city-gold-ad-for-blogger
Aster MIMS 10/10/2023

Habits | എത്രയൊക്കെ വിദ്യാഭ്യാസവും പണവും പദവിയുമെല്ലാം ഉണ്ടെങ്കിലും മലയാളികള്‍ക്ക് ചില ശീലങ്ങള്‍ മറ്റാന്‍ കഴിയില്ല, അത് രക്തത്തില്‍ അലിഞ്ഞതുപോലെയാണ്; എന്തൊക്കെയാണെന്ന് നോക്കാം

തിരുവനന്തപുരം: (KasargodVartha) നിസാര കാര്യങ്ങള്‍ക്ക് വേണ്ടിയാകും ചിലപ്പോള്‍ ആളുകള്‍ വാശി പിടിക്കുക, അത് ചിലപ്പോള്‍ ഇന്ന ഭക്ഷണം വേണം, ഇന്ന വസ്ത്രം വേണം, ഇന്ന ആഭരണങ്ങള്‍ വേണം, എന്നിങ്ങനെയാകും. വിദേശരാജ്യത്ത് ജീവിക്കുന്ന ആളാണെങ്കില്‍ പോലും കുട്ടിക്കാലത്തുള്ള ഇത്തരം ശീലങ്ങളൊന്നും തന്നെ മലയാളി മരിച്ചാലും മാറ്റാന്‍ പോകുന്നില്ല.

Habits | എത്രയൊക്കെ വിദ്യാഭ്യാസവും പണവും പദവിയുമെല്ലാം ഉണ്ടെങ്കിലും മലയാളികള്‍ക്ക് ചില ശീലങ്ങള്‍ മറ്റാന്‍ കഴിയില്ല, അത് രക്തത്തില്‍ അലിഞ്ഞതുപോലെയാണ്; എന്തൊക്കെയാണെന്ന് നോക്കാം


ടൂത് പേസ്റ്റിലെ പ്രത്യേകത:


ടൂത് പേസ്റ്റിലെ പ്രത്യേകതയായിരിക്കും പലപ്പോഴും മലയാളികളെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തരാക്കുന്നത്. ടൂത് പേസ്റ്റ് കാലിയായാലും അത് വലിച്ചെറിഞ്ഞ് മറ്റൊന്ന് എടുക്കാന്‍ ആളുകള്‍ തയാറാകില്ല. ഒരെണ്ണം വീട്ടില്‍ തന്നെ ഉണ്ടെങ്കിലും ട്യൂബില്‍ ഒരു തുള്ളി പോലും ബാക്കിയില്ലെന്ന് ഉറപ്പ് വരുത്തി മാത്രമേ പുതിയത് എടുക്കാന്‍ തയാറാവുകയുള്ളൂ.

ബ്രഷിന്റെ കാര്യത്തിലും അത് തേച്ച് നാരുമുഴുവനും പോയാലും പുതിയതൊന്ന് എടുക്കാന്‍ കൂട്ടാക്കില്ല. ചിലര്‍ തേഞ്ഞുമാഞ്ഞെന്ന് ബോധ്യപ്പെടും വരെ അത് കളയാന്‍ തയാറാകില്ല.

സോപിന്റെ കാര്യത്തിലും രക്ഷയില്ല

സോപ് ഉപയോഗിച്ച് തുടങ്ങിയാല്‍ അത് തേഞ്ഞ് തീരുന്നതു വരെ മറ്റൊന്ന് ഉപയോഗിക്കില്ല. ഇനി അഥവാ തേഞ്ഞ് മുഴുവനായി തീര്‍ന്നില്ലെങ്കില്‍ പലപ്പോഴും പുതിയ സോപിനു മുകളില്‍ ഇത് ഒട്ടിച്ചു വെച്ചാലേ പലര്‍ക്കും സമാധാനമാവുകയുള്ളൂ.

ഷാമ്പൂവിന്റെ സ്ഥിതിയും വ്യത്യസ്തമല്ല: ഷാമ്പൂ ബോടില്‍ ഉപയോഗിച്ച് തീര്‍ന്നാലും അതില്‍ അല്‍പം വെള്ളമൊഴിച്ച് ഉപയോഗിച്ചില്ലെങ്കില്‍ ഉറക്കം വരില്ല.

ചെരുപ്പ് പൊട്ടിയെങ്കിലോ: 

ചെരുപ്പിന്റെ വള്ളിയെങ്ങാനും പൊട്ടിയെങ്കില്‍ പുതിയ ചെരുപ്പ് വാങ്ങിക്കുന്നതിനു പകരം പഴയ ചെരുപ്പ് തന്നെ ഉപയോഗിച്ച് ഒരു മാസമെങ്കിലും തള്ളി നീക്കും. പുതിയതുണ്ടെങ്കില്‍ തന്നെ എടുക്കാന്‍ തയാറാവുകയുമില്ല.

പ്ലാസ്റ്റിക് ബോടിലുകള്‍: 

വീണ്ടും ഉപയോഗിക്കാം എന്ന് തോന്നിയാല്‍ ഒരു സാധനം തീര്‍ന്നു കഴിഞ്ഞാല്‍ അത് മറ്റ് സാധനങ്ങള്‍ സൂക്ഷിച്ചുവയ്ക്കാനായിരിക്കും ശ്രമിക്കുക.

Keywords: These are some typical traits of Malayali's, Thiruvananthapuram, News, Habits, Malayali's, Typical Traits, Bottle, Slipper, Soap, Tooth Past, Kerala News.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL