city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Ice Cream Making | പടന്നക്കാട് കാര്‍ഷിക കോളേജില്‍ ഐസ്‌ക്രീം നിര്‍മാണത്തില്‍ സാങ്കേതിക ശില്പശാല നടത്തി

കാസര്‍കോട്: (KasargodVartha) ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പടന്നക്കാട് കാര്‍ഷിക കോളേജിന്റെ സഹകരണത്തോടെ ഐസ്‌ക്രീം നിര്‍മ്മാണത്തില്‍ സാങ്കേതിക ശില്പശാല നടത്തി. ഐസ്‌ക്രീം നിര്‍മ്മാണത്തിലെ നൂതന സാങ്കേതിക വിദ്യകള്‍ ഉള്‍പ്പെടുത്തിയാണ് സാങ്കേതിക ശില്പശാല നടത്തിയത്.

പടന്നക്കാട് കാര്‍ഷിക കോളേജില്‍ നടന്ന ശില്‍പശാല ഹൊസ്ദുര്‍ഗ് സബ് കളക്ടര്‍ സൂഫിയാന്‍ അഹമ്മദ് ഉദ്ഘടനം ചെയ്തു. കാര്‍ഷിക കോളേജ് ഡീന്‍ ഡോ.ടി.സജിത റാണി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ.സജിത്കുമാര്‍ പദ്ധതി വിശദീകരിച്ചു. കോക്കനട്ട് മിഷന്‍ ഹെഡ് എ.ഡി.ആര്‍ ആര്‍.സുജാത സംസാരിച്ചു.

Ice Cream Making | പടന്നക്കാട് കാര്‍ഷിക കോളേജില്‍ ഐസ്‌ക്രീം നിര്‍മാണത്തില്‍ സാങ്കേതിക ശില്പശാല നടത്തി

അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.കൃഷ്ണശ്രീ സ്വാഗതവും ഉപജില്ലാ വ്യവസായ ഓഫീസര്‍ മുഹമ്മദ് ഫവാസ് നന്ദിയും പറഞ്ഞു. ലോക ബാങ്ക് ധനസഹായം നല്‍കി ഐ.സി.എ.ആര്‍ എന്‍.എ.എച്ച്.ഇ.പി കാസ്റ്റ് പ്രോഗ്രാമില്‍ കാര്‍ഷിക കോളേജില്‍ സ്ഥാപിച്ച പ്ലാന്റ് പരിശീലത്തിനായി ഉപയോഗപ്പെടുത്തി. ജില്ലയിലെ തിരഞ്ഞെടുത്ത മുപ്പത് ആളുകള്‍ പരിശീലനത്തില്‍ പങ്കെടുത്തു.

Keywords: News, Kerala, Kerala-News, Top-Headlines, Kasaragod-News, Technical Workshop, Conducted, Ice Cream, Make, Kerala Agricultural University, Padanakkad, Kanhangad, Technical workshop Conducted on ice cream making.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia