Working Hours | താപനില ക്രമാതീതമായി ഉയരുന്നതുമായ സാഹചര്യത്തില്‍ തൊഴിലാളികളുടെ തൊഴില്‍ സമയം ക്രമീകരിച്ചു
Feb 19, 2024, 18:27 IST
കാസര്‍കോട്: (KasargodVartha) സംസ്ഥാനത്ത് വേനല്‍ക്കാലം ആരംഭിക്കുകയും പകല്‍ താപനില ക്രമാതീതമായി ഉയരുന്നതുമായ സാഹചര്യത്തില്‍ ജില്ലയില്‍ വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികളുടെ തൊഴില്‍ സമയം ക്രമീകരിച്ച് ലേബര്‍ കമ്മീഷണര്‍ ഉത്തരവ് പുറപ്പെടുവിച്ചു.
പകല്‍ ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഉച്ചയ്ക്ക് 12.00 മുതല്‍ മൂന്ന് വരെ വിശ്രമവേളയായിരിക്കും. ഇവരുടെ ജോലി സമയം രാവിലെ 7.00 മണി മുതല്‍ വൈകുന്നേരം 7.00 മണി വരെയുള്ള സമയത്തിനുള്ളില്‍ എട്ടു മണിക്കൂറായി നിജപ്പെടുത്തി.

ഷിഫ്റ്റ് വ്യവസ്ഥയില്‍ ജോലിചെയ്യുന്ന തൊഴിലാളികള്‍ക്ക് രാവിലത്തെ ഷിഫ്റ്റ് ഉച്ചയ്ക്ക 12ന് അവസാനിക്കുന്ന പ്രകാരവും ഉച്ചയ്ക്ക് ശേഷമുള്ള ഷിഫ്റ്റ് വൈകീട്ട് മൂന്നിന് ആരംഭിക്കുന്ന പ്രകാരവും പുനഃക്രമീകരിച്ചു. ഫെബ്രുവരി 17 മുതല്‍ ഏപ്രില്‍ 30 വരെയുള്ള കാലയളവിലേക്ക് മേല്‍ സമയക്രമീകരണം ബാധകമായിരിക്കുമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്സ്മെന്റ്) അറിയിച്ചു.
Keywords: News, Kerala, Kerala-News, Top-Headlines, Kasaragod-News, Temperature, Rises, Rapidly, Labours, Working Hours, Labour Commission, Adjusted, Kasargod News, Temperature rises rapidly; Labours working hours adjusted.