Arrested | കാസർകോട്ട് വൻ കഞ്ചാവ് വേട്ട; പിടികൂടിയത് 107 കിലോ; രണ്ട് പേർ അറസ്റ്റിൽ
കാസർകോട്: (KasargodVartha) ജില്ലയിൽ വൻ കഞ്ചാവ് വേട്ട. 107.18 കിലോ കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിലായി. പെർളയിൽ വച്ച് കാസർകോട് എക്‌സൈസ് ആൻഡ് സ്പോർട്‌സ്മെന്‍റ് ആൻഡ് ആന്‍റിനറി കോടക് സ്പെഷ്യൽ സ്ക്വാഡിലെ എക്‌സൈസ് സർകിൾ ഇൻസ്പെക്‌ടർ അമൽ രാജനും സംഘവും ചേർന്നാണ് മയക്കുമരുന്ന് പിടികൂടിയത്. കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ ശഹീർ റഹീം (36), ബദിയഡുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ ശരീഫ് (52) എന്നിവരാണ് അറസ്റ്റിലായത്.
ബൊലേറോ ജീപിലാണ് കഞ്ചാവ് കടത്തിക്കൊണ്ടുവന്നത്. പ്രത്യേക അറയിൽ ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു ഇവ. ആന്ധ്രാപ്രദേശിൽ നിന്നാണ് ഇവർ കഞ്ചാവ് എത്തിച്ചതെന്ന് എക്‌സൈസ് പറഞ്ഞു. ആന്ധ്രയിൽ നിന്നും കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ ചെറിയ കണ്ണികളാണ് ഇപ്പോൾ അറസ്റ്റിലായതെന്നും കേസിൻ്റെ അന്വേഷണ പുരോഗതിയിൽ വമ്പൻ സ്രാവുകൾ വലയിലാകുമെന്നും അധികൃതർ വ്യക്തമാക്കി.
എക്‌സൈസ് സംഘത്തിൽ ഗ്രേഡ് എ ഇ ഐ ജെയിംസ് എബ്രഹാം കുരിയോ, മുരളി കെ വി, പ്രിവന്റിവ് ഓഫീസർ സാജൻ അപ്യാൽ, സിവിൽ എക്സൈസ് ഓഫീസർമാരായ സോനു സെബാസ്റ്റ്യൻ, പ്രജിത്ത്, ഷിജിത്ത്, മഞ്ജുനാഥൻ സതീശൻ, സോനു സെബാസ്റ്റ്യൻ, മെയ്മോള്‍ ജോൺ, ഡ്രൈവർ ക്രിസ്റ്റീൻ എന്നിവരുമുണ്ടായിരുന്നു.
Keywords: News, Malayalam News, Kerala, Kasaragod, Arrested, Crime, Execise, Two Arrested for Smuggling Cannabis
< !- START disable copy paste -->