city-gold-ad-for-blogger

Obituary | കാസര്‍കോട്ടെ വിദ്യാര്‍ഥി നേതാവ് തൃശൂരില്‍ ട്രെയിനിടിച്ച് മരിച്ചു

തൃശൂര്‍: (KasargodVartha) കാസര്‍കോട്ടെ വിദ്യാര്‍ഥി നേതാവ് തൃശൂരില്‍ ട്രെയിനിടിച്ച് മരിച്ചു. സുന്നി ബാല വേദി (SBV) ജില്ലാ വൈസ് പ്രസിഡന്റും എം എസ് എഫ് മണ്ഡലം വൈസ് പ്രസിഡന്റുമായ ചെര്‍ക്കള തായല്‍ ഹൗസിലെ ബാസിത് (21) ആണ് മരിച്ചത്. തൃശൂര്‍ ആളൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് അപകടം നടന്നത്.
   
Obituary | കാസര്‍കോട്ടെ വിദ്യാര്‍ഥി നേതാവ് തൃശൂരില്‍ ട്രെയിനിടിച്ച് മരിച്ചു

സുഹൃത്തുക്കളുമൊത്ത് എറണാകുളം പോയി ട്രെയിനില്‍ മടങ്ങിവരുമ്പോഴായിരുന്നു സംഭവം. യാത്രയ്ക്കിടെ ചാലക്കുടി ഭാഗത്ത് റെയില്‍ പാളത്തില്‍ മൊബൈൽ ഫോൺ തെറിച്ചുവീണതിനെ തുടർന്ന് ഇവർ തൃശൂരിൽ ട്രെയിൻ ഇറങ്ങുകയും ചാലക്കുടി ഭാഗത്തേക്ക് പോവുകയും ചെയ്തു.

ഇവിടെ റെയിൽ പാളത്തിൽ മൊബൈൽ ഫോണിനായി തിരച്ചിൽ നടത്തുന്നതിനിടെ പിറകിൽ നിന്നെത്തിയ ട്രെയിൻ ബാസിതിനെ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. മൃതദേഹം ഇപ്പോള്‍ ചാലക്കുടി സൈന്റ് ജെയിംസ് ആശുപത്രിയിലാണുള്ളത്. പോസ്റ്റ് മോര്‍ടത്തിനായി
തൃശൂര്‍ മെഡികല്‍ കോളജിലേക്ക് കൊണ്ട് പോകും.

എസ് കെ എസ് എഫ് എഫ് ചെര്‍ക്കള മേഖല ട്രഷറര്‍ കൂടിയായ ബാസിത് മത-സാമൂഹ്യ-സാംസ്‌കാരിക മേഖലകളില്‍ സജീവ സാന്നിധ്യമായിരുന്നു. ചട്ടഞ്ചാല്‍ എം ഐ സി കോളജിലെ അവസാനവര്‍ഷ ബിബിഎ വിദ്യാര്‍ഥിയാണ്. മുഹമ്മദ്‌ തായൽ - ഹസീന ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: അജ്നാസ് (എൻജിനീയറിങ് വിദ്യാർഥി), മിൻശാന, ഫാത്വിമത് ഹനാന. മൃതദേഹം രാത്രി രണ്ട് മണിയോടെ ചെർക്കളയിലെ വീട്ടിൽ എത്തിക്കും. തിങ്കളാഴ്ച പുലർച്ചെ ചെർക്കള മുഹ്‌യുദ്ദീൻ വലിയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും

   
Obituary | കാസര്‍കോട്ടെ വിദ്യാര്‍ഥി നേതാവ് തൃശൂരില്‍ ട്രെയിനിടിച്ച് മരിച്ചു

Keywords: Obituary, Police, Malayalam News, Thrissur-News, Kerala News, Kasaragod News, Accident, Accident News, Student leader died after being hit by train in Thrissur.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia