Accident | പാചക വാതക ടാങ്കര്‍ തട്ടുകടയിലേക്ക് ഇടിച്ചുകയറി; വന്‍ ദുരന്തം തലനാരിഴയ്ക്ക് ഒഴിവായി
താനൂര്‍: (KasargodVartha) ടയര്‍ പഞ്ചറായതിനെ തുടര്‍ന്ന് പാചക വാതക ടാങ്കര്‍ തട്ടുകടയിലേക്ക് ഇടിച്ചുകയറി. വലിയപാടത്ത് ചൊവ്വാഴ്ച (14.11.2023) രാത്രി 1.45 മണിയോടെയാണ് സംഭവം. തട്ടുകടയില്‍ ആളുകള്‍ കുറവായിരുന്നതിനാലും ഉള്ളവര്‍ ഓടിമാറിയതിനാലും ദുരന്തം ഒഴിവായി. താനൂരില്‍നിന്നും തിരൂര്‍നിന്നും അഗ്‌നിരക്ഷസേന എത്തി. തുടര്‍ന്ന് ടാങ്കര്‍ പരിശോധിച്ച് വാതക ചോര്‍ചയില്ലെന്ന് ഉറപ്പുവരുത്തി.
ഐഒസിയില്‍നിന്ന് സേഫ്റ്റി മാനേജറും സ്ഥലത്തെത്തി. രാവിലെയോടെ ക്രെയിന്‍ ഉപയോഗിച്ച് ടാങ്കര്‍ സുരക്ഷിതമായി അപകടസ്ഥലത്തുനിന്ന് മാറ്റി. താനൂര്‍ ഫയര്‍ സ്റ്റേഷനിലെ അസി. സ്റ്റേഷന്‍ ഓഫീസര്‍ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ഓഫിസര്‍ സതീഷ് കുമാര്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫിസര്‍ ദിനേഷ്, വിമല്‍ കുമാര്‍, ഫസ്ലു റഹ് മാന്‍, ഹോം ഗാര്‍ഡ് രഞ്ജിഷ് കുമാര്‍ എന്നിവര്‍ ദൗത്യത്തില്‍ പങ്കെടുത്തു.
Keywords: News, Kerala, Kerala News, Top-Headlines, Accident, Tanur, Cooking Gas Tanker, Accident, Tanur: Cooking gas tanker crashed into shop.