Drowned | നീന്തല്‍ പരിശീലനത്തിനിടെ വിദ്യാര്‍ഥിനി ക്ഷേത്രകുളത്തില്‍ കുഴഞ്ഞുവീണ് മരിച്ചു
Feb 29, 2024, 08:21 IST
തിരുവനന്തപുരം: (KasargodVartha) നീന്തല്‍ പരിശീലനത്തിനിടെ കൗമാരക്കാരി ക്ഷേത്രകുളത്തില്‍ കുഴഞ്ഞുവീണു മരിച്ചു. കോലിയക്കോട് കുന്നിട സ്വദേശികളായ താരാദാസ് - ബിനു ദമ്പതികളുടെ മകള്‍ ദ്രുപിത (14) ആണ് മരിച്ചത്. നാലുവയസ് മുതല്‍ കുട്ടി നീന്തല്‍ പരിശീലനം നടത്തി വരികയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.
പിരപ്പന്‍കോട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രകുളത്തില്‍ കഴിഞ്ഞ ദിവസം വൈകിട്ടാണ് ദാരുണ സംഭവം നടന്നത്. നീന്തല്‍ പരിശീലനം നടത്തിക്കൊണ്ടിരിക്കെ ശ്വാസതടസ്സം അനുഭവപ്പെടുകയായിരുന്നു. ഉടനെ ദ്രുപിതയെ കൂടെയുണ്ടായിരുന്നവര്‍ തൈക്കാട് സെന്റ് ജോണ്‍സ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
പോത്തന്‍കോട് എല്‍ വി എച് എസിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് ദ്രുപിത. മൃതദേഹം മെഡികല്‍ കോളജ് ആശുപത്രിയിലെ മോര്‍ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
Keywords: News, Kerala, Kerala-News, Obituary, Malappuram-News, Top-Headlines, Thiruvananthapuram News, 14 Year Old, Girl, Drowned, Swimming Practice, Student, Hospital, Thiruvananthapuram: 14 year old girl drowned while swimming practice.