നാട്ടിലേക്ക് വരാൻ ട്രെയിനിൽ കയറിയയാൾ യുവാവ് കുഴഞ്ഞുവീണ് മരിച്ചു
Jun 8, 2021, 23:56 IST
ഉപ്പള: (www.kasargodvartha.com 08.06.2021) നാട്ടിലേക്ക് വരാൻ ട്രെയിനിൽ കയറിയയാൾ കുഴഞ്ഞുവീണ് മരിച്ചു. മുംബൈ ഹോടെലിൽ കുക് ആയി ജോലി ചെയ്യുന്ന ഉപ്പള ബായാറിലെ മുഹമ്മദ് ഇബ്‌റാഹിം ധർമടുക്ക (44) ആണ് മരിച്ചത്. പരേതനായ മുഹമ്മദ്- നഫീസ ദമ്പതികളുടെ മകനാണ്.
മുംബൈ സെൻട്രലിൽ നിന്ന് ട്രെയിനിൽ കയറി യാത്രചെയ്യവേ മുംബൈ കുർള റെയിൽവേ സ്റ്റേഷനിനടുത്തതുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. രാജവാടി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
മുംബൈ സെൻട്രലിൽ നിന്ന് ട്രെയിനിൽ കയറി യാത്രചെയ്യവേ മുംബൈ കുർള റെയിൽവേ സ്റ്റേഷനിനടുത്തതുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. രാജവാടി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
ഈയിടെയായി അസുഖത്തെ തുടർന്ന് നാട്ടിലെത്തി ചികിത്സ കഴിഞ്ഞ് വീണ്ടും മുംബൈയിലേക്ക് തിരിച്ചു പോയതായിരുന്നു.
ഭാര്യ: അസ്മ. മക്കൾ: ഇസ്ഫാന, ശമ്മ, ഇൻസാൻ.
സഹോദരങ്ങൾ: അബ്ദുൽ ഹമീദ്, ഉമറുൽ ഫാറൂഖ്, മുഹമ്മദ് അശ്‌റഫ്, അബൂബക്കർ സിദ്ദിഖ് ദുബൈ, ഖദീജ.
Keywords: Kerala, News, Kasaragod, Uppala, Top-Headlines, Death, Train, Mumbai, Treatment, Hospital, The man who boarded the train to return home collapsed and died.
< !- START disable copy paste -->