Cradles | പൊലീസ് സ്റ്റേഷനിലേക്ക് തൊട്ടിലുമായി വ്യാപാരികളെത്തി; ആശ്ചര്യപ്പെട്ട് ഉദ്യോഗസ്ഥരും കണ്ടുനിന്നവരും; കാരണമിതാണ്!
Nov 17, 2023, 23:04 IST
കാസർകോട്: (KasargodVartha) പൊലീസ് സ്റ്റേഷനിലേക്ക് തൊട്ടിലുമായി വ്യാപാരികളെത്തിയപ്പോൾ ഒരുവേള പൊലീസ് ഉദ്യോഗസ്ഥരും കണ്ടുനിന്നവരും ആശ്ചര്യപ്പെട്ടു. സംഭവമറിഞ്ഞപ്പോൾ എല്ലാവരുടെയും മുഖത്ത് പുഞ്ചിരി വിടർന്നു, ഒപ്പം കയ്യടിയും. കാസർകോട് ടൗൺ പൊലീസ് സ്റ്റേഷനിലാണ് സംഭവം നടന്നത്.
പൊലീസ് സ്റ്റേഷനിലേക്ക് കൈക്കുഞ്ഞുമായി കടന്നുവരുന്ന അമ്മമാർക്ക് അവരുടെ മക്കളെ സംരക്ഷിച്ചു കിടത്താൻ വേണ്ടിയാണ് മൊഗ്രാൽ പുത്തൂർ കേരള വ്യാപാരി വ്യവസായി സമിതി തൊട്ടിൽ നൽകിയത്. വ്യാപാരി സമിതി അംഗങ്ങളിൽ നിന്ന് ഇൻസ്പെക്ടർ പി അജിത് കുമാർ തൊട്ടിൽ ഏറ്റുവാങ്ങി.
കൂടാതെ പൊലീസിന്റെ കൃത്യനിർവഹണത്തിന് അനുയോജ്യമായ ഹൈഡ്രോളിക് ചെയറുകൾ, പൂച്ചെടി എന്നിവയും നൽകി. വ്യാപാരി സമിതി പ്രവർത്തകരായ പ്രകാശൻ അണങ്കൂർ, റിയാസ് ചൗക്കി, സുരേഷ് ടി കെ, അബ്ദുല്ല കടവത്ത്, നൗശാദ് എസ് എം, അംബിക എന്നിവർ സംബന്ധിച്ചു.
Keywords: News, Top-Headlines, Kasaragod, Malayalam-News, Kasaragod-News, Kerala, Police Sttaion, Malayalam News, Kerala Vyapari Vyavasayi Samithi, Traders came to police station with cradles