യുവാവ് കടലിൽ വീണ് മരിച്ചു
Sep 14, 2020, 14:11 IST
ബേക്കൽ: (www.kasargodvartha.com 14.09.2020) യുവാവ് കടലിൽ വീണ് മരിച്ചു. തമിഴ്നാട് തേനി സ്വദേശി ശൺമുഖനാണ് (22) കടലിൽ വീണ് മരിച്ചത്. കോട്ടക്കുന്ന് ബൈക്ക് വർക്ക്ഷോപ്പിൽ ജീവനക്കാരനായിരുന്നു. ബേക്കൽ അഴിമുഖത്തിന് സമീപത്ത് കൂടി നടന്ന് പോകുമ്പോൾ വീണ് ഒഴുക്കിൽപെട്ടതായി സംശയിക്കുന്നു.
ഞായറാഴ്ച വൈകീട്ട് ഇയാളെ കാണാതായതായി ബന്ധുക്കൾ ബേക്കൽ പോലീസിൽ പരാതി നൽകിയിരുന്നു. പരാതിയെത്തുടർന്ന് തിരച്ചിൽ നടത്തിവരുന്നതിനിടെ തിങ്കളാഴ്ച ഉച്ചയോടെ കോട്ടിക്കുളത്ത് മൃതദേഹം കണ്ടെത്തുകയായിരുന്നു. പാക്കത്ത് ക്വാട്ടേഴ്‌സിൽ താമസിച്ചു വരികയായിരുന്നു. പിതാവ് സ്വാമി രാജ്. ബേക്കൽ പോലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി പരിയാരം കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോകും.
Keywords: Bekal, News, Kerala, Kasaragod, Sea, Top-Headlines, Death, The young man fell into the sea and died