Nitin Gadkari | കേരളത്തിന് ഗ്രീന്‍ ഫീല്‍ഡ് കോറിഡോര്‍ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരി; ദേശീയപാത നിര്‍മാണ പ്രവർത്തനങ്ങളിൽ കേരള സർകാരിന് അഭിനന്ദനം
Jan 5, 2024, 21:16 IST
കാസർകോട്: (KasargodVartha) കേരളത്തിന് പുതുവര്‍ഷ സമ്മാനമായി ഗ്രീന്‍ ഫീല്‍ഡ് കോറിഡോര്‍ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിന്‍ ഗഡ്കരി. പൂര്‍ത്തീകരിച്ച മൂന്ന് പദ്ധതികളുടെ ഉദ്ഘാടനവും ഒന്‍പത് പദ്ധതികളുടെ തറക്കല്ലിടല്‍ ചടങ്ങും ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഗ്രീന്‍ ഫീല്‍ഡ് പദ്ധതിയുടെ ഭാഗമായി എന്‍.എച്ച് 966 കോഴിക്കോട്- പാലക്കാട് പദ്ധതിയിൽ പാലക്കാട് നിന്ന് കോഴിക്കോടേക്കുള്ള യാത്ര 4 മണിക്കൂറില്‍ നിന്ന് 1.5 മണിക്കൂറായി കുറക്കാന്‍ സാധിക്കും.
എന്‍.എച്ച് -744 കൊല്ലം- ഷെങ്കോട്ടൈ യാത്രാ സമയം 3 മണിക്കൂറില്‍ നിന്ന് ഒരു മണിക്കൂറായി കുറയും. തിരുവനന്തപുരം ഔട്ടര്‍ റിങ് റോഡ്, എന്‍.എച്ച് 85 കൊച്ചി- തേനി യാത്രാ സമയം എട്ട് മണിക്കൂറില്‍ നിന്നും മൂന്ന് മണിക്കൂറായി കുറയും. എസ്.എച്ച്1/ എന്‍.എച്ച് 183 തിരുവനന്തപുരം-കൊച്ചി, കുട്ട മലപ്പുറം സാമ്പത്തിക ഇടനാഴി, തിരക്കേറിയ എന്‍.എച്ച് 544ല്‍ അങ്കമാലി- കുണ്ടന്നൂര്‍ നാല് വരിപ്പാതയില്‍ നിന്നും ആറ് വരിപ്പാതയായി ഉയര്‍ത്തുമെന്നും മന്ത്രി പറഞ്ഞു.
ദേശീയപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കേരളത്തില്‍ വെല്ലുവിളിയായിരുന്ന സ്ഥലം ഏറ്റെടുപ്പില്‍ ഇടപെട്ട് കാര്യക്ഷമമായി പ്രവര്‍ത്തിച്ച കേരള സര്‍ക്കാറിനേയും മുഖ്യമന്ത്രി പിണറായി വിജയനേയും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിനേയും മന്ത്രി അഭിനന്ദിച്ചു. ആറുവരിപ്പാതയാകുന്ന ദേശീയപാതയുടെ ഭാഗമായി വരുന്ന മുബൈ-കന്യാകുമാരി ഇടനാഴി കേരളത്തിന് വലിയ ഗുണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. കേരളത്തിന്റെ വികസനത്തിന് പ്രധാന പങ്ക് വിനോദ സഞ്ചാര മേഖലയ്ക്കുണ്ടെന്നും മൂന്നാറില്‍ ആവിഷ്‌ക്കരിച്ച പദ്ധതികള്‍ കേരളത്തിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
സാങ്കേതിക കാരണങ്ങളാല്‍ നേരിട്ട് എത്താന്‍ കഴിയാത്തതില്‍ മന്ത്രി ഖേദം അറിയിച്ചു. മൂന്നാറില്‍ സന്ദര്‍ശിച്ച വേളയിലുണ്ടായ അനുഭവവും സന്തോഷവും മന്ത്രി പങ്കുവെച്ചു. മികച്ച കഴിവുള്ള യുവാക്കള്‍ കേരളത്തിന്റെ സമ്പത്ത് വ്യവസ്ഥയ്ക്ക് മുതല്‍ക്കൂട്ടാണെന്നും മന്ത്രി പറഞ്ഞു.
കാസർകോട് താളിപ്പടുപ്പ് മൈതാനിയിൽ നടന്ന പരിപാടിയിൽ ഭാരത് പരിയോജന പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാനത്ത് നിർമ്മാണം ആരംഭിക്കുന്നതും പൂർത്തീകരിക്കുന്നതും ആയ 12 ദേശീയപാത പദ്ധതികളുടെ ഉദ്ഘാട ചടങ്ങിൽ രാജ്മോഹൻ ഉണ്ണിത്താൻ എം പി .ഭദ്രദീപം തെളിയിച്ചു. എംഎൽഎമാരായ എൻ എ നെല്ലിക്കുന്ന്, എം. രാജഗോപാലൻ എ കെ എം അഷ്റഫ് മുൻ എം പി പി..കരുണാകരൻ മുൻമന്ത്രി സി.ടി അഹമ്മദലി ജില്ലാ കലക്ടർ കെ ഇമ്പശേഖർ ദേശീയ പാത അതോറിറ്റി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
ദേശീയപാത വികസനത്തിന് കൂടുതൽ പദ്ധതികൾ അനിവാര്യമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്
ദേശീയ പാതയുടെ നിര്‍മ്മാണ പ്രവൃത്തിയുടെ പൂർത്തികരണത്തിന്റെ ഭാഗമായത് സംസ്ഥാന പൊതുമരാമത്ത് ദേശീയ പാത വിഭാഗത്തിന്റെ കൂടി ശ്രദ്ധേയമായ പ്രവർത്തനമാണെന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. കേന്ദ്രവുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങളാണ് വികസനത്തിന് വേണ്ടതെന്നും ദേശീയപാത വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഇനിയും പദ്ധതികൾ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനം അവതരിപ്പിച്ച പദ്ധതി നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ച് പൂര്‍ത്തീകരിക്കാന്‍ സഹകരിച്ച കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരിക്കും ഭൂമി ഏറ്റെടുക്കല്‍ ഉള്‍പ്പെടെയുള്ള തടസ്സങ്ങളില്‍ കാര്യക്ഷമമായി ഇടപെട്ട് പ്രശ്‌നങ്ങള്‍ പരിഹരിച്ച മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി നന്ദി പറഞ്ഞു. ഭൂമി ഏറ്റെടുക്കലിന്റെ 25 ശതമാനം (5200 കോടി രൂപ) സംസ്ഥാനസര്‍ക്കാര്‍ ഏറ്റെടുത്തു. രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഭൂമി ഏറ്റെടുക്കല്‍ ഒരു സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ മുന്നോട്ട് വന്നത്. കേരളത്തിന് വലിയ സന്തോഷമുള്ള ദിവസമാണിന്ന്. വിവിധ ഘട്ടങ്ങളിലായി സംസ്ഥാനം മുന്നോട്ട് വെച്ച പദ്ധതികളാണ് പൂര്‍ത്തീകരിക്കപ്പെടുന്നത്.
ദേശീയപാത 66ന്റെ പ്രവര്‍ത്തനങ്ങള്‍ യധാസമയം പരിശോധിച്ച് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ റിവ്യൂ നടത്തി വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ മുന്നോട്ട് കൊണ്ടു പോയത് സംസ്ഥാന സര്‍ക്കാറാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാറും എന്‍.എച്ച്.എ.ഐയും സംയുക്തമായി നടത്തുന്ന പ്രവര്‍ത്തനങ്ങളാണ് ദേശീയപാത നിര്‍മ്മാണം കേരളത്തില്‍ വേഗത്തില്‍ നടക്കുന്നതിന്റെ പ്രധാന കാരണം. തലപ്പാടി ചെങ്കള റീച്ചില്‍ റോഡുകള്‍ ആറ് വരിയായി മാറിക്കഴിഞ്ഞു. ജനസാന്ദ്രതയും വാഹന പെരുപ്പവും കൂടുതലുള്ള സംസ്ഥാനത്ത് വലിയ പരിമിതികളില്‍ നിന്ന് കൊണ്ടാണ് വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.
നവീകരിച്ച ദേശീയ പാത കേരളത്തിന്റെ വികസന കുതിപ്പിന്റെ അടിത്തറയെന്ന് വി. മുരളീധരൻ
കേരളത്തിന്റെ മുഖം മാറ്റുന്ന ദേശീയപാതകളാണ് കേന്ദ്രമന്ത്രി രാജ്യത്തിന് സമർപ്പിച്ചിരിക്കുന്നതെന്നും കേരളത്തിന്റെ വികസനകുതിപ്പിന് അടിത്തറയാകുന്ന പദ്ധതികൾ പൂർത്തിയാക്കാൻ എല്ലാ പിന്തുണയും നൽകിക്കൊണ്ടിരിക്കുന്ന പ്രധാനമന്ത്രിക്കും ഉപരിതല ഗതാഗത മന്ത്രിക്കും നന്ദി രേഖപ്പെടുത്തുകയാണെന്നും കേന്ദ്രമന്ത്രി വി. മുരളീധരൻ.
സുതാര്യമായിട്ടുള്ള ഭരണം, ജനക്ഷേമ പദ്ധതികൾ, അടിസ്ഥാന സൗകര്യ വികസനം, നിക്ഷേപ സൗഹൃദ അന്തരീക്ഷം അങ്ങനെയുള്ള നിരവധി മേഖലകളിൽ കഴിഞ്ഞ പത്തു വർഷമായി നിരവധി മാറ്റങ്ങൾക്ക് രാജ്യം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ്. പ്രധാനമന്ത്രി എപ്പോഴും വ്യക്തമാക്കുന്നത് പോലെ ഒരു രാജ്യം അഭിവൃദ്ധിപ്പെടാൻ അടിസ്ഥാനസൗകര്യ വികസനം അത്യന്താപേക്ഷിതമാണ് എന്ന കാഴ്ചപ്പാടിനെ അടിസ്ഥാനമാക്കിയാണ് കേന്ദ്രസർക്കാരിന്റെ നയരൂപീകരണം. പതിറ്റാണ്ടുകളായി മുടങ്ങികിടന്നിരുന്ന അടിസ്ഥാനസൗകര്യ വികസനപദ്ധതികളുടെ പൂർത്തീകരണവും പുതിയവ ആരംഭിക്കുന്നതുമെല്ലാം ഈ സർക്കാരിന്റെ വികസനസമീപനത്തിന്റെ ആണിക്കല്ലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പള്ളിക്കര റയിൽവേ ഓവർ ബ്രിഡ്ജ് നാടിന് സമർപ്പിച്ചു
നീലേശ്വരം ടൗണിന് സമീപം ദേശീയപാത 66 84.46ല്‍ കോടിരൂപ മുതല്‍ മുടക്കില്‍ 0.78 കി.മീ. 4 നാലുവരി റയിൽവേ മേല്‍പ്പാത, തൃശ്ശൂര്‍ -അങ്കമാലി- ഇടപ്പള്ളി സെക്ഷനില്‍ ദേശീയപാത 544ല്‍ ചാലക്കുടി ജംഗ്ഷനു സമീപം 33.73 കോടിരൂപ മുതല്‍ മുടക്കില്‍ 0.82 കി.മീ. ആറുവരി അടിപ്പാത, തിരുവനന്തപുരം ബൈപാസ് ഈഞ്ചക്കല്‍ ജംഗ്ഷന് സമീപം ദേശീയപാത 66 ല്‍ 61.81 കോടിരൂപ മുതല്‍ മുടക്കില്‍ 1.21 കി.മീ. നാലുവരി മേല്‍പ്പാലം, തിരുവനന്തപുരം ബൈപാസ് ഈഞ്ചക്കല്‍ ജംഗ്ഷന് സമീപ ദേശീയപാത 66 ല്‍ 10.20 കോടിരൂപ മുതല്‍ മുടക്കില്‍ 0.11 കി.മീ. സര്‍വ്വീസ് റോഡ് പാലം, തിരുവനന്തപുരം ബൈപാസ് ആനയറ ജംഗ്ഷന് സമീപം ദേശീയപാത 66 ല്‍ 41.08 കോടിരൂപ മുതല്‍ മുടക്കില്‍ 0.84 കി.മീ. നാലുവരി അടിപ്പാത, വാളയാര്‍ വടക്കാഞ്ചേരി സെക്ഷനില്‍ ദേശീയപാത 544 ല്‍ 167.16 കോടിരൂപ മുതല്‍ മുടക്കില്‍ 3.64 കി.മീ. 3 ആറുവരി അടിപ്പാതകള്‍, തിരുവനന്തപുരം ബൈപാസ് മണ്ണയ്ക്കല്‍ ജംഗ്ഷന് സമീപം ദേശീയപാത 66 ല്‍ 2.61 കോടിരൂപ മുതല്‍ മുടക്കില്‍ മേല്‍പ്പാത, തൃശ്ശൂര്‍ - വടക്കാഞ്ചേരി സെക്ഷനില്‍ ദേശീയപാത 544 ല്‍ 164.52 കോടിരൂപ മുതല്‍ മുടക്കില്‍ 3.71 കി.മീ. 3 ആറുവരി അടിപ്പാതകള്‍, തൃശ്ശൂര്‍ - അങ്കമാലി - ഇടപ്പള്ളി സെക്ഷനില്‍ ദേശീയപാത 544 ല്‍ 194.10 കോടിരൂപ മുതല്‍ മുടക്കില്‍ 4.77 കി.മീ. 3 ആറുവരി അടിപ്പാതകള്‍, ചെറുതോണിപ്പുഴക്ക് കുറുകെ ദേശീയപാത 185 ല്‍ 23.83 കോടിരൂപ മുതല്‍ മുടക്കില്‍ 0.12 കി.മീ. പാലം നിര്‍മ്മാണം, ബോഡിമെട്ട് - മൂന്നാര്‍ സെക്ഷനിലെ ദേശീയപാത 85 ല്‍ 380.76 കോടിരൂപ മുതല്‍ മുടക്കില്‍ 41.783 കി.മീ. റോഡ് വികസനം, നാട്ടുകല്‍ - താണാവ് സെക്ഷനിലെ ദേശീയപാത 966 ല്‍ 299.77 കോടിരൂപ മുതല്‍ മുടക്കില്‍ 46.720കി.മീ എന്നീ പദ്ധതികളുടെ ഉദ്ഘാടനമാണ് മന്ത്രി നിര്‍വ്വഹിച്ചത്.
കേന്ദ്ര വിദേശ കാര്യ പാര്‍ലമെന്ററി കാര്യ മന്ത്രി വി.മുരളീധരന്‍, കേരള പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്, എം.എല്‍.എ മാരായ എന്‍.എ നെല്ലിക്കുന്ന്, എം.രാജഗോപാല്‍, എ.കെ.എം അഷറഫ്, മുന്‍ എം.പി പി. കരുണാകരന്‍, മുന്‍ മന്ത്രി സി.ടി അഹമ്മദലി, ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍, തിരുവനന്തപുരം റീജിണല്‍ ഓഫീസര്‍ ബി.എല്‍.മീണ, പ്രൊജക്ട് ഡയറക്ടര്‍മാരായ പുനീല്‍ കുമാര്‍, അഷിതോഷ് സിന്‍ഹ, ബിപിന്‍ മധു എന്നിവര്‍ സംസാരിച്ചു. എം.പിരാജ്‌മോഹന്‍ ഉണ്ണിത്താന്‍ ദീപം തെളിയിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി സ്വാഗതവും എന്‍.എച്ച്.എ.ഐ ചീഫ് ജനറല്‍ മാനേജര്‍ എച്ച്.ക്യു(ടി) രഞ്‌ജേഷ് കപൂര്‍ നന്ദിയും പറഞ്ഞു.
റോഡ് വികസനം പദ്ധതികള്‍ യാഥാർഥ്യമാകുന്നതോടെ കേരളം തമിഴ്നാട് സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് വേഗതയേറിയതും തടസ്സരഹിതവുമായ റോഡ് വികസനം സാധ്യമാകും. ഇത് ഗതാഗത ചിലവ് കുറയ്ക്കും. ബ്ലാക്ക് - സ്പോട്ടുകളും അപകടസാധ്യത മേഖലകളും ഇല്ലാതാക്കുന്നതിലൂടെ ദേശീയപാതികളിലെ റോഡപകടങ്ങള്‍ കുറയും. ധാരാളം തൊഴിലവസരങ്ങള്‍ (നേരിട്ടും പരോക്ഷമായും) കൂടാതെ സ്വയം തൊഴില്‍ അവസരങ്ങളും സൃഷ്ടിക്കും. മൂന്നാറിലെ ടൂറിസം സാധ്യതകള്‍ വര്‍ധിപ്പിക്കും.
കേരള സംസ്ഥാനത്തിലെ മൊത്തത്തിലുള്ള സാമൂഹിക - സാമ്പത്തിക വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്നു. കേരളത്തിലെ സുഗന്ധവൃഞ്ജനങ്ങള്‍ കാപ്പി കണുവണ്ടി മത്സ്യം മത്സ്യോല്‍പ്പനങ്ങള്‍ നാളികേരം കയറുല്‍പ്പന്നങ്ങള്‍ എന്നിവയുടെ കയറ്റുമതി ദൃഢപ്പെടും. ചെറുതോണി ഹൈലെവല്‍ പാലത്തിന്റെ നിര്‍മാണത്തിലൂടെ വെള്ളപ്പൊക്കസമയത്ത് 27 കിലോമീറ്റര്‍ അധികയാത്ര ഒഴിവാക്കാന്‍ കഴിയും. താളിപ്പടപ്പ് മൈതാനത്ത് യു.എല്‍.സി.സി.എല്‍ ഒരുക്കിയ വേദിയില്‍ വടക്കന്‍ മലബാറിന്റെ തനത് കലാരൂപമായ തെയ്യവും കേരളത്തിന്റെ തനത് കലയായ കഥകളിയും നിറഞ്ഞു നിന്നു.

Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, V Muralidharan, P A Muhammed Riyas, Minister, National Highway, Nitin Gadkari, Union Minister Nitin Gadkari announced Green Field Corridor Project for Kerala.
< !- START disable copy paste -->