Accidental Death | ടിപര്‍ ലോറിയും ഇരുചക്രവാഹനവും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
Mar 8, 2024, 15:20 IST
ഉപ്പള: (KasargodVartha) ടിപര്‍ ലോറിയും ബൈകും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റ യുവാവിന് ദാരുണാന്ത്യം. ഉപ്പള നയാബസാര്‍ സ്വദേഷി അബ്ദുല്‍ ഖാദറിന്റെ മകന്‍ മുഹമ്മദ് മിശ്ഹാബ് (21) ആണ് മരിച്ചത്. വെള്ളിയാഴ്ച (08.03.2024) രാവിലെയാണ് അപകടം നടന്നത്.
ബന്തിയോട് മുട്ടത്താണ് സംഭവം. വ്യാഴാഴ്ച രാത്രി കാസര്‍കോട്ടെ ടര്‍ഫില്‍ കളിക്കാനെത്തിയതായിരുന്നു മിശ്ഹാബ്. രാവിലെ സുഹൃത്തിനൊപ്പം വീട്ടിലേക്ക് പോകവേ ടിപര്‍ ലോറി ഇവര്‍ സഞ്ചരിച്ച ബൈകിലിടിക്കുകയായിരുന്നുവെന്നാണ് വിവരം.

ഗുരുതരമായി പരുക്കേറ്റ ഇരുവരേയും ഉടന്‍ മംഗ്‌ളൂറിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മിശ്ഹാബിനെ രക്ഷിക്കാനായില്ല. മംഗ്‌ളൂറിലെ ഒരു കോളജിലെ വിദ്യാര്‍ഥിയാണ്. പോസ്റ്റുമോര്‍ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. അപകടത്തെ കുറിച്ച് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: News, Kerala, Kerala-News, Accident-News, Top-Headlines, Kumbla News, Uppala News, Road, Accident, Play, Accidental Death, Bike, Uppala: Youth died in road accident.
Keywords: News, Kerala, Kerala-News, Accident-News, Top-Headlines, Kumbla News, Uppala News, Road, Accident, Play, Accidental Death, Bike, Uppala: Youth died in road accident.