Working Day | അവധി ദിനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കണം; പെസഹാ വ്യാഴം, ദുഃഖവെള്ളി ദിനങ്ങളില്‍ വിലേജ് ഓഫീസ് തുറക്കണമെന്ന ഉത്തരവുമായി തലശ്ശേരി തഹസില്‍ദാര്‍
Mar 27, 2024, 13:26 IST
മാഹി: (KasargodVartha) ക്രിസ്തുവിന്റെ ജെറസലേം യാത്രയുടെ ഓര്മ പുതുക്കികൊണ്ട് ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഓശാന ഞായര്‍ ആചരിച്ചിരിക്കുകയാണ്. ഇനിയുള്ള ദിവസങ്ങളില്‍ ക്രിസ്തുവിന്റെ കുരിശു മരണത്തിന്റെ പീഡാ സഹനങ്ങളുടെ ഓര്‍മയില്‍ പെസഹാ വ്യാഴവും ദുഃഖവെള്ളിയും ആചരിക്കും. ഇത് കഴിഞ്ഞാല്‍ പള്ളികളില്‍ പ്രത്യേക നോമ്പ് പ്രാര്‍ഥനകളും ശുശ്രൂഷകളുമായി ഈസ്റ്ററിനെ വരവേല്‍ക്കും.
ഇതിനിടെ പെസഹാ വ്യാഴം ദുഃഖവെള്ളി ദിനങ്ങളില്‍ ജീവനക്കാര്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്ന വിചിത്ര ഉത്തരവുമായി എത്തിയിരിക്കുകയാണ് തലശ്ശേരി തഹസില്‍ദാര്‍. വിലേജ് ഓഫീസ് തുറക്കണമെന്നാണ് നിര്‍ദേശം. നികുതി പിരിക്കാനാണ് അവധി ദിനങ്ങള്‍ പ്രവര്‍ത്തി ദിനമാക്കിയത്.
കെട്ടിട, ആഢംബര നികുതി പിരിവ് നൂറ് ശതമാനം കൈവരിക്കാന്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്കി. പരമാവധി കുടിശ്ശികക്കാരെ നേരില്‍ കണ്ട് നികുതി പിരിക്കാനും തഹസില്‍ദാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Keywords: News, Kerala, Kerala-News, Top-Headlines, Thalassery, Village Office, Open, Working Day, Holiday, Thursday, Friday, Tehsildar, Order, Good Friday, Easter, Thalassery: Tehsildar Orders to Open Village Office on Maundy Thursday and Good Friday.