city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Thari Kanji | ദഹനപ്രക്രിയക്ക് സഹായിക്കുന്നു, വളരെ സ്വാദിഷ്ടം, എളുപ്പത്തില്‍ തയാറാക്കാം; നോമ്പുതുറയ്ക്ക് ഉണ്ടാക്കുന്ന തരി കഞ്ഞിയെ കുറിച്ച് അറിയാം

കൊച്ചി: (KasaragodVartha) റമദാന്‍ മാസത്തെ വരവേല്‍ക്കാനിരിക്കുകയാണ് എല്ലാ വിശ്വാസികളും. ഇത്തവണത്തെ നോമ്പുകാലത്ത് എന്തൊക്കെ വിഭവങ്ങളൊരുക്കാം എന്ന ചിന്തയിലായിരിക്കും പലരും. കഴിഞ്ഞ തവണത്തേക്കാള്‍ മെച്ചപ്പെട്ടതാകണം ഇത്തവണത്തെ നോമ്പുകാലം എന്നാകും പലരും ചിന്തിക്കുന്നത്.

എന്നാല്‍ നോമ്പ് തുറയ്ക്ക് കേരളമാകെ തയാറാക്കുന്ന ഒരു പാനീയമാണ് തരി കഞ്ഞി. ദഹനപ്രക്രിയക്ക് സഹായകരമാണെന്നതും എളുപ്പത്തില്‍ ഉണ്ടാക്കാമെന്നതും വളരെ സ്വാദിഷ്ടമാണെന്നതുമാണ് തരി കഞ്ഞി ഉണ്ടാക്കാന്‍ എല്ലാ വീട്ടമ്മമാരേയും പ്രേരിപ്പിക്കുന്നത്.

Thari Kanji | ദഹനപ്രക്രിയക്ക് സഹായിക്കുന്നു, വളരെ സ്വാദിഷ്ടം, എളുപ്പത്തില്‍ തയാറാക്കാം; നോമ്പുതുറയ്ക്ക് ഉണ്ടാക്കുന്ന തരി കഞ്ഞിയെ കുറിച്ച് അറിയാം


തരി കഞ്ഞി ഉണ്ടാക്കുന്ന വിധം

നെയ്യ് - 1 ടീസ്പൂണ്‍

റവ - 1/2 കപ്പ്

രണ്ടാം പാല്‍ - 2 കപ്പ്

പനം കല്‍ക്കണ്ടം പൊടിച്ചത് - 1/4 കപ്പ്

ഏലക്കായ - 2 എണ്ണം

ഉപ്പ് - 1/4 ടീ സ്പൂണ്‍

ഒന്നാം പാല്‍ - 1 1/2 കപ്പ്

നെയ്യ് - 1 ടേബിള്‍ സ്പൂണ്‍

ഉണക്ക മുന്തിരി - 10-12 എണ്ണം

അണ്ടിപ്പരിപ്പ് - 10- 12 എണ്ണം

ചുവന്ന ഉള്ളി - 5-6 എണ്ണം ചെറുതായി അറിഞ്ഞത്

തയാറാക്കുന്ന വിധം

ഒരു പാനില്‍ നെയ്യ് ചൂടാക്കി റവ വറുത്തെടുക്കുക. ഇളം ബ്രൗണ്‍ നിറം ആവുമ്പോള്‍ വാങ്ങി വയ്ക്കുക.

തേങ്ങാപ്പാല്‍ ചൂടാക്കാന്‍ വയ്ക്കുക. ഇതിലേക്ക് പനം കല്‍ക്കണ്ടപ്പൊടിയും ഉപ്പും ഏലക്കായും ചേര്‍ത്ത് തിളപ്പിക്കുക. തേങ്ങാപ്പാല്‍ തിളച്ചു വരുമ്പോള്‍ അതിലേക്ക് വറത്തു വെച്ച റവ ചേര്‍ക്കുക. 3-4 മിനിറ്റ് തിളച്ചു കഴിഞ്ഞാല്‍ തീ ചെറുതാക്കി ഒന്നാം പാല്‍ ചേര്‍ക്കുക. ഒന്നാം പാല്‍ ചേര്‍ത്ത ശേഷം തിളപ്പിക്കരുത്. ഗ്യാസ് ഓഫ് ചെയ്യുക.

ഒരു ടേബിള്‍ സ്പൂണ്‍ നെയ്യ് ചൂടാക്കി അതില്‍ ഉണക്ക മുന്തിരിയും, അണ്ടിപ്പരിപ്പും വറത്തെടുക്കുക. ശേഷം ഉള്ളി അറിഞ്ഞത് വറക്കുക.

ഉണക്ക മുന്തിരി, അണ്ടിപ്പരിപ്പ്, ഉള്ളി എന്നിവ തരി കഞ്ഞിയിലേക്കു ചേര്‍ത്ത് നന്നായി ഇളക്കുക. ചൂടോടെയോ, തണുപ്പിച്ചോ കഴിക്കാവുന്നതാണ്.

തേങ്ങ പാലിന് പകരം പശുവിന്‍ പാലും ഉപയോഗിക്കാം. പനം കല്‍ക്കണ്ടം ചേര്‍ക്കുന്നത് കൊണ്ട് യാതൊരു രുചി വ്യത്യാസവും ഈ കഞ്ഞിക്ക് ഉണ്ടാവില്ല. ആരോഗ്യത്തിനും നല്ലതാണ്.

Keywords: Thari Kanji Recipe: A Taste of Kerala, Kochi, News, Thari Kanji, Recipe, Tasty Food, Health, Food, Health Tips, Kerala.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia