Found Dead | കേന്ദ്രസർവകലാശാലയിലെ ഹോസ്റ്റലിൽ വിദ്യാർഥിനി മരിച്ച നിലയിൽ
Apr 2, 2024, 13:10 IST
പെരിയ: (KasargodVartha) കേന്ദ്രസർവകലാശാലയിലെ ഹോസ്റ്റലിൽ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. ഒഡീഷ ബാർഗഡ് സൽഹേപളി സ്വദേശിനിയും ഹിന്ദി ആൻഡ് കംപാരേറ്റീവ് ലിറ്ററേചർ പി എച് ഡി വിദ്യാർഥിനിയുമായ റുബി പട്ടേൽ (24) ആണ് മരിച്ചത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ഹോസ്റ്റലിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ബേക്കൽ പൊലീസ് സ്ഥലത്തെത്തി മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോർചറിയിലേക്ക് മാറ്റി. കൂടുതൽ അന്വേഷണം നടത്തി വരികയാണ്.
ഒരു മാസം മുമ്പ് ഉത്തർപ്രദേശ് ഗാസിപുർ സ്വദേശിയായ എം എഡ് രണ്ടാം സെമസ്റ്റർ വിദ്യാർഥി നിധീഷ് യാദവിനെ (28) കേന്ദ്ര സർവകലാശാലയുടെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. വിദ്യാർഥി എഴുതിയതെന്ന് കരുതുന്ന ആത്മഹത്യ കുറിപ്പും ലഭിച്ചിരുന്നു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll Free Helpline Number: 1056, 0471-2552056)
Keywords: News, Kerala, Kasaragod, Student, Died, Central University, Hostel, Hospital, Police, Student found dead at hostel room.
< !- START disable copy paste -->