city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Falling off Train | റമീം റാഫിയുടെ മരണത്തിലൂടെ കുടുംബത്തിന് നഷ്ടമായത് ഏക മകനെ; സുശാന്തിന് ജീവൻ നഷ്ടമായത് ഭാര്യയ്ക്കും കുട്ടിക്കുമൊപ്പം യാത്ര ചെയ്യുന്നതിനിടെ; കണ്ണീരണിഞ്ഞ് 2 കുടുംബങ്ങൾ

കാസർകോട്: (KasargodVartha) വ്യാഴാഴ്ച കാസർകോട്ടുണ്ടായ ട്രെയിൻ അപകടത്തിൽ രണ്ട് പേരുടെ ജീവൻ നഷ്ടമായപ്പോൾ തകർന്നത് രണ്ട് കുടുംബങ്ങളുടെ സ്വപ്‌നങ്ങൾ. ഒരു കുടുംബത്തിന് ഏക മകനെ നഷ്ടമായപ്പോൾ മറ്റൊരു കുടുംബം പൂർണമായും അനാഥമായി. കൂത്തുപറമ്പ് റീമാസ് മൻസിലിലെ റാഫി - ഫാത്വിമ ദമ്പതികൾ സ്നേഹമത്രയും പകുത്തുനൽകിയ മകൻ മുഹമ്മദ് റമീം റാഫി (19) യാണ് അകാലത്തിൽ പൊലിഞ്ഞുപോയത്.
 
Falling off Train | റമീം റാഫിയുടെ മരണത്തിലൂടെ കുടുംബത്തിന് നഷ്ടമായത് ഏക മകനെ; സുശാന്തിന് ജീവൻ നഷ്ടമായത് ഭാര്യയ്ക്കും കുട്ടിക്കുമൊപ്പം യാത്ര ചെയ്യുന്നതിനിടെ; കണ്ണീരണിഞ്ഞ് 2 കുടുംബങ്ങൾ
ഒഡീഷയിലെ ജജാപൂർ സ്വദേശിയായ സുശാന്ത് സാഹു (41) ഭാര്യയ്ക്കും ആറ് വയസുള്ള കുട്ടിക്കുമൊപ്പം ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെയാണ് ദുരന്തത്തിന് ഇരയായത്. സന്തോഷത്തോടെയുള്ള യാത്ര പൊടുന്നനെയാണ് കുടുംബത്തിന് ദുരന്തമായി മാറിയത്. മംഗ്ളൂറിൽ നിന്നും ചെന്നൈയിലേക്ക് പോകുകയായിരുന്ന ട്രെയിനിലാണ് ഇരുവരും അപകടത്തിൽ പെട്ടത്. മിനുറ്റുകളുടെ ഇടവേളയിൽ ഒരേ വണ്ടിയിൽ നിന്ന് തൊട്ടടുത്ത സ്ഥലങ്ങളിൽ രണ്ട് പേർ മരിച്ചത് യാദൃശ്ചികതയായി.

ട്രെയിൻ കുമ്പള റെയിൽവേ സ്റ്റേഷൻ പിന്നിട്ടപ്പോൾ റമീം പുറത്തേക്ക് തെറിച്ചുവീണതായി കൂടെയുണ്ടായിരുന്ന വിദ്യാർഥികളാണ് പൊലീസിനെ അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ വ്യാപകമായ തിരച്ചിലിനൊടുവിൽ സന്ധ്യയ്ക്ക് 7.30 മണിയോടെയാണ് ചൗക്കി കല്ലങ്കൈയിൽ നിന്ന് മൃതദേഹം കണ്ടെത്താനായത്.

മംഗ്ളൂറു ബൈലംപാടിയിലെ പെട്രോൾ പമ്പിൽ ജോലിക്കാരനായ സുശാന്ത് കാസർകോട് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ നിർത്തിയപ്പോൾ വെള്ളം വാങ്ങാനായി പുറത്തിറങ്ങിയതായിരുന്നു. ട്രെയിൻ വിട്ടപ്പോൾ ഓടിക്കയറുന്നതിനിടെ ട്രെയിനിനും പ്ലാറ്റ് ഫോമിനും ഇടയിൽ പെട്ട് പാളത്തിലേക്ക് വീണു. ട്രെയിൻ കയറിയിറങ്ങി ദാരുണമായാണ് മരിച്ചത്.

ഇരുവരുടെയും മൃതദേഹങ്ങൾ കാസർകോട് ജെനറൽ ആശുപത്രിയിൽ പോസ്റ്റ് മോർടം നടത്തി. തുടർന്ന് മുഹമ്മദ് റമീമിന്റെ മൃതദേഹം കൂത്തുപറമ്പിലെ വീട്ടിലേക്ക് കൊണ്ടുപോയി. സുശാന്തിൻ്റെ മൃതദേഹം വെള്ളിയാഴ്ച വൈകീട്ട് മംഗ്ളൂറിൽ നിന്ന് വിമാന മാർഗമാണ് ഭുവനേശ്വറിലേക്ക് കൊണ്ടുപോയത്. സുശാന്ത് ജോലി ചെയ്തിരുന്ന ബൈലംപാടിയിലെ പെട്രോൾ പമ്പിൻ്റെ ഉടമ ജ്യോതി പ്രകാശാണ് വിമാന ടികറ്റിന്റെ ചിലവ് വഹിച്ചത്. കാസർകോട്ടെ സാമൂഹ്യ പ്രവർത്തകരും വിവിധ സംഘടനകളും സഹായങ്ങളുമായി രംഗത്തുണ്ടായിരുന്നു.
  
Falling off Train | റമീം റാഫിയുടെ മരണത്തിലൂടെ കുടുംബത്തിന് നഷ്ടമായത് ഏക മകനെ; സുശാന്തിന് ജീവൻ നഷ്ടമായത് ഭാര്യയ്ക്കും കുട്ടിക്കുമൊപ്പം യാത്ര ചെയ്യുന്നതിനിടെ; കണ്ണീരണിഞ്ഞ് 2 കുടുംബങ്ങൾ

Keywords:  News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Two families mourn death of their loved ones.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia