Police booked | ന്യൂസിലാൻഡിലേക്ക് വിസ വാഗ്ദാനം നൽകി 7.23 ലക്ഷം തട്ടിയെടുത്തതായി പരാതി; പൊലീസ് കേസെടുത്തു
Mar 3, 2024, 10:51 IST
വിദ്യാനഗർ: (KasargodVartha) ന്യൂസിലാൻഡിലേക്ക് വിസ വാഗ്ദാനം നൽകി യുവാവിൽ നിന്നും സുഹൃത്തിൽ നിന്നുമായി പണം വാങ്ങി വഞ്ചിച്ചുവെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. ചെങ്കള കാനത്തിൽ ഹൗസിൽ അബ്ദുൽ റശീദിൻ്റെ (26) പരാതിയിലാണ് മലപ്പുറത്തെ അനാസ് (26), ഹംസ എന്നിവർക്കെതിരെ വിദ്യാനഗർ പൊലീസ് കേസെടുത്തത്.
പരാതിക്കാരനും സുഹൃത്തിനും ന്യൂസിലാൻഡിലേക്ക് വിസ നൽകാമെന്ന് വിശ്വസിപ്പിച്ച് 2022 ജൂലൈ 12 മുതൽ പ്രതികൾ പലതവണകളായി 7,23,400 രൂപ കൈപറ്റിയെന്നും പിന്നീട് വിസയോ കൊടുത്ത പണമോ തിരിച്ചുനൽകിയില്ലെന്നുമാണ് പരാതി. ഐപിസി 420 വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.