Theft | കാസർകോട് മല്ലികാർജുന ക്ഷേത്രത്തിൽ കവർച്ച; ഭണ്ഡാരം കടത്തിക്കൊണ്ട് പോയി; മോഷ്ടാക്കളുടെ ദൃശ്യം സിസിടിവിയിൽ പതിഞ്ഞു
Feb 19, 2024, 11:36 IST
കാസർകോട്: (KasargodVartha) പ്രശസ്തമായ കാസർകോട്ടെ മല്ലികാർജുന ക്ഷേത്രത്തിൽ കവർച്ച. ക്ഷേത്ര വളപ്പിനകത്തെ ഉപദേവനായ അയ്യപ്പക്ഷേത്രത്തിലെ ഭണ്ഡാരം കടത്തികൊണ്ടു പോയി. ഞായറാഴ്ച രാത്രി 12.45നും രണ്ട് മണിക്കും ഇടയിലായിലാണ് കവർച്ച നടന്നത്. 12 മണി വരെ ക്ഷേത്ര കാവൽക്കാരൻ ഈ ഭാഗത്ത് എത്തി പരിശോധന നടത്തിയിരുന്നു.
അസുഖത്തിന് ഗുളിക കഴിക്കാറുള്ള കാവൽക്കാരൻ ഇതിനിടയിൽ രണ്ട് മണി വരെ ക്ഷീണത്താൽ ഉറങ്ങി പോയിരുന്നു. രണ്ട് മണിയോടെ ക്ഷേത്രത്തിൻ്റെ പിൻഭാഗത്ത് കൂടി വാഹനം കടന്നുപോകുന്ന ശബ്ദം കേട്ടിരുന്നുവെന്നും പറയുന്നുണ്ട്. ക്ഷേത്രത്തിലെ സിസിടിവി പരിശോധിച്ചതിൽ രണ്ട് പേരുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. ഒരാൾ മുണ്ടും മറ്റൊരാൾ പാൻ്റ്സും ആണ് ധരിച്ചിരുന്നത്.
എല്ലാ മാസവും 20-ാം തീയ്യതിയാണ് ഭണ്ഡാരം എണ്ണാറുള്ളത്. ഒരു ലക്ഷത്തിന് മുകളിൽ തുക ലഭിക്കാറുണ്ടെന്ന് ക്ഷേത്ര അധികൃതർ കാസർകോട് വാർത്തയോട് പറഞ്ഞു. ക്ഷേത്ര അധികൃതർ വിവരമറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ കാസർകോട് ടൗൺ പൊലീസ് എത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതിനിടെ കാസർകോട് കറന്തക്കാട്ടെ പെട്രോൾ പമ്പിലും കവർച്ചാ ശ്രമം നടന്നിരുന്നതായി വിവരമുണ്ട്.
Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Theft, Mallikarjuna Temple, Crime, Theft at Mallikarjuna Temple, Kasaragod. < !- START disable copy paste -->