Arts Fest | അറബി പഠിച്ച് പദ്യം ചൊല്ലലിൽ ഒന്നാം സ്ഥാനം; വൈഗയ്ക്ക് ഇത് സ്വപ്നതുല്യമായ വിജയം; ചെറുവത്തൂരിലെ പാട്ട് വീട്ടിലേക്ക് അറബി ഗാനത്തിന്റെ മധുര്യവും; വിജയം അറബി അധ്യാപികമാർക്ക് സമർപിക്കുന്നുവെന്ന് മാതാപിതാക്കൾ
Dec 9, 2023, 14:46 IST
കാറഡുക്ക: (KasargodVartha) സാമൂഹ്യ മാധ്യമങ്ങളിൽ നിരവധി ആരാധകരുള്ള ചെറുവത്തൂരിലെ പാട്ട് വീട്ടിൽ ആദ്യമായി അറബി ഗാനത്തിന്റെ മാധുര്യവും. ചെറുവത്തൂർ തുരുത്തി ആർയു ഇഎംഎച്എസിലെ എട്ടാം ക്ലാസ് വിദ്യാർഥിയായ വൈഗയ്ക്ക് അറബിഗാനത്തിലെ വിജയം സ്വപ്ന തുല്യമായി മാറി. ബെവ്കോയുടെ ബട്ടത്തൂർ വെയർഹൗസ് ജീവനക്കാരനും അന്നൂർ സ്വദേശിയുമായ രവീന്ദ്രൻ പാടാച്ചേരിയുടെ ചെറുവത്തൂർ വെങ്ങാട്ട് ഗ്രാമത്തിലുള്ള വീട് സാമൂഹ്യ മാധ്യമങ്ങളിൽ അറിയപ്പെടുന്നത് പാട്ട് വീട് എന്ന പേരിലാണ്.
രവീന്ദ്രന്റെ രണ്ടാമത്തെ മകളായ വൈഗ മികച്ച ഗായിക കൂടിയാണ്. ജില്ലാ സ്കൂൾ കലോത്സവത്തിൽ അറബി ഗാനത്തിൽ ഒന്നാംസ്ഥാനം നേടിയത് പാട്ടുവീടിനെ മധുരതരമാക്കി. വൈഗ ആദ്യമായാണ് അറബി പഠിച്ച് പദ്യം ചൊല്ലൽ ജെനറൽ വിഭാഗത്തിൽ സംസ്ഥാന മത്സരത്തിൽ യോഗ്യത നേടിയത്. അറബി അധ്യാപിക ഇ കെ ഫൗസിയയും ക്ലാസ് അധ്യാപിക ബുശ്റ ബീവിയും ആണ് വൈഗയെ അറബി പഠിപ്പിച്ച് മത്സരത്തിനെത്തിച്ചത്. ഓരോ അറബി അക്ഷരവും അധ്യാപികമാർ പറഞ്ഞ് കൊടുത്തത് വൈഗ ഒരു മാസം കൊണ്ടാണ് സ്വായത്തമാക്കിയത്. വിജയം അറബി അധ്യാപികമാർക്ക് സമർപ്പിക്കുന്നതായി പിതാവ് രവീന്ദ്രനും മാതാവ് സീനയും പറഞ്ഞു.
കോവിഡിനെ തുടർന്ന് നാടൊന്നാകെ ലോക്‌ഡൗണിലായപ്പോഴാണ് രവീന്ദ്രൻ്റെ വീട് സംഗീതം കൊണ്ട് സമ്പന്നമായത്. പാട്ട് വീടെന്ന പേരും സ്വീകരിച്ചു. സംഗീതം ശാസ്ത്രീയമായി പഠിച്ച രവീന്ദ്രൻ്റെ മക്കളായ തിരുവനന്തപുരത്ത് അധ്യാപിക വിദ്യാർഥിയായ അനാമികയും സഹോദരി വൈഗയും മികച്ച ഗായികമാരാണ്. ലോക്‌ഡൗൺ കാലത്ത് പാട്ട് വീട് എന്ന പേരിൽ സോഷ്യൽ മീഡിയയിൽ പേജ് തുടങ്ങി വീട്ടിൽ നിന്ന് പാട്ട് പാടിയപ്പോൾ എല്ലാ പാട്ടുകളും സാമൂഹ്യ മാധ്യമങ്ങൾ ഏറ്റെടുക്കുകയായിരുന്നു.
അധ്യാപികയായ ഭാര്യ സീനയും ഇവർക്കൊപ്പം പാടാൻ ആരംഭിച്ചതോടെ തുടങ്ങിയതോടെ പാട്ട് വീടിൻ്റെ പാട്ട് കേൾക്കാൻ സംഗീത പ്രേമികൾ കാത്ത് നിന്നു. വയലാറിന്റെ മകൾ ഇന്ദുലേഖ നേരിട്ട് വിളിച്ച് അഭിനന്ദനമറി യിച്ചു. തമിഴിലെ പ്രമുഖ സിനിമാ നിർമാതാവ് കോവൈമണി വിളിച്ച് സിനിമയിൽ പാടാൻ അവസരവും ഉറപ്പ് നൽകിയിട്ടുണ്ട്. എല്ലാ ശനിയാഴ്‌ചകളിലും വൈകിട്ടാണ് പാട്ട് ചിത്രീകരണം നടക്കുന്നത്. പാടേണ്ട പാട്ടുകൾ ഏതെന്ന് തിരഞ്ഞെടുക്കുന്നത് രവീന്ദ്രൻ്റെ ജ്യേഷ്‌ഠൻ രാജൻ പാടാച്ചേരിയാണ്.
Keywords: News, Kerala, Kasaragod, Karadukka, School Kalolsavam, Arts Fest, Students, Malayalam News, Social Media, Vaiga won first place in Arabic song.
< !- START disable copy paste -->