city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Fire | 'റോഡരികിൽ മാലിന്യം കൂട്ടിയിട്ട് കത്തിച്ചു'; വർഷങ്ങൾ പഴക്കമുള്ള തണൽ മരം കത്തിനശിച്ചു; അഗ്നിക്കിരയായത് ഹൈകോടതിയില്‍ നിന്നും സ്റ്റേ വാങ്ങി സംരക്ഷിച്ച വൃക്ഷം; മരമുത്തശ്ശിമാർക്കായി മനുഷ്യ മതിൽ തീർത്ത് 'പുഞ്ചിരി'

ബോവിക്കാനം: (KasargodVartha) റോഡരികിൽ തള്ളിയ മാലിന്യത്തിൽ നിന്ന് തീ ആളിപ്പടർന്ന് തണൽമരം കത്തി നശിച്ചു. മാലിന്യം കൂട്ടിയിട്ടു കത്തിക്കുകയായിരുന്നുവെന്നാണ് ആക്ഷേപം. വെള്ളിയാഴ്ച രാത്രിയോടെ ബോവിക്കാനം ടൗണിലാണ് സംഭവം. 12 വർഷം മുമ്പ് റോഡ് വികസനത്തിൻ്റെ മറവിൽ 20 ഓളം മരങ്ങൾ മുറിച്ചു മാറ്റാൻ ശ്രമിച്ചപ്പോൾ പുഞ്ചിരി ക്ലബ് ഹൈകോടതിയില്‍ നിന്നും സ്റ്റേ വാങ്ങി നില നിർത്തിയ മരമാണ് അഗ്നിക്കിരയായത്.
   
Fire | 'റോഡരികിൽ മാലിന്യം കൂട്ടിയിട്ട് കത്തിച്ചു'; വർഷങ്ങൾ പഴക്കമുള്ള തണൽ മരം കത്തിനശിച്ചു; അഗ്നിക്കിരയായത് ഹൈകോടതിയില്‍ നിന്നും സ്റ്റേ വാങ്ങി സംരക്ഷിച്ച വൃക്ഷം; മരമുത്തശ്ശിമാർക്കായി മനുഷ്യ മതിൽ തീർത്ത് 'പുഞ്ചിരി'

റോഡരികിൽ തള്ളിയിരുന്ന പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യമാണ് കത്തിച്ചതെന്നാണ് പറയുന്നത്. തുടർന്ന് സമീപം നിന്നിരുന്ന വർഷങ്ങൾ പഴക്കമുള്ള തണൽ മരവും കത്തി നശിക്കുകയായിരുന്നു.പ്രദേശവാസികൾ വിവരമറിയച്ചതിനെ തുടര്‍ന്ന് കാസര്‍കോട് നിന്നും അഗ്നിശമന സേന സ്ഥലത്തെത്തിയാണ് തീ അണച്ചത്.

മരം പൂർണമായും കത്തിനശിച്ചതോടെ ഇപ്പോൾ ഏത് നിമിഷവും നിലം പതിക്കാവുന്ന അവസ്ഥയിലാണ് ഉള്ളതെന്നതും അപകട സാധ്യത വർധിപ്പിക്കുന്നു. റോഡരികിൽ മാലിന്യം തള്ളുന്നവർക്കെതിരെയും നടപടി വേണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്.
  
Fire | 'റോഡരികിൽ മാലിന്യം കൂട്ടിയിട്ട് കത്തിച്ചു'; വർഷങ്ങൾ പഴക്കമുള്ള തണൽ മരം കത്തിനശിച്ചു; അഗ്നിക്കിരയായത് ഹൈകോടതിയില്‍ നിന്നും സ്റ്റേ വാങ്ങി സംരക്ഷിച്ച വൃക്ഷം; മരമുത്തശ്ശിമാർക്കായി മനുഷ്യ മതിൽ തീർത്ത് 'പുഞ്ചിരി'

മരമുത്തശ്ശിമാരെ സംരക്ഷിക്കാൻ ' പുഞ്ചിരി' യുടെ മനുഷ്യ മതിൽ

അതിനിടെ ബോവിക്കാനത്തെ 100 വർഷത്തിൽ കൂടുതൽ പഴക്കമുള്ള മരം തീവച്ച് നശിപ്പിച്ച സാമൂഹ്യ വിരുദ്ധരുടെ ശ്രമത്തിനെതിരെ പുഞ്ചിരി മുളിയാറിൻ്റെ നേതൃത്വത്തിൽ മനുഷ്യ മതിൽ തീർത്തു. പ്രതിഷേധ മതിൽ കാറഡുക്ക ബ്ലോക് പഞ്ചായത് അംഗം എം കുഞ്ഞമ്പു നമ്പ്യാർ ഉദ്ഘാടനം ചെയ്തു. പുഞ്ചിരി പ്രസിഡൻ്റ് ബി സി കുമാരൻ അധ്യക്ഷത വഹിച്ചു. ലൈബ്രറി കൗൺസിൽ താലൂക് പ്രസിഡൻ്റ് ഇ ജനാർധനൻ, മോഹൻകുമാർ നാരന്തട്ട, കെ ബി മുഹമ്മദ് കുഞ്ഞി, ബി അശ്റഫ്, മസ്ഊദ് ബോവിക്കാനം, ശരീഫ് കൊടവഞ്ചി, മൻസൂർ മല്ലത്ത്, മണിക്കണ്ഠൻ ഓമ്പയിൽ, മാധവൻ നമ്പ്യാർ, അനീസ മൻസൂർ മല്ലത്ത്, അബ്ബാസ് കൊളച്ചപ്പ്, രാജൻ മുളിയാർ, മധു ചിപ്ലിക്കായ,ഹംസ ആലൂർ, സുഹ്റ ബോവിക്കാനം, വസന്ത ഭാസ്കരൻ എന്നിവർ സംസാരിച്ചു.

Fire | 'റോഡരികിൽ മാലിന്യം കൂട്ടിയിട്ട് കത്തിച്ചു'; വർഷങ്ങൾ പഴക്കമുള്ള തണൽ മരം കത്തിനശിച്ചു; അഗ്നിക്കിരയായത് ഹൈകോടതിയില്‍ നിന്നും സ്റ്റേ വാങ്ങി സംരക്ഷിച്ച വൃക്ഷം; മരമുത്തശ്ശിമാർക്കായി മനുഷ്യ മതിൽ തീർത്ത് 'പുഞ്ചിരി'

Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Tree Catches Fire From Dumped Waste.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia