Cancer | പുകവലിക്കുകയോ വലിക്കുന്നവരുടെ അടുത്ത് പോവുകയോ ചെയ്യാറുണ്ടോ? നിങ്ങളുടെ നായകളിൽ കാൻസറിന് കാരണമാകും! ഞെട്ടിക്കുന്ന പഠനം പുറത്ത്
Jan 7, 2024, 16:03 IST
വാഷിംഗ്ടൺ: (KVARTHA) മനുഷ്യന്റെ ആരോഗ്യത്തിന് പുകവലിയുടെ ദോഷങ്ങൾ എല്ലാവർക്കും അറിയാവുന്നതാണ്. ഇപ്പോൾ പുതിയ പഠനം ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ്. സിഗരറ്റോ മറ്റോ വലിച്ച ശേഷം പുകയുമായി സമ്പർക്കം പുലർത്തുന്നത്, അത് നിങ്ങളുടെ വസ്ത്രത്തിൽ പറ്റിപ്പിടിച്ചിട്ടുണ്ടെങ്കിൽ പോലും, നിങ്ങളുടെ നായയുടെ ആരോഗ്യത്തെയും നശിപ്പിക്കുമെന്ന് പഠനം പറയുന്നു.
അമേരിക്കയിലെ പർഡ്യൂ യൂണിവേഴ്‌സിറ്റിയിലെ വെറ്ററിനറി ഡോക്ടർ ഡെബോറ നാപ്പിന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിൽ, മൂന്ന് വർഷത്തിനിടെ 120 സ്കോട്ടിഷ് ടെറിയർ എന്ന വളർത്തുനായയുടെ ആരോഗ്യവും ജീവിതശൈലി ഘടകങ്ങളും പരിശോധിച്ച് സിഗരറ്റ് പുക ശ്വസിക്കുന്നവയ്ക്ക് മൂത്രാശയ കാൻസർ വരാനുള്ള സാധ്യത ആറിരട്ടി കൂടുതലാണെന്ന് കണ്ടെത്തി.
പുകയുമായുള്ള സമ്പർക്കം നിർണയിക്കാൻ, ഗവേഷണ സംഘം ചോദ്യാവലിയെയും നായ്ക്കളുടെ മൂത്രത്തിന്റെ പരിശോധന ഫലങ്ങളെയും ആശ്രയിച്ചു. ഇതിൽ നായ്ക്കളിൽ നിന്ന് കോട്ടിനിൻ എന്നറിയപ്പെടുന്ന നിക്കോട്ടിൻ വിഷരാസവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തി. ഉടമകൾ പുകവലിച്ചില്ലെങ്കിലും ചില നായ്ക്കളുടെ മൂത്രത്തിൽ കോട്ടിനിൻ ഉണ്ടായിരുന്നു. ഇത് നായ്ക്കൾ അവരുടെ വസ്ത്രങ്ങൾ മണക്കുകയോ നക്കുകയോ ചെയ്തിട്ടാണ് എന്ന് ഗവേഷകർ ചൂണ്ടിക്കാണിച്ചു.
'സംഗീതക്കച്ചേരിക്കോ പാർട്ടിക്കോ പോകുകയാണെങ്കിൽ അവിടെ ആരെങ്കിലും പുകവലിക്കുന്നുണ്ടാവും. അവ വസ്ത്രങ്ങളിൽ പറ്റിപ്പിടിക്കാം. പിന്നീട് വീട്ടിൽ വന്ന ശേഷം നായ മടിയിൽ കയറി ഇരുന്നാൽ വസ്ത്രത്തിലൂടെ പുക നായകളിലേക്ക് എത്താം', ഗവേഷകർ വിശദീകരിച്ചു. മനുഷ്യരിൽ കാർസിനോജൻ എക്സ്പോഷർ കാൻസറായി പ്രത്യക്ഷപ്പെടാൻ പതിറ്റാണ്ടുകൾ എടുത്തേക്കാം, നായ്ക്കളിൽ, ഒരു വർഷത്തിനുള്ളിൽ അതിന്റെ ഫലം പ്രകടമാകും.
എല്ലാവരുടെയും ആരോഗ്യത്തിന് വേണ്ടി പുകവലി പൂർണമായും നിർത്തുകയും നായ്ക്കളിൽ നിന്ന് പുക തടയാനുള്ള ഏത് നടപടിയും സഹായിക്കുമെന്നും ഗവേഷകർ പറഞ്ഞു. വെറ്ററിനറി ജേർണലിൽ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുകവലി ശരീരത്തിന് സമ്മാനിക്കുന്ന വലിയ ദുരന്തമാണ് നിക്കോട്ടിന്‍ എന്ന വിഷരാസവസ്തു. ഇവ ശരീരത്തിലെ ഒട്ടുമിക്ക ഭാഗങ്ങളിലും പിടിമുറുക്കും. ഞരമ്പുകള്‍ വഴിയുള്ള രക്തയോട്ടം കുറയ്ക്കുന്നതുമുതല്‍ മസിലുകളിലെ കോശങ്ങളുടെ പ്രവര്‍ത്തനത്തെ വരെ നിക്കോട്ടിന്‍ ബാധിക്കും.

Keywords: Top-Headlines, News-Malayalam-News, Health, Health-News, Lifestyle, Lifestyle-News, Cancer, Cigarette, Smoke, Study, Dogs, Study: Cigarette smoke can cause cancer in dogs too.
< !- START disable copy paste -->