Charity Bus | ബസ് ഓടിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ച ഡ്രൈവറുടെ കൂടുംബത്തെ സഹായിക്കാന്‍ മൂന്ന് ബസുകള്‍ കാരുണ്യ യാത്ര നടത്തുന്നു!
Feb 24, 2024, 16:00 IST
കുമ്പള: (KasargodVartha) ബസ് ഓടിക്കുന്നതിനിടെ ഹൃദയാഘാതം മൂലം മരിച്ച ഡ്രൈവറുടെ കൂടുംബത്തെ സഹായിക്കാന്‍ മൂന്ന് ബസുകള്‍ കാരുണ്യ യാത്ര നടത്തുന്നു. കാസര്‍കോട്-ധര്‍മത്തടുക്ക റൂടിലോടുന്ന ജിസ്‌തിയ കംപനിയുടെ മൂന്ന് ബസുകളാണ് ശനിയാഴ്ച കാരുണ്യ യാത്ര നടത്തുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരി 18ന് ധര്‍മത്തടുക്കയില്‍ നിന്ന് കാസര്‍കോട്ടേക്ക് വരുന്നതിനിടയിലാണ് ചേവാര്‍ കുണ്ടങ്കരയടുക്കത്തെ അബ്ദുര്‍ റഹ്‌മാന്‍ (42) കുഴഞ്ഞുവീണ് മരിച്ചത്.
പെര്‍മുദയിലെത്തിയപ്പോള്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബസ് നിര്‍ത്തി കടയില്‍ നിന്ന് സോഡ വാങ്ങി കുടിച്ചിരുന്നു. പിന്നീട് ബസ് ഓടിച്ചുവരുന്നതിനിടെ ചേവാര്‍ കുണ്ടങ്കരയടുക്കയില്‍ എത്തിയപ്പോള്‍ നെഞ്ചുവേദന അനുഭവപ്പെട്ടതോടെ ബസ് റോഡരികില്‍ ഒതുക്കി നിര്‍ത്തിയ ഉടനെ ഡ്രൈവിങ് സീറ്റില്‍ നിന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. ബസിലുണ്ടായിരുന്ന നിരവധി യാത്രക്കാരെ രക്ഷപ്പെടുത്തിയ ശേഷമാണ് അബ്ദുർ റഹ്‌മാന്‍ മരണത്തിന് കീഴടങ്ങിയത്.
പാവപ്പെട്ട കുടുംബത്തിന്റെ അത്താണിയായ അബ്ദുർ റഹ്‌മാന്റെ മരണത്തോടെ കുടുംബത്തിന് വരുമാനം നിലച്ചതോടെയാണ് സഹായിക്കാന്‍ ബസുകള്‍ കാരുണ്യ യാത്ര നടത്തുന്നത്. കാരുണ്യ യാത്രയുടെ ഉദ്ഘാടനം കുടാല്‍ മെല്‍ക്കളയില്‍ സിപിഎം ലോകല്‍ സെക്രടറി ബി എ ബശീര്‍ നിര്‍വഹിച്ചു.