city-gold-ad-for-blogger
Aster MIMS 10/10/2023

Schools Inaugurated | കേരളത്തിന്റെ ഡിജിറ്റല്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസ നേട്ടങ്ങള്‍ക്ക് യൂണിസെഫ് പ്രത്യേകം അഭിനന്ദിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍; കാസർകോട്ട് 7 സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു

കാസര്‍കോട്: (KasargodVartha) ഡിജിറ്റല്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തെ കുറിച്ച് യുണിസെഫ് കഴിഞ്ഞ വര്‍ഷം നടത്തിയ പഠനത്തില്‍ കേരളത്തിന്റെ നേട്ടങ്ങളെ പ്രത്യേകം അഭിനന്ദിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 68 സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 33 സ്‌കൂള്‍ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും ഓണ്‍ലൈനായി നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വിദ്യാര്‍ത്ഥികളെ നൂതന സാങ്കേതിക വിദ്യകളില്‍ നൈപുണ്യമുള്ളവരാക്കി തീര്‍ക്കുന്നതിന് റോബോട്ടിക് കിറ്റ് അടക്കമുള്ള ഉപകരണങ്ങള്‍ നല്‍കിയാണ് പരിശീലനം നല്‍കുന്നത്. ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ വിദ്യാര്‍ത്ഥികളെ കൂടുതല്‍ അറിവുള്ളവരാക്കി തീര്‍ക്കുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കൊപ്പം അധ്യാപകരും പുതിയ അറിവുകള്‍ തേടി കണ്ടെത്തുകയും വിദ്യാര്‍ത്ഥികളുടെ സംശയങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും അനുസരിച്ചുള്ള നിര്‍ദ്ദേശങ്ങളും ഉത്തരങ്ങളും നല്‍കാന്‍ ശീലിക്കണമെന്നും വിദ്യാഭ്യാസ രംഗം ആകെ മാറിവരികയാണെന്നും അത് അധ്യാപകരിലും കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Schools Inaugurated | കേരളത്തിന്റെ ഡിജിറ്റല്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസ നേട്ടങ്ങള്‍ക്ക് യൂണിസെഫ് പ്രത്യേകം അഭിനന്ദിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍; കാസർകോട്ട് 7 സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു

കഴിഞ്ഞ ഏഴ് വര്‍ഷക്കാലത്ത് 10 ലക്ഷം വിദ്യാര്‍ത്ഥികളാണ് പൊതു വിദ്യാലയങ്ങളില്‍ പുതിയതായി എത്തിയത്. 45000 ക്ലാസ് മുറികള്‍ ഹൈടെക്കായി. കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 973 സ്‌കൂള്‍ കെട്ടിടങ്ങളില്‍ പ്രവൃത്തി പുരോഗമിച്ച് വരികയാണ്. അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം ഗുണമേന്‍മയുള്ള വിദ്യാഭ്യാസവും സര്‍ക്കാര്‍ മുന്നില്‍ കാണുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജില്ലയില്‍ ജി.എച്ച്.എസ്.എസ് പൈവളിഗെ, ജി.യു.പി.എസ് മുളിയാര്‍ മാപ്പിള, ജി.എച്ച്.എസ്.എസ് രാംനഗര്‍, ജി.എച്ച്.എസ്.എസ് ബല്ലാ ഈസ്റ്റ്, ജി.എച്ച്.എസ്.എസ് ഉപ്പിലിക്കൈ, ജി.എച്ച്.എസ്.എസ് കോട്ടപ്പുറം, ജി.വി.എച്ച്.എസ്.എസ് തൃക്കരിപ്പൂര്‍ എന്നീ വിദ്യാലയങ്ങളിലെ സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനമാണ് മുഖ്യമന്ത്രി ഓണ്‍ലൈനായി നിര്‍വ്വഹിച്ചത്.

ജി.എച്ച്.എസ്.എസ് പൈവളികെ പുതിയ സ്‌കൂള്‍ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു

കിഫ്ബി ഫണ്ടുപയോഗിച്ച് ഒരു കോടി രൂപ ചിലവില്‍ നിര്‍മ്മിച്ച ജി.എച്ച്.എസ്.എസ് പൈവളികെ പുതിയ സ്‌കൂള്‍ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഷമീന ടീച്ചര്‍ ശിലാഫലകം അനാച്ഛാദനം ചെയ്തു. പൈവളികെ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ. ജയന്തി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ. എസ്.എന്‍. സരിത, ജില്ലാ പഞ്ചായത്ത് അംഗം നാരായണ നായ്ക്ക്, പൈവളികെ ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുല്‍ റസാഖ് ചിപ്പാര്‍, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സെഡ്.എ. കയ്യാര്‍, മഞ്ചേശ്വരം എ.ഇ.ഒ എം.എസ്. കൃഷ്ണമൂര്‍ത്തി, പൈവളികെ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ റഹ്മത്ത് റഹ്മാന്‍, ശ്രീനിവാസ ഭണ്ഡാരി, പൈവളികെ പി.ഇ.സി സെക്രട്ടറി ശിവരാമ ഭട്ട്, സ്‌കൂള്‍ പി.ടി.എ പ്രസിഡണ്ട് സിദ്ദീഖ് ബായാര്‍, എസ്.എം.സി ചെയര്‍മാന്‍ ഉസ്മാന്‍, റിട്ട. ഡി.ഡി.ഇ കെ. ശ്രീനിവാസ, ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ അസീസ് കളായി, എം.സി. അജിത് ലാല്‍ബാഗ്, ആക്ഷന്‍ കമ്മിറ്റി അംഗം എം. കൃഷ്ണ ഭട്ട് എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്ജ് കെ. രാജേന്ദ്ര കുമാര്‍ സ്വാഗതവും ഹെഡ്മാസ്റ്റര്‍ ഇന്‍ ചാര്‍ജ്ജ് ബി. ഹരീഷ് കുമാര്‍ നന്ദിയും പറഞ്ഞു.

Schools Inaugurated | കേരളത്തിന്റെ ഡിജിറ്റല്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസ നേട്ടങ്ങള്‍ക്ക് യൂണിസെഫ് പ്രത്യേകം അഭിനന്ദിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍; കാസർകോട്ട് 7 സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു

ജിയുപിഎസ് മുളിയാര്‍ മാപ്പിള സ്‌കൂളിന് പുതിയ കെട്ടിടം; മുഖ്യമന്ത്രി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു

ജിയുപിഎസ് മുളിയാര്‍ മാപ്പിള സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു.കിഫ്ബി ഫണ്ട് 1 കോടി രൂപ വിനിയോഗിച്ചാണ് 7 ക്ലാസ് മുറികള്‍ ഉള്ള കെട്ടിടം നിര്‍മ്മിച്ചിട്ടുള്ളത്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജില്ലയില്‍ പുതുതായി നിര്‍മ്മിച്ച ഏഴു സ്‌കൂളുകലാണ് തിങ്കളാഴ്ച മുഖ്യമന്ത്രി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തത്.

Schools Inaugurated | കേരളത്തിന്റെ ഡിജിറ്റല്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസ നേട്ടങ്ങള്‍ക്ക് യൂണിസെഫ് പ്രത്യേകം അഭിനന്ദിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍; കാസർകോട്ട് 7 സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു

വിദ്യാലയത്തില്‍ നടന്ന ചടങ്ങില്‍ മുളിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി വി മിനി അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡണ്ട് എ ജനാര്‍ദ്ദനന്‍,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അനീസാ മന്‍സൂര്‍ മുല്ലത്ത്,ക്ഷേമകാര്യം സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഇ മോഹനന്‍, വാര്‍ഡ് മെമ്പര്‍മാരായ എസ്. എം. മുഹമ്മദ് കുഞ്ഞി, നബീസ സത്താര്‍ ,വിദ്യാഭ്യാസ ഉപഡയറക്ടര്‍ എന്‍ നന്ദികേശന്‍സ്, വിദ്യാകിരണം മിഷന്‍ കോഡിനേറ്റര്‍ എം സുനില്‍ കുമാര്‍, എസ് എസ് കെ ജില്ലാ പ്രോജക്ട് കോര്‍ഡിനേറ്റര്‍ വി എസ് ബിജുരാജ്, കാസര്‍കോട് ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ അഗസ്റ്റിന്‍ ബര്‍ണാര്‍ഡ് മൊണ്ടേരോ, മായിപ്പാടി ഡയറ്റ് ലക്ചറര്‍ ഡോ. വിനോദ് കുമാര്‍ പെരുമ്പള. എസ്, എസ്. കെ. ബ്ലോക്ക് പ്രൊജക്റ്റ് കോഡിനേറ്റര്‍ ടി കാസിം, പി.ടി.എ പ്രസിഡണ്ട് ഹനീഫ് പൈക്ക, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു. ഹെഡ്മാസ്റ്റര്‍ പി വി ഗണേശന്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ ശ്രീലത നന്ദിയും പറഞ്ഞു.

രാംദാസ് മെമ്മോറിയല്‍ ഗവ:ഹയര്‍സെക്കന്ററി സ്‌കൂളില്‍ കെട്ടിട ഉദ്ഘാടനം മുഖ്യമന്ത്രി ഓണ്‍ലൈനായി നിര്‍വഹിച്ചു

പൊതുവിദ്യഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കിഫ്ബി ഫണ്ട് ഒരു കോടി രൂപാ നിര്‍മ്മാണ ചിലവില്‍ സ്വാമി രാംദാസ് മെമ്മോറിയല്‍ ഗവ:ഹയര്‍സെക്കന്ററി സ്‌കൂളില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. വിദ്യാലയത്തില്‍ നടന്ന ചടങ്ങില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി ശിലാഫലകം അനാച്ഛാദനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി ബേബി ബാലകൃഷ്ണന്‍ അധ്യക്ഷയായി.

Schools Inaugurated | കേരളത്തിന്റെ ഡിജിറ്റല്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസ നേട്ടങ്ങള്‍ക്ക് യൂണിസെഫ് പ്രത്യേകം അഭിനന്ദിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍; കാസർകോട്ട് 7 സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു

അജാനൂര്‍ പഞ്ചായത്തു വൈസ് പ്രസിഡണ്ട് കെ സബീഷ് മെമ്പര്‍മാരായ കെ ആര്‍ ശ്രീദേവി,സിന്ധു ബാബു, പി സുനിത, ഡിഡിഇ എന്‍ നന്ദികേശന്‍, വിദ്യാകിരണം കോര്‍ഡിനേറ്റര്‍ എം സുനില്‍കുമാര്‍, കാഞ്ഞങ്ങാട് ഡിഇഒ ബാലാദേവി, ഹോസ്ദുര്‍ഗ് എ ഇ ഓ പി ഗംഗാധരന്‍,രവീന്ദ്രന്‍ മാവുങ്കാല്‍, മൂലക്കണ്ടം പ്രഭാകരന്‍, വി.രാധാകൃഷ്ണന്‍ ,എം പ്രദീപ് കുമാര്‍ ,ലോഹിതാക്ഷന്‍ ,വി ബാബു ,കെ വി രാജി ,എല്‍ വസന്തന്‍ ,സി പി അഭിരാം ,ജിതീഷ് ,ബേബി ,വി പദ്മനാഭന്‍ ,ജയരാജന്‍ നമ്പ്യാര്‍ ,കെ ഹരിപ്രസാദ് ,പി അശോകന്‍ ,കെ ജയശ്രീ എന്നിവര്‍ സംസാരിച്ചു .പ്രിന്‍സിപ്പല്‍ എം കെ ദീപ സ്വാഗതവും ,ഹെഡ്മിസ്ട്രസ് സി കെ ലത നന്ദിയും പറഞ്ഞു.

കോട്ടപ്പുറം ഗവ.സ്‌കൂളില്‍ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

നീലേശ്വരം കോട്ടപ്പുറം സി.എച്ച്.എം.കെ.എസ് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പുതിയ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി അദ്ധ്യക്ഷത വഹിച്ചു. കിഫ്ബി ഫണ്ടില്‍ നിന്ന് ഒരു കോടി രൂപ ചെലവഴിച്ചാണ് കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. ഇതോടനുബന്ധിച്ച് സ്‌കൂളില്‍ നടന്ന പരിപാടിയില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ ടി.വി.ശാന്ത അദ്ധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ പി.പി.മുഹമ്മദ് റാഫി, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി.ഭാര്‍ഗവി, കൗണ്‍സിലര്‍മാരായ റഫീഖ് കോട്ടപ്പുറം, പി.കുഞ്ഞിരാമന്‍, വി.വി.ശ്രീജ, പി.ശ്രീജ, എം.കെ.വിനയരാജ്, വിദ്യാകിരണം ജില്ലാ കോര്‍ഡിനേറ്റര്‍ ഇ.സുനില്‍കുമാര്‍, വി.എച്ച്.എസ്.എസ് പ്രിന്‍സിപ്പാള്‍ സി.കെ.ബിന്ദു, ഹെഡ്മാസ്റ്റര്‍ കെ.സുരേഷ് എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബി.നിഷ സ്വാഗതം പറഞ്ഞു.

Schools Inaugurated | കേരളത്തിന്റെ ഡിജിറ്റല്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസ നേട്ടങ്ങള്‍ക്ക് യൂണിസെഫ് പ്രത്യേകം അഭിനന്ദിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍; കാസർകോട്ട് 7 സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു

ബല്ല ഈസ്റ്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടോദ്ഘാടനം ചെയ്തു

പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന ചെമ്മട്ടം വയല്‍ ബല്ലഈസ്റ്റ് ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു വേണ്ടി കിഫ്ബി ഫണ്ട് ഉപയോഗിച്ച് ഒരു കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു. സ്‌കൂളില്‍ നടന്ന പരിപാടിയില്‍ കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയര്‍മാന്‍ ബില്‍ടെക് അബ്ദുല്ല ഫലകം അനാച്ഛാദനം ചെയ്തു.

വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.ലത അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.പ്രഭാവതി, കൗണ്‍സിലര്‍മാരായ ടി. വി.സുജിത്ത് കുമാര്‍, കെ. വി.സുശീല, എന്‍.ഇന്ദിര, കെ.വി.മായാകുമാരി, എം. ബാലകൃഷ്ണന്‍, ഫൗസിയ ഷെരീഫ്, കെ. വി.ലക്ഷ്മി, ഹെഡ്മാസ്റ്റര്‍ കെ.ടി.ദിന, പിടിഎ പ്രസിഡണ്ട് എന്‍.ഗോപി, പി.അപ്പുക്കുട്ടന്‍, കെ. വിനീഷ്, പി.വേണുഗോപാലന്‍, എം.കുഞ്ഞികൃഷ്ണന്‍, കെ.കെ.വത്സലന്‍ എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പാള്‍ സി. വി.അരവിന്ദാക്ഷന്‍ സ്വാഗതവും പി.എം.ബാബു നന്ദിയും പറഞ്ഞു.

ഉപ്പിലിക്കൈ പുതിയ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു

കിഫ്ബി ഫണ്ട് ഉപയോഗിച്ച് ഒരു കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച 'ജി. എച്ച്. എസ്. ഉപ്പിലിക്കൈ പുതിയ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു. സ്‌കൂളില്‍ നടന്ന പരിപാടിയില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി ഫലകം അനാച്ഛാദനം ചെയ്തു. നഗരസഭാ വൈസ് ചെയര്‍മാന്‍ ബില്‍ ടെക് അബ്ദുള്ള അധ്യക്ഷത വഹിച്ചു.

Schools Inaugurated | കേരളത്തിന്റെ ഡിജിറ്റല്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസ നേട്ടങ്ങള്‍ക്ക് യൂണിസെഫ് പ്രത്യേകം അഭിനന്ദിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍; കാസർകോട്ട് 7 സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു

കാഞ്ഞങ്ങാട് നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്‍മാരായ കെ.പ്രഭാവതി, കെ.വി സരസ്വതി, കൗണ്‍സിലര്‍മാരായ പി.വി.മോഹനന്‍, പള്ളിക്കൈ രാധാകൃഷ്ണന്‍, രവീന്ദ്രന്‍ പുതുക്കൈ, എന്‍.വി. രാജന്‍, പിടിഎ പ്രസിഡണ്ട് എം.രാജ്കുമാര്‍, ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ.രഘുറാം ഭട്ട്, എസ്എംസി ചെയര്‍മാന്‍ ഇ.വി വിജയന്‍, മദര്‍ പിടിഎ പ്രസിഡണ്ട് കെ.ചാന്ദിനി എന്നിവര്‍ സംസാരിച്ചു. ഹെഡ് മാസ്റ്റര്‍ എന്‍.അജയ കുമാര്‍ നന്ദി പറഞ്ഞു.

Keywords: News, Kerala, Kerala-News, Top-Headlines, Kasaragod-News, CM, Chief Minister, Pinarayi Vijayan, School, Building, Inaugurated, GHSS Paivalike School, Kottappuram School, Muliyar Mappila School, Uppilakai School, Ramnagar School, Thrikarippur School, UNICEF especially appreciated Kerala's digital online education achievements, says Chief Minister Pinarayi Vijayan.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL