city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Traders | 'വ്യാപാര സംരക്ഷണ യാത്ര’യുമായി വ്യാപാരി വ്യവസായി ഏകോപന സമിതി; 29ന് കാസർകോട്ട് നിന്ന് ആരംഭിക്കും; ഫെബ്രുവരി 13ന് കടകൾ അടച്ചിട്ട് സമരം

കാസർകോട്: (KasargodVartha) കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നടത്തുന്ന വ്യാപാര സംരക്ഷണ യാത്ര ജനുവരി 29ന് കാസർകോട്ട് നിന്ന് ആരംഭിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാന പ്രസിഡന്റ് രാജു അപ്സര നയിക്കുന്ന യാത്ര ഫെബ്രുവരി 13ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് സമാപിക്കും. ഫെബ്രുവരി 13 ന് സംസ്ഥാനത്തെ മുഴുവൻ കടകളും അടച്ച് സമരം നടത്തും
  
Traders | 'വ്യാപാര സംരക്ഷണ യാത്ര’യുമായി വ്യാപാരി വ്യവസായി ഏകോപന സമിതി; 29ന് കാസർകോട്ട് നിന്ന് ആരംഭിക്കും; ഫെബ്രുവരി 13ന് കടകൾ അടച്ചിട്ട് സമരം

നോട് നിരോധനം, കോവിഡ്, ഓൺലൈന്‍ വ്യാപാരം എന്നിവ മൂലം നടുവൊടിച്ച വ്യാപാര മേഖല തിരിച്ചുവരവിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്ന സന്ദര്‍ഭത്തില്‍ ചെറുകിട വ്യാപാരമേഖലയില്‍ അനാവശ്യ നിയന്ത്രണങ്ങളും, നിയമവും അടിച്ചേല്‍പ്പിച്ചുകൊണ്ട് ഈ മേഖലയെ തകര്‍ക്കുന്ന നടപടികളാണ് സര്‍കാറിന്റെ ഭാഗത്തുനിന്നുണ്ടായിക്കൊണ്ടിരിക്കുന്നതെന്നും ഇതിനെതിരെയാണ് വ്യാപാരികളുടെ പ്രക്ഷോഭമെന്നും നേതാക്കൾ പറഞ്ഞു.

വ്യാപാര സംരക്ഷണ യാത്രയുടെ ഉദ്ഘാടനം ജനുവരി 29ന് രാവിലെ 10.30 മണിക്ക് കാസർകോട് ഓള്‍ഡ് പ്രസ് ക്ലബ് ജൻക്ഷന് സമീപം സംസ്ഥാന വൈസ് പ്രസിഡണ്ടും, തിരുവനന്തപുരം ജില്ലാ പ്രസിഡണ്ടുമായ പെരിങ്ങമല രാമചന്ദ്രന്‍ നിർവഹിക്കും. അന്നേദിവസം ഉച്ചയ്ക്ക് 2.30ന് നീലേശ്വരം മാര്‍കറ്റ് ജൻക്ഷനിൽ സ്വീകരണം നൽകും. വാർത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡണ്ട് കെ അഹ്‌മദ്‌ ശരീഫ്, ജെനറല്‍ സെക്രടറി കെ ജെ സജി, എ വി ഹരിഹരസുതന്‍, കെ ദിനേശ്, ടി എ ഇല്യാസ് എന്നിവര്‍ സംബന്ധിച്ചു.

Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Traders to shut shops on Feb 13; Protest rally from January 29.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia