city-gold-ad-for-blogger
Aster MIMS 10/10/2023

Students Protest | ലൈംഗികാരോപണം നേരിടുന്ന അധ്യാപകനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തിനെതിരെ കേന്ദ്രസർവകലാശാലയിൽ വിദ്യാർഥികളുടെ പ്രതിഷേധം; വി സിയുടെ ഓഫീസ് എസ്എഫ്ഐ ഉപരോധിച്ചു; രജിസ്ട്രാറുടെ വാഹനം എബിവിപി പ്രവർത്തകർ തടഞ്ഞു; നടപടിക്കെതിരെ എൻഎസ്‌യുവും രംഗത്ത്

പെരിയ: (KasargodVartha) കേരള കേന്ദ്രസർവകലാശാലയിൽ വിദ്യാർഥിനികളെ ലൈംഗികമായി ഉപദ്രവിച്ചുവെന്ന ആക്ഷേപം നേരിടുന്ന ഇൻഗ്ലീഷ് താരതമ്യ വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസർ ഇഫ്തിഖാർ അഹ്‌മദിന്റെ സസ്‌പെൻഷൻ റദ്ദാക്കിയ വൈസ് ചാൻസലർ പ്രൊഫ. കെ സി ബൈജുവിൻ്റെ തീരുമാനത്തിനെതിരെ വിദ്യാർഥി സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി. എസ്എഫ്ഐ പ്രവർത്തകർ വൈസ് ചാൻസലറുടെ ഓഫീസ് ഉപരോധിച്ചു. അധ്യാപകൻ്റെ അടച്ചിട്ടിരിക്കുന്ന ഓഫീസ് വാതിലിൽ 'ഗെറ്റ് ഔട്, ഇഫ്തിഖാർ' എന്ന് എഴുതിയ പോസ്റ്റർ ഒട്ടിക്കുകയും സംഘടനയുടെ കൊടി നാട്ടുകയും ചെയ്തു.

Students Protest | ലൈംഗികാരോപണം നേരിടുന്ന അധ്യാപകനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തിനെതിരെ കേന്ദ്രസർവകലാശാലയിൽ വിദ്യാർഥികളുടെ പ്രതിഷേധം; വി സിയുടെ ഓഫീസ് എസ്എഫ്ഐ ഉപരോധിച്ചു; രജിസ്ട്രാറുടെ വാഹനം എബിവിപി പ്രവർത്തകർ തടഞ്ഞു; നടപടിക്കെതിരെ എൻഎസ്‌യുവും രംഗത്ത്

'വീ വാണ്ട് ജസ്റ്റിസ് (ഞങ്ങൾക്ക് നീതി വേണം)' എന്ന മുദ്രാവാക്യം ഉയർത്തി എബിവിപി പ്രവർത്തകർ രജിസ്ട്രാർ എം മുരളീധരൻ നമ്പ്യാരുടെ കാർ തടഞ്ഞു. സർവകലാശാല തീരുമാനത്തെ എൻഎസ്‌യുവും അപലപിച്ചു. വിദ്യാർഥിനികൾ മാത്രമല്ല, മുഴുവൻ സ്ത്രീ സമൂഹവും കാംപസിൽ സുരക്ഷിതരല്ലെന്നാണ് എൻഎസ്‌യു പ്രസ്‍താവനയിൽ പറയുന്നത്. ആഭ്യന്തര പരാതി പരിഹാര സമിതിയുടെ (ICC) ശുപാർശയുടെ അടിസ്ഥാനത്തിൽ ഇൻഗ്ലീഷ് ആൻഡ് കംപാരിറ്റീവ് ലിറ്ററേചർ അസിസ്റ്റൻ്റ് പ്രൊഫസറായ ഇഫ്തിഖാർ അഹ്‌മദിനെ തിരിച്ചെടുക്കാൻ വൈസ് ചാൻസലർ ഇൻ ചാർജ് പ്രൊഫ കെ സി ബൈജു ഫെബ്രുവരി 23നാണ് ഉത്തരവിട്ടത്.

ചൊവ്വാഴ്ച ഇഫ്തിഖാർ അഹ്‌മദ് ജോലിക്ക് ഹാജരാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും എത്തിയില്ലെന്ന് സമരത്തിലുള്ള വിദ്യാർഥികൾ പറഞ്ഞു. വകുപ്പിലെ ഒന്നാം വർഷ പിജി വിദ്യാർഥികളുടെ ക്ലാസുകളിൽ അശ്ലീല സംഭാഷണം നടത്തിയെന്നും നവംബർ 13 ന് പരീക്ഷ എഴുതുന്നതിനിടെ ക്ലാസിൽ ബോധരഹിതയായി വീണ വിദ്യാർഥിനിയെ ലൈംഗികമായി ഉപദ്രവിച്ചുമെന്നുമായിരുന്നു അധ്യാപകനെതിരെയുള്ള പരാതി. അകാഡമിക് പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ സർവകലാശാല ആദ്യം അധ്യാപകനോട് ആവശ്യപ്പെട്ടെങ്കിലും പിന്നീട് ആഭ്യന്തര പരിഹാര സമിതിയുടെ ഇടക്കാല റിപോർടിൻ്റെ അടിസ്ഥാനത്തിൽ 2023 നവംബർ 28ന് അധ്യാപകനെ സസ്പെൻഡ് ചെയ്യുകയായിരുന്നു.

അന്വേഷണത്തിനിടെ, ക്ലാസിൽ വെച്ച് ഇഫ്തിഖാർ അഹ്‌മദ് തങ്ങളെ മോശമായ രീതിയിൽ സ്പർശിച്ചതായി രണ്ട് വിദ്യാർഥിനികൾ കൂടി ഐസിസിക്ക് മൊഴി നൽകിയിരുന്നു. സമിതിയിൽ നൽകിയ മറ്റ് പരാതികളിൽ മാത്രമേ അധ്യാപകനെ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയിട്ടുള്ളൂവെന്നും യഥാർഥ പരാതിയിൽ ഐസിസി ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്നും വിദ്യാർഥികൾ പറയുന്നു. ക്ലാസിൽ ബോധരഹിതയായി വീണ വിദ്യാർഥിനിയെ ഉപദ്രവിച്ചുവെന്ന ആരോപണത്തിൽ, സമിതിക്ക് മുമ്പാകെ നൽകിയ വിദ്യാർഥിനിയുടെ രേഖാമൂലമുള്ള പരാതിയും വാക്കാലുള്ള മൊഴികളും പൂർണമായി പൊരുത്തപ്പെടുന്നില്ലെന്നും അതിനാൽ സംഭവത്തെക്കുറിച്ച് ഒരു നിഗമനത്തിലെത്താൻ കഴിയുന്ന അവസ്ഥയിലല്ലെന്നും സമിതി റിപോർടിൽ പറയുന്നുണ്ട്.

മൂന്ന് ഉപാധികളോടെയാണ് അധ്യാപകന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചിരിക്കുന്നത്. അധ്യാപകനെതിരെ വകുപ്പുതല അന്വേഷണം നടത്തും, പരാതിക്കാരായ വകുപ്പിലെ ഒന്നാംവര്‍ഷ എം എ വിദ്യാർഥികളുടെ എല്ലാ അകാഡമിക് പ്രവര്‍ത്തനങ്ങളില്‍ നിന്നും അദ്ദേഹത്തെ ഒഴിവാക്കും, ക്ലാസ് മുറിയില്‍ സൗഹൃദാന്തരീക്ഷം നിലനിര്‍ത്തും എന്നീ ഉപാധികളാണ് മുന്നോട്ട് വെച്ചിരിക്കുന്നത്. സസ്‍പെൻഷൻ പിൻവലിച്ച അധ്യാപകൻ ഏഴ് ദിവസത്തിനകം സർവകലാശാലയിൽ ജോലിയിൽ റിപോർട് ചെയ്യണമെന്നാണ് ആവശ്യപെട്ടിട്ടുള്ളത്.
 
Students Protest | ലൈംഗികാരോപണം നേരിടുന്ന അധ്യാപകനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തിനെതിരെ കേന്ദ്രസർവകലാശാലയിൽ വിദ്യാർഥികളുടെ പ്രതിഷേധം; വി സിയുടെ ഓഫീസ് എസ്എഫ്ഐ ഉപരോധിച്ചു; രജിസ്ട്രാറുടെ വാഹനം എബിവിപി പ്രവർത്തകർ തടഞ്ഞു; നടപടിക്കെതിരെ എൻഎസ്‌യുവും രംഗത്ത്

  അതേസമയം, ഈ വിഷയത്തിൽ സർവകലാശാലയുടെ നടപടി ലജ്ജയുണ്ടാക്കുന്നതാണെന്നും പരാതി നൽകിയ വിദ്യാർഥിനികളോടുള്ള നീതി നിഷേധമാണെന്നും എൻഎസ്‌യു പ്രസിഡൻ്റ് ഡിവിൻ ചാക്കോ പറഞ്ഞു. അധ്യാപകൻ പഠിപ്പിക്കാൻ കാംപസിൽ എത്തിയാൽ എൻഎസ്‌യുവും പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇഫ്തിഖാർ അഹ്‌മദിനെ തിരിച്ചെടുത്ത ഉത്തരവ് സർവകലാശാല അടിയന്തരമായി പിൻവലിക്കണമെന്ന് എസ്എഫ്ഐ യൂണിറ്റ് പ്രസിഡൻ്റ് നന്ദയും സെക്രടറി അമൽ ആസാദും ആവശ്യപ്പെട്ടു. സർവകലാശാല പ്രശ്നം കൈകാര്യം ചെയ്ത രീതി ശരിയല്ലെന്നും താക്കീതിൽ ഒതുക്കി അധ്യാപകനെ വെറുതെ വിടുന്ന സമീപനമാണ് അധികൃതർ സ്വീകരിച്ചതെന്നും എസ്എഫ്ഐ കുറ്റപ്പെടുത്തി. അധ്യാപകൻ ക്ലാസെടുക്കാനെത്തിയാൽ തടയുമെന്നും ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും എബിവിപി യൂനിറ്റ് പ്രസിഡന്റ് അക്ഷയ് കുമാർ, സെക്രടറി ദശരഥ് എന്നിവർ പറഞ്ഞു.

Students Protest | ലൈംഗികാരോപണം നേരിടുന്ന അധ്യാപകനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തിനെതിരെ കേന്ദ്രസർവകലാശാലയിൽ വിദ്യാർഥികളുടെ പ്രതിഷേധം; വി സിയുടെ ഓഫീസ് എസ്എഫ്ഐ ഉപരോധിച്ചു; രജിസ്ട്രാറുടെ വാഹനം എബിവിപി പ്രവർത്തകർ തടഞ്ഞു; നടപടിക്കെതിരെ എൻഎസ്‌യുവും രംഗത്ത്

Keywords: News, Kerala, Kasaragod, Periya, Controversy, CUK, Malayalam News, Protest, University, Teacher, SFI, Report, Students protest in Central University against the decision to reinstate the teacher.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL