കാസർകോട്ട് രണ്ട് കണ്ടെന്‍മെന്റ് സോണുകൾ കൂടി
May 31, 2020, 20:29 IST
തിരുവനന്തപുരം: (www.kasargodvartha.com 31.05.2020) സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തില്‍ 10 പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടിൽ ഉള്‍പ്പെടുത്തി. കാസർകോട് ജില്ലയിലെ ബദിയടുക്ക, പിലിക്കോട്, പാലക്കാട് ജില്ലയിലെ പല്ലശ്ശന, പുതുനഗരം, കണ്ണൂര്‍ ജില്ലയിലെ തലശേരി മുനിസിപ്പാലിറ്റി, കൊല്ലം ജില്ലയിലെ പന്മന, പുനലൂര്‍ മുനിസിപ്പാലിറ്റി, കുളത്തൂപ്പുഴ, ആര്യങ്കാവ്, തെന്മല എന്നീ പ്രദേശങ്ങളാണ് പുതുതായി ഹോട്ട്‌സ്‌പോട്ടിൽ ഉള്‍പ്പെടുത്തിയത്. ഇതോടെ സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 116 ആയി. അതേസമയം കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ, ആര്യങ്കാവ്, തെന്മല എന്നീ ഹോട്ട്‌സ്‌പോര്‍ട്ടുകളില്‍ കണ്ടെന്‍മെന്റ് സോണുകളില്ല. കാസർകോട് ജില്ലയിലെ ബദിയടുക്ക പഞ്ചായത്തിലെ 13 ആം വാർഡ്, പിലിക്കോട് പഞ്ചായത്തിലെ എട്ടാം വാർഡ് എന്നിവിടങ്ങളെയാണ് കണ്ടെന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചത്. ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ച മേഖലകളില്‍ കടുത്ത നിയന്ത്രണങ്ങള്‍ നിലനില്‍ക്കും.
Summary: Badiyadukka, Corona, COVID-19, health, Health-Department, hospital, kasaragod, Kerala, news, Pilicode, State, Top-Headlines, Two more containment zones in Kasargod
Summary: Badiyadukka, Corona, COVID-19, health, Health-Department, hospital, kasaragod, Kerala, news, Pilicode, State, Top-Headlines, Two more containment zones in Kasargod