city-gold-ad-for-blogger
Aster MIMS 10/10/2023

Benefits of Cloves | ഗ്രാമ്പു മാത്രമല്ല, ഇല, മൊട്ട്, വേര് എന്നിവയെല്ലാം ഔഷധഫലങ്ങള്‍ ഉള്ളവ തന്നെ; നല്‍കുന്നത് ഈ ആരോഗ്യ ഗുണങ്ങള്‍

കൊച്ചി: (KasargodVartha) ഭക്ഷണങ്ങളില്‍ സാധാരണയായി ഉപയോഗിച്ച് വരുന്ന സുഗന്ധവ്യഞ്ജനമാണ് ഗ്രാമ്പു. ഗ്രാമ്പൂവില്‍ ധാരാളം നാരുകള്‍, മാംഗനീസ്, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. മികച്ചൊരു ഔഷധമാണ് ഗ്രാമ്പു. എന്നാല്‍ ഗ്രാമ്പുവിന്റെ ഇല, മൊട്ട്, വേര് എന്നിവയെല്ലാം വളരെ അധികം ഔഷധഗുണമുള്ളവയാണ്. പ്രോട്ടീന്‍, സ്റ്റാര്‍ച്ച്, കാല്‍സ്യം, അയഡിന്‍ തുടങ്ങിയവ വ്യത്യസ്ത അളവില്‍ ഗ്രാമ്പുവില്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഗ്രാമ്പു ഭക്ഷണ സാധനങ്ങളില്‍ ഇടുന്നതിന് മടി വേണ്ട.

Benefits of Cloves | ഗ്രാമ്പു മാത്രമല്ല, ഇല, മൊട്ട്, വേര് എന്നിവയെല്ലാം ഔഷധഫലങ്ങള്‍ ഉള്ളവ തന്നെ; നല്‍കുന്നത് ഈ ആരോഗ്യ ഗുണങ്ങള്‍

ഗ്രാമ്പുവിന്റെ ആരോഗ്യഗുണങ്ങളെ കുറിച്ചറിയാം;

* വയറ് വേദനയ്ക്ക് നല്ലൊരു പരിഹാരം

ആര്‍ത്തവസമയത്ത് ഉണ്ടാകുന്ന കഠിനമായ വയറ് വേദന അകറ്റാന്‍ ഗ്രാമ്പു മികച്ചൊരു പ്രതിവിധിയാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

*ദഹനത്തിന് സഹായിക്കുന്നു


ഗ്രാമ്പു ഭക്ഷണത്തില്‍ ചേര്‍ക്കുന്നത് രുചി കൂട്ടുക മാത്രമല്ല ഒപ്പം ദഹനത്തിനും സഹായിക്കുന്നു.

*അള്‍സര്‍ ഭേദമാക്കുന്നു

ഗ്രാമ്പൂവില്‍ യൂജെനോള്‍ (eugenol) എന്ന സംയുക്തം ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ആന്റി ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ ഉള്ളതാണ്. അതുകൊണ്ടുതന്നെ ഈ സംയുക്തങ്ങള്‍ അള്‍സര്‍ ഭേദമാക്കുന്നു.

*കാന്‍സറിനെ ചെറുക്കുന്നു


രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും കാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ വരാതെ തടയാനും ഗ്രാമ്പു ശീലമാക്കുന്നത് നല്ലതാണ്.

*പല്ലുവേദനയ്ക്കും മോണ രോഗങ്ങള്‍ക്കും പരിഹാരമാകുന്നു

ഗ്രാമ്പുവില്‍ ഇരുമ്പ് ധാരാളം അടങ്ങിയിട്ടുണ്ട്. ഗ്രാമ്പു ചതച്ച് പല്ലിന്റെ പോടില്‍ വച്ചാല്‍ വേദന ശമിക്കും. പല്ലുവേദന അകറ്റാനും മോണ രോഗങ്ങള്‍ക്ക് ശമനം ലഭിക്കുന്നതിലും ഗ്രാമ്പു ഫലപ്രദമാണ്.

* ഗ്യാസ് ട്രബിള്‍ ശമിപ്പിക്കുന്നു

ഗ്രാമ്പു ഇട്ട് തിളപ്പിച്ചാറിയ വെള്ളം കുടിച്ചാല്‍ ഗ്യാസ് ട്രബിള്‍ വളരെ പെട്ടെന്നു തന്നെ ശമിക്കും.

*പ്രമേഹ രോഗത്തിന് നല്ലൊരു ഔഷധം

പ്രമേഹമുള്‍പെടെയുള്ള നിരവധി രോഗങ്ങള്‍ക്കുള്ള പാരമ്പര്യ ഔഷധമായി ഗ്രാമ്പു ഉപയോഗിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു.

*ചുമ, പനി, കഫക്കെട്ട് എന്നിവയ്ക്ക് ശമനം ലഭിക്കും

ഉണങ്ങിയ ഗ്രാമ്പു പൊടിച്ച് ചെറുതേനില്‍ ചേര്‍ത്തു കഴിച്ചാല്‍ ചുമ, പനി, കഫക്കെട്ട് എന്നിവയ്ക്ക് ശമനം ലഭിക്കും. വൈറസുകള്‍, ബാക്റ്റീരിയകള്‍ വിവിധ ഇനം ഫംഗസുകള്‍ മുതലായവയ്ക്കെതിരെ ഗ്രാമ്പു പ്രവര്‍ത്തിക്കുന്നുണ്ട്.

Keywords: Surprising Health Benefits of Cloves, Kochi, News, Surprising Health Benefits, Cloves, Health Tips, Health, Cancer, Sugar, Kerala News.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL