Arrested | പിണങ്ങിക്കഴിഞ്ഞിരുന്ന ഭാര്യയെ അനുനയിപ്പിക്കാന്‍ പൊലീസിന്റേതെന്ന് തോന്നിപ്പിക്കുന്ന സ്റ്റികര്‍ പതിച്ച വാഹനത്തില്‍ ചെന്നൈയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര; തമിഴ്നാട് സ്വദേശിയും സംഘവും അറസ്റ്റിൽ
Feb 26, 2024, 10:15 IST
തിരുവനന്തപുരം: (KasargodVartha) പിണങ്ങിക്കഴിഞ്ഞിരുന്ന ഭാര്യയെ അനുനയിപ്പിക്കാന്‍ പൊലീസിന്റേതെന്ന് തോന്നിപ്പിക്കുന്ന സ്റ്റികര്‍ പതിച്ച വാഹനത്തില്‍ ചെന്നൈയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര തമിഴ്നാട് സ്വദേശിയും സംഘവും പൊലീസ് കസ്റ്റഡിയില്‍. ദാഇശ് ബന്ധം ആരോപിച്ച് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അറസ്റ്റ് ചെയ്ത് 24 മാസം ജയിലില്‍ കഴിഞ്ഞ തമിഴ്‌നാട്ടുകാരനായ സാദിഖ് പാഷയും സംഘവുമാണ് പൊലീസിന്റെ കസ്റ്റഡിയിലായത്. സംഭവത്തില്‍ വട്ടിയൂര്‍ക്കാവ് പൊലീസ് കേസെടുത്തിട്ടുണ്ട്.
വട്ടിയൂര്‍ക്കാവ് പൊലീസ് പറയുന്നത്: സംഘം സഞ്ചരിച്ച കാറില്‍ പൊലീസെന്ന് ഇന്‍ഗ്ലീഷ് സ്റ്റികറാണ് ഒട്ടിച്ചിരുന്നത്. പിണങ്ങിക്കഴിഞ്ഞിരുന്ന ഭാര്യയുമായി ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് എത്തിയതായിരുന്നു ഇയാള്‍. എന്നാല്‍ ഭാര്യയുമായുള്ള അനുനയ ചര്‍ച്ച ഫലം കണ്ടില്ല.
തിരുവനന്തപുരം സ്വദേശിയാണ് ഇയാളുടെ ഭാര്യ. വിവാഹമോചനത്തിനായി ഇവര്‍ പള്ളി വഴി നീങ്ങിയിരുന്നു. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ എത്തിയ സാദിഖ് പളളിയില്‍വെച്ച് പ്രശ്‌നം ഉണ്ടാക്കി. ഭാര്യ ബഹളം ഉണ്ടാക്കിയതോടെ പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. തുടര്‍ന്നാണ് ഇയാളെ കസ്റ്റഡിയില്‍ എടുക്കുമ്പോഴാണ് വാഹനത്തിലെ പൊലീസ് സ്റ്റികര്‍ ശ്രദ്ധയില്‍പെടുന്നത്.
2022 ഫെബ്രുവരിയിലാണ് മയിലാടുംതുറൈയ്ക്കടുത്തുള്ള നിഡൂരില്‍വച്ച് സാദിഖ് ബാഷ, മുഹമ്മദ് ആശിഖ്, ജഗബര്‍ അലി, റഹ് മത്ത്, കാരയ്ക്കല്‍ സ്വദേശി മുഹമ്മദ് ഇര്‍ഫാന്‍ എന്നിവരെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസിനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി രക്ഷപ്പെട്ട പ്രതികളെ പൊലീസ് പിന്നാലെ ചെന്നാണ് പിടികൂടിയത്.

ദാഇശിന് വേണ്ടി ധനസമാഹരണം നടത്തിയെന്ന കേസില്‍ പിന്നീട് എന്‍ഐഎ ഇവരെ പിടികൂടി. സാദിഖ് ബാഷ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെടുന്നെന്നും ദാഇശിനുവേണ്ടി പ്രചാരണം നടത്തുന്നുവെന്നുമുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. തുടര്‍ന്ന് 2022 സെപ്റ്റംബറില്‍ സാദിഖ് ബാഷയുടെ ഭാര്യയുടെ തിരുവനന്തപുരത്തെ വീട്ടില്‍ എന്‍ഐഎ റെയ്ഡ് നടത്തിയിരുന്നു.
ജയിലില്‍ കഴിഞ്ഞ് പുറത്തിറങ്ങിയ സാദിഖ്, പലതവണ വട്ടിയൂര്‍ക്കാവില്‍ വന്നു പോയിട്ടും പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം അറിഞ്ഞില്ല. പൊലീസ് സ്റ്റികര്‍ പതിച്ച കാറിലായിരുന്നു യാത്രയെന്ന് ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.
Keywords: News, Kerala, Kerala-News, Malayalam-News, Top-Headlines, Thiruvananthapuram News, Tamil Nadu native arrested with vehicle with police sticker, Thiruvananthapuram: Tamil Nadu native arrested with vehicle with police sticker.