city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നിയമപരിപാലനത്തിന് മാത്രമല്ല, വിദ്യ പകർന്ന് നൽകാനും പൊലീസുണ്ട്; 'ഹോപിൽ' കാസർകോട്ട് സമ്പൂർണ വിജയം

കാസർകോട്: (www.kasargodvartha.com 20.07.2021) പഠനം പാതിവഴിയില്‍ മുടങ്ങിയവരെ കണ്ടെത്തി പരിശീലനം നല്‍കുന്ന പൊലീസിന്റെ ഹോപ് പദ്ധതിയില്‍ ജില്ലയില്‍ നിന്ന് എസ്എസ്എല്‍സി പരീക്ഷയെഴുതിയ മുഴുവന്‍ കുട്ടികള്‍ക്കും ഉന്നത വിജയം. കഴിഞ്ഞവര്‍ഷം ജില്ലയിലെ 22 കുട്ടികളെയും ഇത്തവണ 24 കുട്ടികളെയുമാണ് ഹോപ് പദ്ധതില്‍ ഉപരിപഠനത്തിന് യോഗ്യരാക്കിയത്.

കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും ഓണ്‍ലൈന്‍ പ്ലാറ്റഫോമിലൂടെയും കാസര്‍കോട് കണ്‍ട്രോള്‍ റൂമിന്റെ മുകളില്‍ സൗകര്യപ്രദവും ആകര്‍ഷകവുമായ ക്ലാസ് മുറിയൊരുക്കി കുട്ടികള്‍ക്കാവശ്യമായ പഠന സാമഗ്രഹികള്‍ തയ്യാറാക്കിയും ക്ലാസിനിടയില്‍ ചായയും ലഘുഭക്ഷണവും നല്‍കിയുമെല്ലാം കുട്ടികള്‍ക്ക് പാഠങ്ങള്‍ പറഞ്ഞുകൊടുക്കുകയായിരുന്നു പൊലീസ്.

നിയമപരിപാലനത്തിന് മാത്രമല്ല, വിദ്യ പകർന്ന് നൽകാനും പൊലീസുണ്ട്; 'ഹോപിൽ' കാസർകോട്ട് സമ്പൂർണ വിജയം

 അഡീഷണല്‍ പോലിസ് സൂപ്രണ്ട് ഹരീശ്ചന്ദ്രനായിക്, എസ് ഐ രാജീവന്‍, സിപിഒമാരായ ദിനൂപ്, സുനീഷ്, വിജേഷ്, നിവില്‍ എന്നിവരും മോടിവേറ്ററും അധ്യാപകനുമായ നിര്‍മല്‍കുമാര്‍ കാടകവുമാണ് ജില്ലയില്‍ പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്.

സേനയിലെ അധ്യാപക യോഗ്യതയുള്ള പൊലിസുദ്യോഗസ്ഥര്‍ തന്നെയാണ് ഹോപിലെ കുട്ടികളെ പഠിപ്പിക്കുന്നതും. എന്നാല്‍ ഈ വര്‍ഷം ഇവരെ കൂടാതെ താല്‍പര്യപൂര്‍വ്വം ചില അധ്യാപകരും ഇതിന്റെ ഭാഗമായത് വളരെ സഹായകരമായതായി അഡീഷണല്‍ പൊലിസ് സുപ്രണ്ട് ഹരീശ്ചന്ദ്രനായിക് പറഞ്ഞു.

Keywords:  Kerala, News, Kasaragod, Top-Headlines, Police, Students, SSLC, Examination, Winner, The police are there not only for law enforcement but also for imparting knowledge; 'Hope' complete success in Kasargod.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia