, Kozhikode, Vande Bharat also starts running from Mangalore via Kasaragod, these regions in frenzy.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia