city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Trial | കാസര്‍കോട് ബാറിലെ പ്രമുഖ അഭിഭാഷകനായ അഡ്വ. സുഹാസ് വധക്കേസിന്റെ വിചാരണ ജനുവരി 3ല്‍ നിന്നും മാറ്റി

തലശേരി: (KasargodVartha) കാസര്‍കോട് ബാറിലെ പ്രമുഖ അഭിഭാഷകനായ അഡ്വ. സുഹാസ് വധക്കേസിന്റെ വിചാരണ ജനുവരി മൂന്നിന് ആരംഭിക്കാനിരിക്കെ പ്രോസിക്യൂഷന്റെ ആവശ്യപ്രകാരം വിചാരണ മാറ്റിവെച്ചു. ചില അധികരേഖകള്‍ ഹാജരാക്കാനുണ്ടെന്നും ഇക്കാര്യങ്ങള്‍ക്കായി കുറച്ചുകൂടി സാവകാശം വേണമെന്നും ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് തലശേരി പ്രിന്‍സിപല്‍ സെഷന്‍സ് കോടതി വിചാരണ മാറ്റിവെച്ചിരിക്കുന്നത്.

Trial | കാസര്‍കോട് ബാറിലെ പ്രമുഖ അഭിഭാഷകനായ അഡ്വ. സുഹാസ് വധക്കേസിന്റെ വിചാരണ ജനുവരി 3ല്‍ നിന്നും മാറ്റി

2008 ഏപ്രില്‍ 17നാണ് കാസര്‍കോട്ടെ അഭിഭാഷകനായിരുന്ന അഡ്വ. സുഹാസിനെ ഒരു സംഘം ഫോര്‍ട് റോഡിലെ അദ്ദേഹത്തിന്റെ ഓഫീസിനുമുന്നില്‍ വെച്ച് വെട്ടിക്കൊലപ്പെടുത്തിയത്. ഈ കേസില്‍ പ്രതികള്‍ക്ക് വേണ്ടി ഒരു അഭിഭാഷകനും ഹാജരാകില്ലെന്ന് കാസര്‍കോട് ബാര്‍ അസോസിയേഷന്‍ തീരുമാനമെടുത്തതിന്റെ അടിസ്ഥാനത്തില്‍ പ്രതികളുടെ ആവശ്യപ്രകാരം ഹൈകോടതിയാണ് കേസിന്റെ വിചാരണ തലശേരി പ്രിന്‍സിപല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റിയിരുന്നത്.

പ്രമാദമായ ഈ കൊലപാതകക്കേസില്‍ സര്‍കാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂടറായി ബിജെപി നേതാവ് എസ് ശ്രീധരന്‍പിള്ള അസോസിയേറ്റിലെ കോഴിക്കോട്ടെ അഡ്വ. ജോസഫ് തോമസിനെ നിയമിച്ചിട്ടുണ്ട്. കേസിന്റെ വിചാരണ നടക്കാനിരിക്കെയാണ് ചില സാങ്കേതിക പ്രശ്‌നങ്ങളും മറ്റും ചൂണ്ടിക്കാട്ടി പ്രോസിക്യൂഷന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടിരിക്കുന്നത്.

ഈ കേസില്‍ പ്രതികളായ കാസര്‍കോട് പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ബി എം റഫീഖ് (37), എ എ അബ്ദുര്‍ റഹ്‌മാൻ എന്ന അമ്മി (35), കെ ഇ ബശീര്‍ (37), അഹ്‌മദ്‌ ശിഹാബ് (30), അഹ്‌മദ്‌ സഫ്‌വാൻ (30), അബ്ദുര്‍ റഹ്‌മാൻ എന്ന റഹിം (49) എന്നിവരാണ് കേസിലെ പ്രതികള്‍. പ്രതികളെല്ലാം ഇപ്പോള്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയിട്ടുണ്ട്. ബിഎംഎസ്. ജില്ലാ വൈസ് പ്രസിഡണ്ട് കൂടിയായിരുന്ന സുഹാസ് കാസര്‍കോട് ഉണ്ടായ സാമുദായിക സംഘര്‍ഷത്തിനിടെയാണ് കൊല്ലപ്പെട്ടത്.

2008 ഏപ്രില്‍ 14ന് രാത്രി കാസര്‍കോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് വെച്ച് നെല്ലിക്കുന്ന് കടപ്പുറം സ്വദേശിയായ സന്ദീപ് (24) കുത്തേറ്റ് മരിച്ചതാണ് ഒരുമാസത്തിലധികം നീണ്ട സംഘര്‍ഷത്തിന് കാരണമായത്. സഹോദരനും സുഹൃത്തുക്കളും സന്ദീപിനൊപ്പമുണ്ടായിരുന്നു. ആരാധനാലയത്തിന്റെ പരിസരത്ത് മൂത്രമൊഴിച്ചുവെന്ന് ആരോപിച്ചാണ് ഒരു സംഘം ആളുകള്‍ സന്ദീപിനെ കുത്തിക്കൊന്നതെന്നാണ് കേസ്. അക്രമത്തില്‍ സന്ദീപിന്റെ സഹോദരനും പരുക്കേറ്റിരുന്നു. കേസിലെ പ്രധാന സാക്ഷിയായിരുന്ന ഇയാള്‍ പിന്നീട് ജീവനൊടുക്കുകയായിരുന്നു.

പിന്നീട് നടന്ന സംഘര്‍ഷത്തിലാണ് മുഹമ്മദ് സിനാന്‍, അഡ്വ. സുഹാസ്, സി എ മുഹമ്മദ് എന്നിവര്‍ കൊല്ലപ്പെട്ടത്. വര്‍ഗീയ സംഘര്‍ഷക്കേസിലെ പ്രതികളൊന്നും ശിക്ഷിക്കപ്പെടാതിരുന്നത് പൊലീസിനും പ്രോസിക്യൂഷനും വലിയ വിമര്‍ശനമാണ് നേരിടേണ്ടിവന്നത്. ഇതിനിടയിലാണ് അഡ്വ. സുഹാസ് വധക്കേസിന്റെ വിചാരണ നടക്കാനിരുന്നത്. ഈ വിചാരണയാണ് ഇപ്പോള്‍ മാറ്റിവെച്ചിരിക്കുന്നത്.

ഇതിന് ശേഷം നടന്ന പ്രമാദമായ കൊലപാതകമായിരുന്നു മദ്രസ അധ്യാപകനായിരുന്ന റിയാസ് മൗലവിയുടെ വധം. ഈ കേസിന്റെ വിചാരണ പൂര്‍ത്തിയായി കഴിഞ്ഞിട്ടുണ്ട്. വിധി ഏതുസമയത്തും പുറത്തുവരാനിരിക്കുകയാണ്. ഇനിയുള്ള കേസിലെങ്കിലും പ്രതികള്‍ക്ക് ശിക്ഷ ലഭിച്ചാല്‍ അത് പൊലീസിനും പ്രോസിക്യൂഷനും ആശ്വാസമായിത്തീരും.

Keywords: News, Malayalam, Kerala,Kasaragod, Adv suhas, murder, cause, Riyas moulavi, Trial of Adv Suhas murder case postponed from January 3
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia