city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Supplyco | സാധാരണക്കാരുടെ വയറ്റത്തടിച്ച് സപ്ലൈകോ; അരിയും പഞ്ചസാരയും ഉള്‍പെടെ 13 അവശ്യ സാധനങ്ങള്‍ക്ക് വില കൂടും

തിരുവനന്തപുരം: (KasargodVartha) സാധാരണക്കാരുടെ വയറ്റത്തടിച്ച് സപ്ലൈകോ. അരിയും പഞ്ചസാരയും ഉള്‍പെടെ അവശ്യ സാധനങ്ങളുടെ വില വര്‍ധിപ്പിച്ചത് സാധാരണക്കാര്‍ക്ക് വലിയ തിരിച്ചടിയായി. 13 ഇന സബ്‌സിഡി സാധനങ്ങള്‍ക്ക് ലഭിച്ചിരുന്ന 55 ശതമാനം സബ്സിഡിയാണ് 35 ശതമാനമാക്കി കുറയ്ക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചിരിക്കുന്നത്.

സബ്‌സിഡി ഉല്‍പന്നങ്ങള്‍ക്ക് വിപണിവിലയിലും 35% മാത്രമാകും ഇനി കുറവ്. ഇതുവരെ 70% വരെ വിലക്കുറവുണ്ടായിരുന്നു. ഇനിമുതല്‍ വിപണിവില കൂടുന്നതും കുറയുന്നതും അനുസരിച്ച് സബ്‌സിഡി ഉല്‍പന്നങ്ങളുടെ വിലയില്‍ മാറ്റം വരുത്താനും തീരുമാനിച്ചു.

Supplyco | സാധാരണക്കാരുടെ വയറ്റത്തടിച്ച് സപ്ലൈകോ; അരിയും പഞ്ചസാരയും ഉള്‍പെടെ 13 അവശ്യ സാധനങ്ങള്‍ക്ക് വില കൂടും

സബ്‌സിഡി സാധനങ്ങളുടെ വില കൂട്ടേണ്ടെന്ന ഒന്നാം പിണറായി സര്‍കാരിന്റെ തീരുമാനമാണ് ഇതോടെ മാറുന്നത്. എല്‍ ഡി എഫ് പ്രകടപത്രികയിലെ പ്രധാന വാഗ്ദാനമായിരുന്നു അടുത്ത അഞ്ച് വര്‍ഷത്തേക്ക് വില കൂട്ടില്ലെന്നത്. സര്‍കാര്‍ നേട്ട പട്ടികയില്‍ സപ്ലൈകോ വില വര്‍ധിപ്പിക്കാത്തതും ഇടംപിടിച്ചിരുന്നു. 2016 മുതല്‍ സപ്ലൈകോയില്‍ 13 സബ്‌സിഡി സാധനങ്ങള്‍ക്ക് ഒരേ വിലയായിരുന്നു. ഒരു രൂപ പോലും വില കൂട്ടാത്തത് സര്‍കാര്‍ വലിയ നേട്ടമായി ഉയര്‍ത്തികാണിച്ചിരുന്നു

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ തിരിച്ചടി ഭയന്നാണ് സര്‍കാര്‍ വിലകൂട്ടാന്‍ ഇതുവരെ മടിച്ചുനിന്നത്. വില കൂട്ടുന്നതിന് ഭക്ഷ്യവകുപ്പ് നല്‍കിയ ശിപാര്‍ശ മന്ത്രിസഭായോഗത്തിന്റെ അജന്‍ഡയില്‍ ഉള്‍പെടുത്താതെ മാറ്റിവയ്ക്കുകയായിരുന്നു. എന്നാല്‍, വില കൂട്ടിയില്ലെങ്കില്‍ സപ്ലൈകോയുടെ സാമ്പത്തികസ്ഥിതി പരിതാപകരമാകുമെന്നതും കൂടുതല്‍ തുക അനുവദിക്കാന്‍ സര്‍കാരിന് നിര്‍വാഹമില്ലെന്നതും കണക്കിലെടുത്താണ് മന്ത്രിസഭായോഗത്തിന്റെ തീരുമാനം.

Keywords: News, Kerala, Kerala-News, Top-Headlines, Malayalam-News, Supplyco, Prices, Hiked, 13 Items, Rice, Sugar, Increase, Essential Items , Food, Cabinet Meeting, Supplyco prices hiked; Prices of 13 items including rice and sugar will increase.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia