Obituary | താലൂക് ഓഫീസ് ജീവനക്കാരൻ ഓഫീസിൽ നിന്ന് ഇറങ്ങുമ്പോൾ കുഴഞ്ഞു വീണ് മരിച്ചു
Feb 8, 2024, 21:02 IST
മഞ്ചേശ്വരം: (KasaragodVartha) താലൂക് ഓഫീസ് ജീവനക്കാരൻ ഓഫീസിൽ നിന്ന് ഇറങ്ങുമ്പോൾ കുഴഞ്ഞുവീണ് മരിച്ചു. മഞ്ചേശ്വരം താലൂക് ഓഫീസിലെ ക്ലർകും ബന്തിയോട് പെർമുദെ സ്വദേശിയുമായ ശങ്കര ഗൗഡ (55) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം.
രണ്ടാം നിലയിൽ സ്ഥിതി ചെയ്യുന്ന ഓഫീസിൽ നിന്ന് ഇറങ്ങി താഴെയെത്തിയപ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അഞ്ച് വർഷത്തോളമായി മഞ്ചേശ്വരം താലൂക് ഓഫീസിൽ ജോലി ചെയ്തുവരികയായിരുന്നു.
നേരത്തെ കാസർകോട് കലക്ട്രേറ്റിൽ ദീർഘകാലം സേവനമനുഷ്ടിച്ചിട്ടുണ്ട്. ഈ വർഷം മെയ് മാസത്തിൽ സർവീസിൽ നിന്ന് വിരമിക്കാനിരിക്കെയാണ് ശങ്കര ഗൗഡയുടെ വിടവാങ്ങൽ. ഭാര്യ: കെ ജാനകി. മക്കൾ: കെ ധനുഷ്, ധന്യശ്രീ.
Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Taluk office employee collapsed and died.