Award | ഗോപിനാഥ് മുതുകാട് ഭിന്നശേഷിക്കാരുടെ ഉന്നമനത്തിന് ജീവിതം സമർപിച്ച വ്യക്തിത്വമെന്ന് പി കെ കുഞ്ഞാലിക്കുട്ടി; പ്രവാസി ലീഗിന്റെ ടി ഇ അബ്ദുല്ല സ്മാരക പുരസ്കാരം സമ്മാനിച്ചു
Dec 31, 2023, 21:21 IST
കാസര്‍കോട്: (KasargodVartha) മാന്ത്രിക വിദ്യ ഉപേക്ഷിച്ച് നിരാലംബരുടെയും ഭിന്നശേഷിക്കാരുടെയും ഉന്നമനത്തിന് ജീവിതം സമർപ്പിച്ച വ്യക്തിത്വമാണ് പ്രൊഫ. ഗോപിനാഥ് മുതുകാട് എന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഭിന്നശേഷി കുട്ടികളുടെ രക്ഷിതാക്കൾ അനുഭവിക്കുന്ന പ്രയാസങ്ങൾ മനസിലാക്കിയാണ് മാന്ത്രിക വിദ്യ ഉപേക്ഷിച്ച് മുതുകാട് ഇവർക്ക് കൈതാങ്ങായി വന്നത്. മുതുകാട് ചെയ്യുന്ന ഈ പ്രവർത്തനങ്ങൾക്ക് കാസർകോട്ടെ നല്ലവരായ മനുഷ്യർ അകമഴിഞ്ഞ് സഹായിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
മുസ്ലിം ലീഗ് നേതാവും കാസര്‍കോട് നഗരസഭ ചെയര്‍മാനും ജില്ലയുടെ സാംസ്‌കാരിക മുഖവുമായിരുന്ന ടി ഇ അബ്ദുല്ലയുടെ ഓര്‍മ്മക്കായി കേരള പ്രവാസി ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റി പ്രഖ്യാപിച്ച പ്രഥമ ടി ഇ അബ്ദുല്ല സ്മാരക അവാര്‍ഡ് പ്രൊഫ. ഗോപിനാഥ് മുതുകാടിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു പികെ കുഞ്ഞാലിക്കുട്ടി. ചെര്‍ക്കള ഐമാക്‌സ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പ്രവാസി ലീഗ് ജില്ലാ പ്രസിഡൻ്റ് എപി ഉമ്മർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എഎം ഖാദർ ഹാജി സ്വാഗതം പറഞ്ഞു. ജൂറി അംഗം ബഷീര്‍ വെള്ളിക്കോത്ത് അവാര്‍ഡ് ജേതാവിനെ പരിചയപ്പെടുത്തി. പ്രവാസികള്‍ക്കുള്ള 'കരുതലിന്റെ കാവല്‍' സുരക്ഷാ സ്‌കീമിന്റെ ലോഞ്ചിംഗ് ദുബൈ കെഎംസിസി ചെയർമാൻ യഹ് യ തളങ്കര നിർവഹിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി മുഖ്യാതിഥിയായി. മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സിടി അഹമ്മദലി, മുസ് ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ് മാന്‍, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗ ങ്ങളായ എന്‍എ നെല്ലിക്കുന്ന് എംഎല്‍എ, വികെപി ഹമീദലി, എംഎല്‍എമാരായ സിഎച്ച് കുഞ്ഞമ്പു, എകെഎം അഷ്റഫ്, ചെര്‍ക്കള മാര്‍തോമ ബധിര വിദ്യാലയം അഡ്മിനിസ്‌ട്രേറ്റര്‍ റവ. ഫാദര്‍ മാത്യൂ ബേബി, കേരള പ്രവാസി ലീഗ് സംസ്ഥാന പ്രസിഡന്റ് ഹനീഫ മൂന്നിയൂര്‍,
മുസ് ലിം ലീഗ് ജില്ലാ ഭാരവാഹികളായ പിഎം മുനീർ ഹാജി, കെ.ടി. സഹദുള്ള, എം.ബി. യൂസുഫ്,കെഇഎ ബക്കർ, എ.എം.കടവത്ത്, എജിസി ബഷീർ, എബി ഷാഫി, അബ്ദുല്ലക്കുഞ്ഞി ചെർക്കള, ഹാരിസ് ചൂരി, കാപ്പിൽ മുഹമ്മദ് പാഷ, ഇമ്പിച്ചി മമ്മു ഹാജി, കെ.സി. അഹമ്മദ്, ജൂറി അംഗം ടിഎ ഷാഫി, ജലീൽ രാമന്തളി, അസീസ് മരിക്കെ, മാഹിൻ കേളോട്ട്, എ.കെ. ആരിഫ്, ടി.എം ഇഖ്ബാൽ, കെ.ബി മുഹമ്മദ് കുഞ്ഞി, ദാവൂദ് ചെമ്പിരിക്ക, ബി.യു. അബ്ദുല്ല, സലാം ഹാജി, ബഷീർ കല്ലിങ്കാൽ, കെ. കെ. ശാഫി ഹാജി, സെഡ് എ. മൊഗ്രാൽ, ജാഫർ എരിയാൽ,യൂസഫ് ഹാജി പടന്ന, ഫൈസൽ ചേരക്കാടത്ത്, അഹമ്മദലി മൂഡം ബയൽ, മുനീർ പി. ചെർക്കള, അബ്ദുൽ റഹ്മാൻ ബന്തിയോട്, അഷറഫ് എടനീർ, അനീസ് മാങ്ങാട്, അസീസ് കളത്തൂർ ,സഹീർ ആസിഫ്, കെ.പി. മുഹമ്മദ് അഷറഫ്, മുത്തലിബ് പാറക്കെട്ട്, ഷാഹിന സലീം, രമേശൻ മുതലപ്പാറ, ജലീൽ എരുതും കടവ്, ഇഖ്ബാൽ ചേരൂർ, ഖാദർ ബദ്രിയ, എ ബി. കലാം സംസാരിച്ചു. പ്രവാസി ലീഗ് ജില്ലാ ട്രഷറർ ടിപി കുഞ്ഞബ്ദുല്ല ഹാജി നന്ദി പറഞ്ഞു.
Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Pravasi League, TE Abdulla, Award, Gopinath Muthukad, T E Abdulla Award presented to Gopinath Mutukad