Accident | 'ദേശീയപാതയില്‍ കെഎസ്ആര്‍ടിസിബസും സ്വകാര്യബസും മത്സരിച്ചോടി'; വിദ്യാർഥികളെ റോഡരികില്‍ ഇറക്കുകയായിരുന്ന സ്‌കൂള്‍ ബസുമായി കൂട്ടിയിടിച്ചു; കുട്ടികൾക്ക് പരുക്ക്
Dec 21, 2023, 18:58 IST
ചട്ടഞ്ചാല്‍: (KasargodVartha) കാസര്‍കോട് നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് കുട്ടികളെ റോഡരികില്‍ ഇറക്കുകയായിരുന്ന സ്‌കൂള്‍ ബസിന് പിന്നില്‍ ഇടിച്ചു. ഒപ്പമുണ്ടായിരുന്ന സ്വകാര്യ ബസ് ഡിവൈഡറില്‍ തട്ടി നിന്നു. അപകടത്തിൽ ഏതാനും വിദ്യാർഥികള്‍ക്ക് പരുക്കേറ്റു. കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും മത്സരിച്ചോടിയതിനെ തുടർന്നാണ് അപകടം സംഭവിച്ചതെന്നാണ് ആക്ഷേപം.
വിവരമറിഞ്ഞ് മേല്‍പറമ്പ് പൊലീസ് സ്ഥലത്തെത്തി ബസുകള്‍ റോഡില്‍ നിന്ന് മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. മത്സരിച്ചോടി അപകടം വരുത്തിയ ബസുകള്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. യാത്രക്കാരുടെ ജീവന്‍ വെച്ചാണ് ബസുകള്‍ മത്സരിച്ചോടുന്നതെന്നും ദേശീയപാത വീതികൂട്ടുന്ന നടപടിയോടെ അമിതവേഗതയില്‍ ഓടുകയാണ് മിക്കബസുകളെന്നും ഇവർ പരാതിപ്പെട്ടു. ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി മേല്‍പറമ്പ് പൊലീസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
Keywords: Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Chattanchal, Student, Injured, Buses, Police, Accident, Students injured as buses collide.
< !- START disable copy paste -->