city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Accidental Death | ഓടോറിക്ഷയില്‍ സഞ്ചരിക്കവെ തല ഇലക്ട്രിക് പോസ്റ്റിലിടിച്ച് ഏഴ് വയസുകാരന് ദാരുണാന്ത്യം; അപകടം അമ്മയുടെ കണ്‍മുന്നില്‍വെച്ച്

തിരുവനന്തപുരം: (KasargodVartha) വെമ്പായത്ത് തല ഇലക്ട്രിക് പോസ്റ്റിലിടിച്ച് പിഞ്ചുബാലന് ദാരുണാന്ത്യം. വെഞ്ഞാറമൂട് വൈഷ്ണവത്തില്‍ ദീപു- ശാന്തി കൃഷ്ണ ദമ്പതികളുടെ ഏഴ് വയസുള്ള മകന്‍ വൈഷ്ണവാണ് മരിച്ചത്. അമ്മയുടെ കണ്‍മുന്നില്‍വെച്ചായിരുന്നു അപകടം. മാതാവിനൊപ്പം ഓടോറിക്ഷയില്‍ സഞ്ചരിക്കുകയായിരുന്നു കുട്ടി.

ഞായറാഴ്ച വൈകുന്നേരം മൂന്ന് മണിയോടെ വെമ്പായം മൂന്നാനക്കുഴിയില്‍ വച്ചായിരുന്നു അപകടം. കുട്ടിയും മാതാവും സഞ്ചരിച്ച ഓടോറിക്ഷ മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെയാണ് കുട്ടിയുടെ തല ശക്തിയായി ഇലക്ട്രിക് പോസ്റ്റിലിടിച്ചത്. കുട്ടിയെ ഉടന്‍ തന്നെ തിരുവനന്തപുരം മെഡികല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.


Accidental Death | ഓടോറിക്ഷയില്‍ സഞ്ചരിക്കവെ തല ഇലക്ട്രിക് പോസ്റ്റിലിടിച്ച് ഏഴ് വയസുകാരന് ദാരുണാന്ത്യം; അപകടം അമ്മയുടെ കണ്‍മുന്നില്‍വെച്ച്

 

തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് രാത്രിയോടെയാണ് കുട്ടി മരിച്ചത്. സംഭവത്തില്‍ വെഞ്ഞാറമൂട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Keywords: News, Kerala, Kerala-News, Accident-News, Top-Headlines, Thiruvananthapuram News, Local News, 7-Year-Old, Boy, Died, Accident, Head, Hit, Electric Post, Auto Rikshaw, Hospital, Treatment, Mother, Travel, Police, Booked, Vembayam News, Thiruvananthapuram: 7-year-old boy died after his head hit an electric post.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia