Police FIR | യുവാവിനെ വെട്ടിപ്പരുക്കേൽപിച്ചതായി പരാതി; 3 പേർക്കെതിരെ കേസ്
Dec 17, 2023, 19:54 IST
കുമ്പള: (KasargodVartha) യുവാവിനെ വെട്ടിപ്പരുക്കേൽപിച്ചതായി പരാതി. സൂരംബയൽ അംബേദ്കർ കോളനിയിലെ വിജയനെ (38) അക്രമിച്ചതായാണ് പരാതി. പരുക്കേറ്റ യുവാവിനെ മംഗ്ളൂറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം.
മൂന്നംഗ സംഘം വീട്ടുമുറ്റത്ത് അതിക്രമിച്ച് കയറി വിജയനെ വെട്ടിപ്പരുക്കേൽപിക്കുകയായിരുന്നുവെന്ന് സഹോദരി കുമ്പള പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ മുത്തു, രഘു, കണ്ടാലറിയാവുന്ന മറ്റൊരാൾ എന്നീ മൂന്ന് പേർക്കെതിരെ കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.
Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Police FIR, Malayalam News, Crime, Three booked for assault on youth