city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Suresh Gopi Guarantee | മനുഷ്യജീവിതത്തിലേക്ക് നല്‍കിയ നന്മയാണ് മോദിയുടെ ഗാരന്റിയെന്ന് സുരേഷ് ഗോപി, ഭാരതീയർ അനുഭവിക്കുന്ന നേട്ടങ്ങൾ മോദിയുടെ ഭരണത്തിലൂടെ ഉണ്ടായതാണെന്നും താരം

പരവനടുക്കം: (KasargodVartha) മനുഷ്യജീവിതത്തിലേക്ക് നല്‍കിയ നന്മയാണ് മോദിയുടെ ഗാരന്റിയെന്ന് നടനും മുന്‍ എംപിയുമായ സുരേഷ് ഗോപി പറഞ്ഞു. ബിജെപി ചെമനാട് പഞ്ചായത് കമിറ്റിക്ക് വേണ്ടി പരവനടുക്കത്ത് നിര്‍മിച്ച ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മതത്തിനും ജാതിക്കും രാഷ്ട്രീയത്തിനും അധീതമായി ഭാരതീയ ജനത അനുഭവിച്ചു കൊണ്ടിരിക്കുന്ന സുഖങ്ങളുടെ ഒരു പട്ടിക എടുത്താല്‍ ഭാരത്തിന്റെ നന്മകള്‍, നേട്ടങ്ങള്‍ എല്ലാം പ്രധാമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തിലൂടെ ഉണ്ടായതാണെന്നും താരം കൂട്ടിച്ചേർത്തു.
  
Suresh Gopi Guarantee | മനുഷ്യജീവിതത്തിലേക്ക് നല്‍കിയ നന്മയാണ് മോദിയുടെ ഗാരന്റിയെന്ന് സുരേഷ് ഗോപി, ഭാരതീയർ അനുഭവിക്കുന്ന നേട്ടങ്ങൾ മോദിയുടെ ഭരണത്തിലൂടെ ഉണ്ടായതാണെന്നും താരം

അദ്ദേഹം ലോകത്തോട് വിളിച്ച് പറഞ്ഞ ചില സത്യങ്ങള്‍ ഉണ്ട്. ആ സത്യങ്ങള്‍ മുഴുവന്‍ ഇന്ന് നമ്മുടെ ജീവിതത്തിലേക്കാണ് വന്ന് ചേര്‍ന്നത്. മോദിയായതുകൊണ്ട് ഈ ജീവിതം വേണ്ട, നന്‍മ എനിക്ക് വേണ്ട, ആറ് വരിപ്പാത മോദി ഉണ്ടാക്കിയത് കൊണ്ട് സഞ്ചരിക്കില്ല എന്ന് പറഞ്ഞ് ഒരു ഭാതതീയനും മാറി നില്‍ക്കാനാവില്ല. അതാണ് നരേന്ദ്രമോദിയുടെ ഏറ്റവും വലിയ ഗാരണ്ടി. കൊല്ലം ബൈപാസിന്റെ ആവശ്യകതയ്ക്ക് 33 വര്‍ഷത്തെ പഴക്കമുണ്ട്. അതിന്റെ പ്ലാറ്റിനം ജൂബിലിയിലേക്കെത്തുമ്പോഴാണ് നരേന്ദ്രമോദി അത് സാധ്യമാക്കിയത്.

രാഷ്ട്രീയ തിമിര ബാധിച്ചവരുടെ ഇടയിലേക്കാണ് വികസന സങ്കല്‍പയാത്രയെന്ന പാഠപുസ്തകം കൊണ്ട് വന്നിട്ടുള്ളത്. ഇതിന്റെ ഉറപ്പിലാണ് 400 സീറ്റ് നേടുമെന്ന് ബിജെപി വിശ്വാസം ഉറപ്പിക്കുന്നത്. ചെമ്മനാട് പഞ്ചായത് കമിറ്റിക്ക് വേണ്ടി നിര്‍മിച്ച ഹോള്‍ സാധാരണക്കാരന്റെ ആവശ്യങ്ങള്‍ക്ക് നല്‍കുമ്പോഴാണ് യാഥാര്‍ത്ഥ നന്മയുള്ള മാനവ ദര്‍ശനം സാധ്യമാവുകയുള്ളുവെന്നും സുരേഷ് ഗോപി പറഞ്ഞു.
  
Suresh Gopi Guarantee | മനുഷ്യജീവിതത്തിലേക്ക് നല്‍കിയ നന്മയാണ് മോദിയുടെ ഗാരന്റിയെന്ന് സുരേഷ് ഗോപി, ഭാരതീയർ അനുഭവിക്കുന്ന നേട്ടങ്ങൾ മോദിയുടെ ഭരണത്തിലൂടെ ഉണ്ടായതാണെന്നും താരം

ചടങ്ങിൽ കെട്ടിട നിര്‍മാണ കമിറ്റി ചെയര്‍മാര്‍ കെ ടി പുരുഷോത്തമന്‍ അധ്യക്ഷനായി. ബിജെപി സംസ്ഥാന സെക്രടറി അഡ്വ. കെ ശ്രീകാന്ത്, ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാര്‍, എ വേലായുധന്‍, വിജയ്കുമാര്‍ റൈ, പ്രമീള സി നായക്, എം ബല്‍രാജ്, പി രമേശന്‍, എം ജനനി, അഡ്വ.മനോജ് നീലേശ്വരം, എന്‍ മധു, സദാശിവന്‍ മണിയങ്കാനം, മണികണ്ഠന്‍ ചാത്തങ്കൈ തുടങ്ങിയവര്‍ സംബന്ധിച്ചു.

Suresh Gopi Guarantee | മനുഷ്യജീവിതത്തിലേക്ക് നല്‍കിയ നന്മയാണ് മോദിയുടെ ഗാരന്റിയെന്ന് സുരേഷ് ഗോപി, ഭാരതീയർ അനുഭവിക്കുന്ന നേട്ടങ്ങൾ മോദിയുടെ ഭരണത്തിലൂടെ ഉണ്ടായതാണെന്നും താരം

Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Suresh Gopi said that goodness given to human life is Modi's guarantee.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia