Accidental Death | തൃശ്ശൂരില്‍ ഇരുചക്ര വഹനങ്ങള്‍ കൂട്ടിയിടിച്ച് യാത്രികന് ദാരുണാന്ത്യം
Dec 20, 2023, 08:14 IST
തൃശ്ശൂര്‍: (KasargodVartha) ഇരുചക്ര വഹനങ്ങള്‍ കൂട്ടിയിടിച്ച് യാത്രികന്
ദാരുണാന്ത്യം. സ്‌കൂടര്‍ യാത്രികനായ എടക്കുളം സ്വദേശി സാജ് റാം (51) ആണ് മരിച്ചത്. കാട്ടൂര്‍ എടക്കുളത്താണ് അപകടം നടന്നത്.
ചൊവ്വാഴ്ച (19.12.2023) വൈകിട്ട് എടക്കുളം പാലത്തിന് സമീപത്തായിരുന്നു അപകടം. സാജ് റാം ഓടിച്ചിരുന്ന സ്‌കുടറും എതിരെ വന്നിരുന്ന എടക്കുളം സ്വദേശി വിബിന്‍ ഓടിച്ചിരുന്ന ബൈകും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.
ഗുരുതര പരുക്കേറ്റ ഇരുവരെയും ഇരിങ്ങാലക്കുടയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കില്ലും സാജ് റാം മരണപ്പെടുകയായിരുന്നു. ബൈക് ഓടിച്ചിരുന്ന വിബിന്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍ തുടരുകയാണ്. കാട്ടൂര്‍ പൊലീസെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.