city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Engine failure | കാസർകോട്ട് ദേശീയപാതയുടെയും മേൽപാലങ്ങളുടെയും ഉദ്ഘാടന പരിപാടിക്ക് എത്തേണ്ടിയിരുന്ന കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്കരിയും വി മുരളീധരനും സഞ്ചരിക്കേണ്ട വിമാനത്തിന് എൻജിൻ തകരാർ; ഉദ്ഘാടനം ഓൺലൈൻ വഴി; പാതി വഴിയിൽ മന്ത്രി മുഹമ്മദ് റിയാസും മടങ്ങി

കാസർകോട്: (KasargodVartha) ഭാരത് പരിയോജന പദ്ധതിയിൽ ഉൾപെടുത്തി സംസ്ഥാനത്ത് നിർമാണം ആരംഭിക്കുന്നതും പൂർത്തീകരിക്കുന്നതും ആയ 12 ദേശീയപാത - മേൽപാല പദ്ധതികളുടെ കാസർകോട്ടെ ഉദ്ഘാടന പരിപാടിക്ക് എത്തേണ്ടിയിരുന്ന കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്കരിയും വി മുരളീധരനും സഞ്ചരിക്കേണ്ട വിമാനത്തിന്റെ എൻജിൻ തകരാറിനെ തുടർന്ന് യാത്ര അവസാന നിമിഷം റദ്ദാക്കി.
  
Engine failure | കാസർകോട്ട് ദേശീയപാതയുടെയും മേൽപാലങ്ങളുടെയും ഉദ്ഘാടന പരിപാടിക്ക് എത്തേണ്ടിയിരുന്ന കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്കരിയും വി മുരളീധരനും സഞ്ചരിക്കേണ്ട വിമാനത്തിന് എൻജിൻ തകരാർ; ഉദ്ഘാടനം ഓൺലൈൻ വഴി; പാതി വഴിയിൽ മന്ത്രി മുഹമ്മദ് റിയാസും മടങ്ങി

പറഞ്ഞതിലും ഒന്നര മണിക്കൂർ കഴിഞ്ഞതിന് ശേഷം പരിപാടിയുടെ ഉദ്ഘാടനം ഓൺലൈൻ വഴിയാണ് നടത്തിയത്. ഇതിനിടയിൽ പരിപാടിയിൽ പങ്കെടുക്കാൻ മാത്രമായി തിരുവനന്തപുരത്ത് നിന്നും കണ്ണൂരിൽ വിമാനമിറങ്ങി കാസർകോട്ടേക്ക് പുറപ്പെട്ട സംസ്ഥാന പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഡെൽഹിയിൽ നിന്നുള്ള നിർദേശത്തെ തുടർന്ന് പാതിവഴിയിൽ തളിപ്പറമ്പിൽ നിന്നും മടങ്ങി ഓൺലൈനിൽ ഉദ്ഘാടന ചടങ്ങിൽ പങ്കാളികളായി.
  
Engine failure | കാസർകോട്ട് ദേശീയപാതയുടെയും മേൽപാലങ്ങളുടെയും ഉദ്ഘാടന പരിപാടിക്ക് എത്തേണ്ടിയിരുന്ന കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്കരിയും വി മുരളീധരനും സഞ്ചരിക്കേണ്ട വിമാനത്തിന് എൻജിൻ തകരാർ; ഉദ്ഘാടനം ഓൺലൈൻ വഴി; പാതി വഴിയിൽ മന്ത്രി മുഹമ്മദ് റിയാസും മടങ്ങി

വിഐപിമാരൊന്നും ഇല്ലാതെയാണ് തളിപ്പടുപ്പ് മുനിസിപ്പൽ മൈതാനിയിൽ ഉദ്ഘാടന - ശിലാസ്ഥാപന ചടങ്ങുകൾ നടന്നത്. കാസർകോട് എം പി രാജ്മോഹൻ ഉണ്ണിത്താൻ, എംഎൽ എമാരായ എൻ എ നെല്ലിക്കുന്ന്, എം രാജഗോപാലൻ, മുൻ മന്ത്രി സിടി അഹ്‌മദ്‌ അലി, മുൻ എംപി പി കരുണാകരൻ, ജില്ലാ കലക്ടർ കെ ഇമ്പശേഖരൻ, ദേശീയപാത ഉദ്യോഗസ്ഥർ തുടങ്ങിയവരാണ് നേരിട്ടുള്ള ചടങ്ങിൽ സംബന്ധിച്ചത്.

Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Inauguration, Online, MLA, MP, Minister, Airplane, Union Ministers Nitin Gadkari and V Muraleedharan's flight suffers engine failure.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia